പുതിയ വ്യാപാര കരാറുകളുമായി ഇന്ത്യ; 15 ട്രില്യണ്‍ ഡോളറിന്റെ വിപണിക്കായി ചര്‍ച്ചകള്‍രാജ്യത്ത് 11 എയര്‍പോര്‍ട്ടുകള്‍ കൂടി സ്വകാര്യവത്ക്കരിക്കുന്നുഎൽപിജി വിതരണം സുഖമമാക്കാൻ ഗെയിലിന്റെ വമ്പൻ പദ്ധതി; ആറ് സംസ്ഥാനങ്ങളിലായി 1800 കിലോമീറ്റർ പുതിയ പൈപ്പ്ലൈൻ, ഏഴായിരം കോടി നിക്ഷേപംപുതുക്കിയ ചട്ടക്കൂടിന് കീഴില്‍ 4,895.65 കോടി രൂപയുടെ 29 എഫ്ഡിഐ നിക്ഷേപങ്ങള്‍വിദേശ നാണയ ശേഖരത്തിൽ കുതിപ്പ്

ബെഞ്ച്മാര്‍ക്ക് സൂചികകള്‍ ഉയര്‍ന്നു

മുംബൈ: റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ)യുടെ നിരക്ക് വര്‍ദ്ധന പ്രതീക്ഷിച്ച തോതിലായതിനെ തുടര്‍ന്ന് വിപണികള്‍ നേട്ടത്തിലായി. സെന്‍സെക്‌സ് 485.35 പോയിന്റ് (0.86 ശതമാനം) ഉയര്‍ന്ന് 56,895.31 ലെവലിലും നിഫ്റ്റി 133.10 പോയിന്റ് (0.79 ശതമാനം) നേട്ടത്തില്‍ 16,951.20 ലെവലിലുമാണ് വ്യാപാരത്തിലുള്ളത്. മൊത്തം 1696 ഓഹരികള്‍ മുന്നേറുമ്പോള്‍ 1238 ഓഹരികള്‍ തിരിച്ചടി നേരിടുന്നു.

122 ഓഹരി വിലകളില്‍ മാറ്റമില്ല. ബിഎസ്ഇയില്‍ എഫ്എംസിജി, ഹെല്‍ത്ത്‌കെയര്‍, ഐടി എന്നിവ ഒഴിച്ചുള്ള മേഖലകള്‍ ഉയര്‍ച്ചയിലായി. 1-2 ശതമാനം നേട്ടത്തില്‍ വാഹനം, ബാങ്ക്, റിയാലിറ്റി, ലോഹം എന്നിവയാണ് മുന്നില്‍.

ടൈറ്റന്‍, ബജാജ് ഓട്ടോ, റിലയന്‍സ്, എച്ച്ഡിഎഫ്‌സി ബാങ്ക്, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍, എച്ച്ഡിഎഫ്‌സി, ഐസിഐസിഐ ബാങ്ക്, കോടക് ബാങ്ക്,എസ്ബിഐ, ബജാജ് ഫിന്‍സര്‍വ്, ഭാരതി എയര്‍ടെല്‍ഐടിസി, ഏഷ്യന്‍പെയ്ന്റ്‌സ്,ആക്‌സിസ് ബാങ്ക്, മാരുതി, എല്‍ടി,അള്‍്ട്രാസിമന്റ്, ഡിമാര്‍ട്ട് എന്നിവ 3 ശതമാനം വരെ കരുത്താര്‍ജ്ജിക്കുന്നു. അതേസമയം വിപ്രോ,ഐടിസി,ഹിന്ദുസ്ഥാന്‍ യൂണിലിവര്‍, ഇന്‍ഫോസിസ്,ടിസിഎസ്, അപ്പോളോ ഹോസ്പിറ്റല്‍ എന്നിവ നഷ്ടത്തിലാണുള്ളത്.

ബിഎസ്ഇ മിഡ്ക്യാപ്പ്, സ്‌മോള്‍ക്യാപ്പ് സൂചികകള്‍ അരശതമാനത്തിലേറെ ഉയര്‍ച്ച നേടിയിട്ടുണ്ട്.

X
Top