പശ്ചിമേഷ്യൻ യുദ്ധത്തിനിടയിലും കേരളത്തിലെ റിയൽ എസ്റ്റേറ്റ് വിപണിയിൽ സർപ്രൈസ് മുന്നേറ്റംസ്വര്‍ണ്ണവില പ്രവചനങ്ങളില്‍ വന്‍ കുറവ് വരുത്തി മോര്‍ഗന്‍ സ്റ്റാന്‍ലിവ്യാപാര കരാർ: ഇന്ത്യ അത്ര എളുപ്പം വഴങ്ങുന്ന രാജ്യമല്ലെന്ന് യുഎസ്കേരളത്തിലേക്കുള്ള രാജ്യാന്തര വിമാന യാത്രക്കാരുടെ എണ്ണത്തില്‍ 44% ഇടിവ്ഇന്ത്യ- ന്യൂസിലന്‍ഡ് സ്വതന്ത്ര വ്യാപാര കരാര്‍ തിങ്കളാഴ്ച ഒപ്പിടും; വിസയിലും വ്യാപാരത്തിലും വന്‍ ഇളവുകള്‍

നേരിയ നേട്ടം കൈവരിച്ച് ബെഞ്ച്മാര്‍ക്ക് സൂചികകള്‍

മുംബൈ: ബെഞ്ച്മാര്‍ക്ക് സൂചികകള്‍ തിങ്കളാഴ്ച നേരിയ നേട്ടത്തില്‍ തുടങ്ങി. സെന്‍സെക്‌സ് 49.85 പോയിന്റ് അഥവാ 0.08 ശതമാനമുയര്‍ന്ന് 61052.42 ലെവലിലും നിഫ്റ്റി50 0.30 പോയിന്റുയുര്‍ന്ന് 17994.50 ലെവലിലുമാണ് വ്യാപാരത്തിലുള്ളത്. 1331 ഓഹരികള്‍ മുന്നേറുമ്പോള്‍ 786 ഓഹരികള്‍ തിരിച്ചടി നേരിടുന്നു.

178 എണ്ണത്തിന്റെ വിലകളില്‍ മാറ്റമില്ല. ഐഷര്‍ മോട്ടോഴ്‌സ്, ഏഷ്യന്‍ പെയിന്റ്‌സ്, ഡെ.റെഡ്ഡിലാബ്‌സ്, പവര്‍ഗ്രിഡ് , ബജാജ് ഫിന്‍സര്‍വ് എന്നിവയാണ് ഉയര്‍ച്ച കൈവരിക്കുന്നവ. സിപ്ല,അദാനി എന്റര്‍പ്രൈസസ്, അദാനി പോര്‍ട്ട്‌സ്, വിപ്രോ,ഡിവിസ് ലാബ്‌സ് എന്നിവ നഷ്ടം നേരിടുന്നു.

മേഖലകളില്‍ ഹെല്‍ത്ത് കെയര്‍ ഒഴികെയുള്ളവ കൂപ്പുകുത്തുമ്പോള്‍ എന്‍എസ്ഇയില്‍ ഐടിയും എഫ്എംസിജിയും മാത്രമാണ് പച്ച തെളിയിക്കുന്നത്. മറ്റ് ഏഷ്യന്‍ സൂചികകളുടേയും എസ്ജിഎക്‌സ് നിഫ്റ്റിയുടേയും ചുവടുപിടിച്ചാണ് സൂചികകള്‍, മേഹ്ത ഇക്വിറ്റീസിലെ പ്രശാന്ത് തപ്‌സെ നിരീക്ഷിച്ചു.

അതേസമയം പലിശനിരക്ക് വര്‍ധനവിനുള്ള സാധ്യതയും ആഗോള മാന്ദ്യഭീതിയും ഭീഷണി ഉയര്‍ത്തുന്നു. സാങ്കേതികമായി നിഫ്റ്റി ബെയറിഷാണ്. ഫെബ്രുവരി 22 ന് ചേരുന്ന ഫെഡ് റിസര്‍വ് യോഗത്തിലേയ്ക്കാണ് സകല കണ്ണുകളും.

50 ബിപിഎസ് നിരക്ക് വര്‍ധന പ്രതീക്ഷിക്കുന്നതായും തപ്‌സെ പറഞ്ഞു.

X
Top