ഹാഫ് കുക്ക്ഡ് പൊറോട്ടയ്ക്ക് 5% ജിഎസ്ടി മാത്രംആഭ്യന്തര ഫിനിഷ്ഡ് സ്റ്റീല്‍ ഉപഭോഗം 13% വര്‍ധിച്ച് 136 മെട്രിക്ക് ടണ്‍ ആയതായി റിപ്പോർട്ട്കേരളത്തിലെ ഏറ്റവും ഉയരം കൂടിയ ഐടി വ്യവസായ സമുച്ചയം കൊച്ചിയിൽകുതിപ്പിനൊടുവിൽ സ്വർണ്ണവിലയിൽ ഇന്ന് ഇടിവ്രാജ്യത്തെ വൈദ്യുതി ഉപയോഗം കുതിച്ചുയർന്നു

നേരിയ നേട്ടം കൈവരിച്ച് ബെഞ്ച്മാര്‍ക്ക് സൂചികകള്‍

മുംബൈ: ബെഞ്ച്മാര്‍ക്ക് സൂചികകള്‍ നേരിയ നേട്ടത്തിലാണുള്ളത്. സെന്‍സെക്‌സ് 5.92 പോയിന്റ് അഥവാ 0.01 ശതമാനം ഉയര്‍ന്ന് 60933.35 ലെവലിലും നിഫ്റ്റി 1.90 പോയിന്റ് അഥവാ 0.01 ശതമാനം ഉയര്‍ന്ന് 18134.20 ലെവലിലും വ്യാപാരം തുടരുന്നു. മൊത്തം 1799 ഓഹരികള്‍ മുന്നേറുമ്പോള്‍ 1023 ഓഹരികളാണ് തിരിച്ചടി നേരിടുന്നത്.

134 എണ്ണം മാറ്റമില്ലാതെ തുടര്‍ന്നു. മേഖലാടിസ്ഥാനത്തില്‍ നോക്കുമ്പോള്‍, ഐടി മാത്രമാണ് നെഗറ്റീവ് വളര്‍ച്ച പ്രകടിപ്പിക്കുന്നത്. ഊര്‍ജ്ജമേഖല 2 ശതമാനത്തോളം ഉയര്‍ന്നിട്ടുണ്ട്.

ബിഎസ്ഇ മിഡ്ക്യാപ്,സ്‌മോള്‍ക്യാപ് സൂചികകള്‍ യഥാക്രമം 0.21 ശതമാനം,0.37 ശതമാനം എന്നിങ്ങനെ ഉയര്‍ച്ച കൈവരിച്ചു. ടൈറ്റന്‍,യുപിഎല്‍,പവര്‍ഗ്രിഡ്,മാരുതി,മഹീന്ദ്ര ആന്റ് മഹീന്ദ്ര,കോള്‍ ഇന്ത്യ എന്നിവ മികച്ച നേട്ടം സ്വന്തമാക്കുമ്പോള്‍ ഒഎന്‍ജിസി,ബിപിസിഎല്‍,ബജാജ് ഫിന്‍സര്‍വ്, ഇന്‍ഫോസിസ്, റിലയന്‍സ്,ടിസിഎസ്,ബജാജ് ഓട്ടോ എന്നിവയാണ് നഷ്ടത്തില്‍ മുന്നില്‍. മൂന്ന് പ്രധാന ട്രെന്റുകളാണ് പുതുവത്സരത്തില്‍ വിപണിയെ സ്വാധീനിക്കുന്നത്, ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ്, ചീഫ് ഇന്‍വെസ്റ്റ്‌മെന്റ് സ്ട്രാറ്റജിസ്റ്റ് വികെ വിജയകുമാര്‍ നിരീക്ഷിക്കുന്നു.

മികച്ച വായ്പാ വളര്‍ച്ച, ഉയരുന്ന കാപക്‌സ്, റിയല്‍ എസ്റ്റേറ്റ് വീണ്ടെടുപ്പ് എന്നിവയാണ് അവ. അതുകൊണ്ടുതന്നെ സാമ്പത്തികം, മൂലധന ചരക്കുകള്‍, നിര്‍മ്മാണം എന്നീ മേഖലകള്‍ 2023 ല്‍ ഔട്ട്‌പെര്‍ഫോം നടത്തും.

X
Top