രാജ്യത്തെ റീറ്റെയ്ൽ പണപ്പെരുപ്പം 8 മാസത്തെ ഉയരത്തിൽറെയിൽവേ സ്റ്റേഷനുകളിലെ കാറ്ററിങ് യൂണിറ്റുകളിൽ ഭക്ഷണ വില വർധിപ്പിച്ചുഅത്യാധുനിക ഫീച്ചറുകളുമായി ‘യുപിഐ ടാപ്പ് ആൻഡ് പേ’ എത്തിക്രെഡിറ്റ് സ്വിസ് ബോണ്ട് കേസ്: എച്ച്ഡിഎഫ്സി ബാങ്കിന് ബഹ്‌റൈൻ കോടതിയിൽ വൻ ആശ്വാസംഎൽ നിനോ രാജ്യത്തെ പഞ്ചസാര ഉൽപാദനത്തെ ബാധിക്കുന്നു; അടുത്ത വർഷം ഇറക്കുമതി വേണ്ടിവരുമെന്ന് റിപ്പോർട്ട്

മാറ്റമില്ലാതെ ബെഞ്ച്മാര്‍ക്ക് സൂചികകള്‍

മുംബൈ: ഉപഭോക്തൃ സൂചിക പണപ്പെരുപ്പ നിരക്ക് പുറത്തുവരാനിരിക്കെ നിക്ഷേപകര്‍ ജാഗ്രത പുലര്‍ത്തുന്നു. ബെഞ്ച്മാര്‍ക്ക് സൂചികകള്‍ മാറ്റമില്ലാതെ തുടരുകയാണ്. സെന്‍സെക്‌സ് 2.79 പോയിന്റ് മാത്രം ഉയര്‍ന്ന് 60,108.29 ലെവലിലും നിഫ്റ്റി 3.80 പോയിന്റ് അഥവാ 0.02 ശതമാനം ഉയര്‍ന്ന് 17899.50 ലെവലിലും വ്യാപാരം തുടരുന്നു.

മൊത്തം 1236 ഓഹരികളാണ് മുന്നേറുന്നത്. 653 എണ്ണം തിരിച്ചടി നേരിടുമ്പോള്‍ 115 എണ്ണത്തിന്റെ വിലകളില്‍ മാറ്റമില്ല. എച്ച്‌സിഎല്‍ ടെക്‌നോളജീസ്, കോള്‍ ഇന്ത്യ, ടൈറ്റന്‍, പവര്‍ഗ്രിഡ്, ഗ്രാസിം എന്നിവയാണ് മികച്ച നേട്ടം സ്വന്തമാക്കുന്നവ.

ഏഷ്യന്‍ പെയിന്റ്‌സ്,ടാറ്റ സ്റ്റീല്‍,ആക്‌സിസ് ബാങ്ക്, ബിപിസിഎല്‍, കോടക് മഹീന്ദ്ര ബാങ്ക് എന്നിവ നഷ്ടത്തിലായി. ഐടി അരശതമാനമുയര്‍ന്നതൊഴിച്ചാല്‍ മേഖലകളെല്ലാം ഏകീകരണത്തിലാണ്. ബിഎസ്ഇ മിഡ്ക്യാപ് മാറ്റമില്ലാതെ തുടരുമ്പോള്‍ സ്‌മോള്‍ക്യാപ് 0.44 ശതമാനം കരുത്താര്‍ജ്ജിക്കുന്നു.

X
Top