യുഎഇ-ഇന്ത്യ സ്വർണ്ണ ഇറക്കുമതി അനിശ്ചിതത്വത്തിൽ; ഇറക്കുമതി കുറയ്ക്കാനുള്ള കേന്ദ്രസർക്കാർ നീക്കമെന്നും സംശയംലോക കളിപ്പാട്ട വിപണി പിടിക്കാന്‍ പ്രത്യേക പദ്ധതിയുമായി കേന്ദ്രംതുരുമ്പെടുക്കൽ മൂലം ഇന്ത്യയ്ക്ക് പ്രതിവര്‍ഷ നഷ്ടം 14 ലക്ഷം കോടി രൂപഇന്ത്യൻ വിവാഹങ്ങളിൽ വിപ്ലവകരമായ മാറ്റം; 2028 ഓടെ മൂന്നിലൊന്നും ഡെസ്റ്റിനേഷൻ വിവാഹങ്ങളാകുമെന്ന് റിപ്പോർട്ടുകൾഇന്ത്യയിലും പ്ലാസ്റ്റിക് നോട്ടുകൾ വരുന്നു; 10, 20 പോളിമർ കറൻസികൾക്ക് കേന്ദ്രത്തിന്റെ അനുമതി, ട്രയൽ ഉടൻ ആരംഭിക്കും

നിഫ്റ്റി 19450 ന് മുകളില്‍, 138 പോയിന്റ് നേട്ടവുമായി സെന്‍സെക്‌സ്

മുംബൈ: അവസാന സെഷനിലെ വാങ്ങല്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും വിപണിയെ രക്ഷിച്ചു. ചാഞ്ചാട്ടം നിറഞ്ഞ ദിനത്തില്‍ സെന്‍സെക്‌സ് 65539.42 ലെവലിലും നിഫ്റ്റി 19465 ലെവലിലും ക്ലോസ് ചെയ്യുകയായിരുന്നു.യഥാക്രമം 137.50 പോയിന്റ് അഥവാ 0.21 ശതമാനവും 30.50 പോയിന്റ് അഥവാ 0.16 ശതമാനവുമാണ് ഇരു സൂചികകളും നേടിയത്.

1741 ഓഹരികള്‍ മുന്നേറിയപ്പോള്‍ 1763 ഓഹരികള്‍ തിരിച്ചടി നേരിട്ടു. 132 ഓഹരി വിലകളില്‍ മാറ്റമില്ല.അള്‍ട്രാടെക്ക്,അപ്പോളോ ഹോസ്പിറ്റല്‍സ്,എന്‍ടിപിസി,ഇന്‍ഫോസിസ്,ടാറ്റ മോട്ടോഴ്‌സ് എന്നിവയാണ് നിഫ്റ്റിയില്‍ മികച്ച നേട്ടമുണ്ടാക്കിയ ഓഹരികള്‍.

ടാറ്റ സ്റ്റീല്‍,അദാനി പോര്‍ട്ട്‌സ്,ഹിന്‍ഡാല്‍കോ,എച്ച്ഡിഎഫ്‌സി ലൈഫ്, ഭാരതി എയര്‍ടെല്‍ എന്നിവ നഷ്ടം നേരിട്ടു. മേഖലകളില്‍ ബാങ്ക്,മെറ്റല്‍ എന്നിവയൊഴികെയുള്ളവ ഉയര്‍ന്നപ്പോള്‍ വാഹനം,പവര്‍,റിയാലിറ്റി,ഐടി,ഫാര്‍മ,കാപിറ്റല്‍ ഗുഡ്‌സ് എന്നിവ 0.5-1 ശതമാനം കരുത്താര്‍ജ്ജിച്ചു. ബിഎസ്ഇ മിഡ്ക്യാപ് 0.2 ശതമാനവും സ്‌മോള്‍ക്യാപ് 0.5 ശതമാനവും നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

X
Top