പ്രതിസന്ധിക്കിടെ എൽപിജി സിലണ്ടർ ബുക്ക് ചെയ്യാൻ പുതിയ മാനദണ്ഡമെന്ന് റിപ്പോര്‍ട്ട്രാജ്യത്ത് ഇന്ധന വില ഉയർന്നേക്കുമെന്നുള്ള അഭ്യൂഹം ശക്തംഇന്ത്യ-ന്യൂസീലൻഡ് കരാർ: ഇന്ത്യൻ കയറ്റുമതിക്ക് നികുതിയിളവ് 100%സൗരോർജ്ജ ഉൽപ്പാദനത്തിൽ റെക്കോർഡ് നേട്ടവുമായി ഇന്ത്യഇന്ത്യ-ന്യൂസിലാൻഡ് വ്യാപാര കരാർ: രാജ്യത്തേക്ക് എത്തുന്നത് 1 .6 ലക്ഷം കോടിയുടെ നിക്ഷേപം

126 പോയിന്റ് നേടി സെന്‍സെക്‌സ്, നിഫ്റ്റി 18200 ന് മീതെ

മുംബൈ: പുതുവര്‍ഷത്തിന്റെ രണ്ടാം ദിനത്തില്‍ ബെഞ്ച്മാര്‍ക്ക് സൂചികകള്‍ നേട്ടം കൊയ്തു. സെന്‍സെക്‌സ് 126.41 പോയിന്റ് അഥവാ 0.21 ശതമാനം ഉയര്‍ന്ന് 61294.20 ലെവലിലും നിഫ്റ്റി 35 പോയിന്റ് അഥവാ 0.19 ശതമാനം ഉയര്‍ന്ന് 18232.50 ലെവലിലും ക്ലോസ് ചെയ്യുകയായിരുന്നു. മൊത്തം 1998 ഓഹരികള്‍ നേട്ടമുണ്ടാക്കിയപ്പോള്‍ 1423 എണ്ണമാണ് നഷ്ടം നേരിട്ടത്.

130 എണ്ണത്തിന്റെ വിലകളില്‍ മാറ്റമില്ല. എച്ച്ഡിഎഫ്‌സി ലൈഫ്, എസ്ബിഐ ലൈഫ് ഇന്‍ഷൂറന്‍സ്,ആക്‌സിസ് ബാങ്ക്, ടൈറ്റന്‍ കമ്പനി, ടിസിഎസ് എന്നിവ മികച്ച പ്രകടനവുമായി റാലി നയിച്ചപ്പോള്‍ ഹിന്‍ഡാല്‍കോ,ബ്രിട്ടാനിയ,മഹീന്ദ്ര ആന്റ് മഹീന്ദ്ര, ജെഎസ്ഡബ്ല്യു സ്റ്റീല്‍,ഗ്രാസിം ഇന്‍ഡസ്ട്രീസ് എന്നിവയാണ് നഷ്ടം സഹിച്ചത്. മഖലകളില്‍ ഐടി,ഫാര്‍മ,പൊതുമേഖല ബാങ്ക് നേട്ടമുണ്ടാക്കി.

മൂന്ന് സൂചികകളും അരശതമാനം ഉയര്‍ന്നു. അതേസമയം ലോഹമേഖല അര ശതമാനം ഇടിവ് നേരിട്ടു. ബിഎസ്ഇ മിഡ്ക്യാപ്,സ്‌മോള്‍ക്യാപ് സൂചികകള്‍ നേരിയ ഉയര്‍ച്ചയാണ് കൈവരിച്ചത്.

പ്രധാന സാമ്പത്തിക പ്രേരകങ്ങളുടെ അഭാവത്തില്‍ വരാനിരിക്കുന്ന മൂന്നാംപാദ ഫല പ്രഖ്യാപനമാണ് നിര്‍ണ്ണായകമാകുക, ജിയോജിത് ഫിനാന്‍ഷ്യല്‍സ്, റിസര്‍ച്ച് തലവന്‍ വിനോദ് നായര്‍ പറയുന്നു. താല്‍ക്കാലിക ഫലങ്ങള്‍ ശക്തമായത് ബാങ്ക് ഓഹരികളെ ഉയര്‍ത്തിയിട്ടുണ്ട്. ഐടിയും ബാങ്കും വരുംദിവസങ്ങളിലും പ്രഥമ സ്ഥാനം അലങ്കരിക്കും.

X
Top