തീരദേശമേഖലക്ക് ബജറ്റിൽ കരുതലിന്റെ കൈത്താങ്ങ് തിരുവനന്തപുരത്തിനും കോഴിക്കോടിനും പ്രതീക്ഷയായി ലൈറ്റ് മെട്രോ‘പ്രവാസി ഇൻവെസ്റ്റ്‌മെന്റ് ട്രസ്റ്റ് ഫണ്ട് പ്രഖ്യാപനം ശ്രദ്ധേയം’കായികരംഗത്തെ കുതിപ്പിനായി ‘മിഷൻ 2036’സിനിമാ മേഖലക്കായി ബജറ്റിൽ വൻപ്രഖ്യാപനങ്ങൾ

ബെഞ്ച്മാര്‍ക്ക് സൂചികകള്‍ തകര്‍ച്ച നേരിടുന്നു

മുംബൈ: തുടക്കത്തിലെ നേട്ടത്തിനുശേഷം ബെഞ്ച്മാര്‍ക്ക് സൂചികകള്‍ ഇടിവ് നേരിട്ടു. സെന്‍സെക്‌സ് 138.32 പോയിന്റ് (0.23 ശതമാനം) താഴ്ന്ന് 58968.87 ലെവലിലും നിഫ്റ്റി 46.70 പോയിന്റ് (0.27 ശതമാനം) താഴ്ന്ന് 17465.60 ലെവലിലുമാണ് വ്യാപാരത്തിലുള്ളത്. 1283 ഓഹരികള്‍ മുന്നേറുമ്പോള്‍ 1515 ഓഹരികള്‍ താഴ്ച വരിച്ചു.

113 ഓഹരിവിലകളില്‍ മാറ്റമില്ല. കാപിറ്റല്‍ ഗുഡ്‌സ്, എഫ്എംസിജി ഒഴികെയുള്ള മേഖലകള്‍ നഷ്ടം നേരിടുകയാണ്. എഫ്എസ്എന്‍,യുപിഎല്‍,എച്ച്ഡിഎഫ്‌സി അസറ്റ് മാനേജ്‌മെന്റ്, ടോറന്റ് ഫാര്‍മ, സിപ്ല,നെസ്ലെ,അദാനി ട്രാന്‍സ്മിഷന്‍, ഇന്റര്‍ഗ്ലോബ് ഏവിയേഷന്‍, അവന്യൂ സുപ്പര്‍മാര്‍ക്കറ്റ്‌സ്, ഇന്‍ഫോ എഡ്ജ്, സൈഡസ് ലൈഫ് സയന്‍സസ്, കോള്‍ഗേറ്റ്-പാമോലീവ്, മുത്തൂറ്റ് ഫിനാന്‍സ് എന്നീ ഓഹരികളാണ് നിഫ്റ്റിയില്‍ ലീഡ് ചെയ്യുന്നത്.

അതേസമയം ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, ടൈറ്റന്‍, എസ്ബിഐ, കോള്‍ ഇന്ത്യ, ബജാജ് ഫിനാന്‍സ്, ബജാജ് ഓട്ടോ, എന്‍ടിപിസി,ആക്‌സിസ് ബാങ്ക്, എച്ച്ഡിഎഫ്‌സി, ഐസിഐസിഐ ബാങ്ക്, അള്‍ട്രാടെക് സിമന്റ്, എച്ച്ഡിഎഫ്‌സി ബാങ്ക്, ഹീറോ മോട്ടോകോര്‍പ്പ്, അപ്പോളോ ഹോസ്പിറ്റല്‍, എസ്ബിഐ ലൈഫ്, ജെഎസ്ഡബ്ല്യു സ്റ്റീല്‍, മഹീന്ദ്ര ആന്റ് മഹീന്ദ്ര, ടാറ്റ മോട്ടോഴ്‌സ്, ഒഎന്‍ജിസി, മാരുതി സുസുക്കി, ലാര്‍സണ്‍, ഐടിസി, ഡോ.റെഡ്ഡി ലാബ്‌സ് എന്നിവ നഷ്ടം വരിക്കുന്നു.

X
Top