
മുംബൈ: 2022 ന് നഷ്ടത്തോടെ പര്യവസാനം. ബെഞ്ച്മാര്‍ക്ക് സൂചികകള്‍ വെള്ളിയാഴ്ച നെഗറ്റീവ് ക്ലോസിംഗാണ് നടത്തിയത്. സെന്‍സെക്‌സ് 293.14 പോയിന്റ് അഥവാ 0.48 ശതമാനം താഴ്ന്ന് 60,840.74 ലെവലിലും നിഫ്റ്റി 85.70 പോയിന്റ് അഥവാ 0.47 ശതമാനം താഴ്ന്ന് 18,105.30 ലെവലിലും വ്യാപാരം അവസാനിപ്പിക്കുകയായിരുന്നു.
2139 ഓഹരികള്‍ മുന്നേറിയപ്പോള്‍ 1238 എണ്ണം തിരിച്ചടി നേരിട്ടു. 140 ഓഹരിവിലകളില്‍ മാറ്റമില്ല. എസ്ബിഐ ലൈഫ് ഇന്‍ഷൂറന്‍സ്, ഭാരതി എയര്‍ടെല്‍,ഐഷര്‍ മോട്ടോഴ്‌സ്, ഐസിഐസിഐ ബാങ്ക്, ഗ്രാസിം ഇന്‍ഡസ്ട്രീസ് എന്നിവയാണ് കനത്ത നഷ്ടം നേരിട്ടവ.
ബജാജ് ഫിന്‍സര്‍വ്,ടൈറ്റന്‍,ഒഎന്‍ജിസി,കോള്‍ ഇന്ത്യ,ബജാജ് ഓട്ടോ ഓഹരികള്‍ നേട്ടമുണ്ടാക്കി. മേഖലകളില്‍ ലോഹം,റിയാലിറ്റി, പൊതുമേഖല ബാങ്ക് 0.5-1 ശതമാനം ഉയര്‍ച്ച കൈവരിച്ചപ്പോള്‍ ഊര്‍ജ്ജം,എഫ്എംസിജി അര ശതമാനം താഴ്ന്നു.
ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോള്‍ക്യാപ് സൂചികകള്‍ യഥാക്രമം 0.37 ശതമാനം, 0.76 ശതമാനം എന്നിങ്ങനെയാണ് കൂട്ടിച്ചേര്‍ത്തത്. വര്‍ഷാവസാനത്തില്‍ ഇടിവ് നേരിട്ടെങ്കിലും വാര്‍ഷിക നേട്ടം 4 ശതമാനമാക്കാന്‍ ബെഞ്ച്മാര്‍ക്ക് സൂചികകള്‍ക്കായിട്ടുണ്ട്. ആഗോള വിപണികള്‍ 10-20 ശതമാനം തിരിച്ചടി നേരിട്ട സ്ഥാനത്താണിത്.
ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോള്‍ക്യാപ് സൂചികകള്‍ യഥാക്രമം 1.4 ശതമാനത്തിന്റെ വാര്‍ഷിക നേട്ടവും 1.8 ശതമാനത്തിന്റെ വാര്‍ഷിക നഷ്ടവുമാണ് രേഖപ്പെടുത്തിയത്.2021 അവസാനത്തെ അപേക്ഷിച്ച് മിക്ക ഏഷ്യന്‍ സൂചികകളും വെള്ളിയാഴ്ച ഇടിവ് നേരിട്ടു. ജപ്പാനീസ് നിക്കൈ ആദ്യനേട്ടങ്ങള്‍ തിരുത്തി, നാല് വര്‍ഷത്തെ ആദ്യ വാര്‍ഷിക നഷ്ടം രേഖപ്പെടുത്തി.
ഈ വര്‍ഷം സൂചിക 9.4% ഇടിവാണ് നേരിട്ടത്. 2018 ന് ശേഷമുള്ള ആദ്യ നഷ്ടം. ചൈനീസ് ഓഹരികള്‍ വെള്ളിയാഴ്ച അതേസമയം കുതിച്ചുയര്‍ന്നു. വളര്‍ച്ചയെ പിന്തുണയ്ക്കുമെന്ന അധികാരികളുടെ പ്രതിജ്ഞയാണ് സൂചികയെ തുണച്ചത്.
ബ്ലൂ-ചിപ്പ് സിഎസ്‌ഐ 300 സൂചിക 0.4% മാണ് ഉയര്‍ന്നത്. ഷാങ്ഹായ് കോമ്പോസിറ്റ് 0.5% ശതമാനവും ഹോങ്കോങ് ഹാങ് സെങ് 0.2% മാനവും ഹാങ് സെങ് ചൈന എന്റര്‍പ്രൈസസ് 0.1% മാനവും നേട്ടമുണ്ടാക്കി. വാര്‍ഷികാടിസ്ഥാനത്തില്‍ നോക്കുമ്പോള്‍ സിഎസ്‌ഐ 300 21.6% കുറവാണ് രേഖപ്പെടുത്തിയത്.
ഹോങ്കോങ് സ്റ്റോക്ക് ബെഞ്ച്മാര്‍ക്ക് 15.4% ഇടിഞ്ഞ് 2012 ന് ശേഷമുള്ള ഏറ്റവും മോശം വര്‍ഷം കുറിച്ചു.2022 ചൈനീസ് സൂചികകള്‍ക്ക് നാല് വര്‍ഷത്തെ മോശം വര്‍ഷമാണ്. അവസാന ട്രേഡിംഗ് സെഷനില്‍ യൂറോപ്യന്‍ ഓഹരികളും ഇടിഞ്ഞു.






