രാജ്യത്തെ റീറ്റെയ്ൽ പണപ്പെരുപ്പം 8 മാസത്തെ ഉയരത്തിൽറെയിൽവേ സ്റ്റേഷനുകളിലെ കാറ്ററിങ് യൂണിറ്റുകളിൽ ഭക്ഷണ വില വർധിപ്പിച്ചുഅത്യാധുനിക ഫീച്ചറുകളുമായി ‘യുപിഐ ടാപ്പ് ആൻഡ് പേ’ എത്തിക്രെഡിറ്റ് സ്വിസ് ബോണ്ട് കേസ്: എച്ച്ഡിഎഫ്സി ബാങ്കിന് ബഹ്‌റൈൻ കോടതിയിൽ വൻ ആശ്വാസംഎൽ നിനോ രാജ്യത്തെ പഞ്ചസാര ഉൽപാദനത്തെ ബാധിക്കുന്നു; അടുത്ത വർഷം ഇറക്കുമതി വേണ്ടിവരുമെന്ന് റിപ്പോർട്ട്

671.15 പോയിന്റ് പൊഴിച്ച് സെന്‍സെക്‌സ്, നിഫ്റ്റി 17450 ന് താഴെ

മുംബൈ: ആഴ്ചാവസാനം വിപണി നഷ്ടത്തിലായി. സെന്‍സെക്‌സ് 671.15 പോയിന്റ് അഥവാ 1.12 ശതമാനം താഴ്ന്ന് 59135.13 ലെവലിലും നിഫ്റ്റി 176.70 പോയിന്റ് അഥവാ 1 ശതമാനം താഴ്ന്ന് 17412.90 ലെവലിലും വ്യാപാരം അവസാനിപ്പിക്കുകയായിരുന്നു. ഇരു സൂചികകളും 1 ശതമാനത്തിന്റെ പ്രതിവാര നഷ്ടമാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

അദാനി എന്‍ര്‍പ്രൈസസ്,എച്ച്ഡിഎഫ്‌സിബാങ്ക്,അപ്പോളോ ഹോസ്പിറ്റല്‍സ്,ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്,എച്ച്ഡിഎഫ്‌സി എന്നിവയാണ് കനത്ത നഷ്ടം നേരിട്ടവ. ടാറ്റ മോട്ടോഴ്‌സ്,എന്‍ടിപിസി,മാരുതി സുസുക്കി,ബ്രിട്ടാനിയ, ബിപിസിഎല്‍ നേട്ടത്തിലായി. മേഖലകളില്‍ നിഫ്റ്റി ബാങ്ക്, പൊതുമേഖല ബാങ്ക് 2 ശതമാനം വീതം പൊഴിച്ചപ്പോള്‍ ഇന്‍ഫ്ര,ഐടി ലോഹങ്ങള്‍ അരശതമാനം വീതമാണ് നഷ്ടപ്പെടുത്തിയത്.

ബിഎസ്ഇ മിഡ്ക്യാപ്,സ്‌മോള്‍ ക്യാപ് സൂചികകള്‍ അരശതമാനം വീതം ദുര്‍ബലമായി. നിരക്ക് വര്‍ധനവിനെചൊല്ലിയുള്ള ജാഗ്രത, യുഎസ് വിപണിയുടെ തകര്‍ച്ചയോടെ രൂക്ഷമായി, ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ്, റിസര്‍ച്ച് ഹെഡ് വിനോദ് നായര്‍ നിരീക്ഷിക്കുന്നു. യു.എസ് തൊഴില്‍ ഡാറ്റ പുറത്തുവരാനിരിക്കുന്നതും വിപണിയെ സ്വാധീനിച്ചു.

X
Top