ഹോർമുസിലെ തടസ്സം: മാർച്ചിൽ എണ്ണ ഇറക്കുമതിയിൽ 17% ഇടിവ്ഇന്ധനവില കൂട്ടാന്‍ ആലോചനയില്ലെന്ന് കേന്ദ്രസര്‍ക്കാര്‍; കൊട്ടക് റിപ്പോര്‍ട്ട് തള്ളിഇന്ത്യന്‍ ടെക്‌സ്റ്റൈല്‍ കയറ്റുമതിയില്‍ കുതിപ്പ്പണപ്പെരുപ്പത്തിൽ ജാഗ്രതാ മുന്നറിയിപ്പുമായി ആർബിഐഇൻഷുറൻസ് മേഖലയിൽ വൻ കുതിപ്പ്; പുതിയ പ്രീമിയം വരുമാനത്തിൽ 15.7 ശതമാനം വർധന

ബെഞ്ച്മാര്‍ക്ക് സൂചികകള്‍ നേട്ടത്തില്‍

മുംബൈ: ബെഞ്ച്മാര്‍ക്ക് സൂചികകള്‍ ചൊവ്വാഴ്ച തിരിച്ചുകയറി. സെന്‍സെക്‌സ് 445.73 പോയിന്റ് അഥവാ 0.77 ശതമാനം ഉയര്‍ന്ന് 58074.68 ലെവലിലും നിഫ്റ്റി 119.10 പോയിന്റ് അഥവാ 0.70 ശതമാനം ഉയര്‍ന്ന് 17107.50 ലെവലിലും ക്ലോസ് ചെയ്യുകയായിരുന്നു. 1923 ഓഹരികള്‍ മുന്നേറിയപ്പോള്‍ 1487 ഓഹരികളാണ് തിരിച്ചടി നേരിട്ടത്.

134 ഓഹരിവിലകളില്‍ മാറ്റമില്ല. എച്ച്ഡിഎഫ്‌സി ലൈഫ്, റിലയന്‍സ് ഇന്‍ഡസ്ട്രീസ്,ബജാജ് ഫിനാന്‍സ്,ബജാജ് ഓട്ടോ,എസ്ബിഐ ലൈഫ് എന്നിവയാണ് നേട്ടമുണ്ടാക്കിയ ഓഹരികള്‍. ഹിന്ദുസ്ഥാന്‍ യൂണിലിവര്‍, പവര്‍ഗ്രിഡ്,ബ്രിട്ടാനിയ ടെക് മഹീന്ദ്ര,ടിസിഎസ് നഷ്ടത്തിലായി.

മേഖലകളില്‍ ബാങ്ക്, കാപിറ്റല്‍ ഗുഡ്‌സ് എന്നിവ 1 ശതമാനമാണ് ഉയര്‍ന്നത്. ബിഎസ്ഇ മിഡ്ക്യാപ്,സ്‌മോള്‍ക്യാപ് സൂചികകള്‍ അരശതമാനം വീതം കൂട്ടിച്ചേര്‍ത്തു. ബാങ്കിംഗ് മേഖലയെ സംരക്ഷിക്കുന്നതിനുള്ള നടപടികളാണ് വിപണിയെ തുണച്ചത്, ജിയോജിത്, റിസര്‍ച്ച് തലവന്‍ വിനോദ് നായര്‍ നിരീക്ഷിക്കുന്നു.

യുഎസ് ഫെഡ് നയ പ്രഖ്യാപനത്തിന് മുന്നോടിയായി ആഗോള വിപണികള്‍ വീണ്ടെടുപ്പ് നടത്തി.ലാര്‍ജ് ക്യാപ് ബാങ്കുകളുടെ നേതൃത്വത്തിലായിരുന്നു റാലി. അതേസമയം പാശ്ചാത്യ വിപണികളിലെ മോശം വാര്‍ത്തകള്‍ ഐടി നേട്ടം പരിമിതപ്പെടുത്തി.

X
Top