രാജ്യത്തെ റീറ്റെയ്ൽ പണപ്പെരുപ്പം 8 മാസത്തെ ഉയരത്തിൽറെയിൽവേ സ്റ്റേഷനുകളിലെ കാറ്ററിങ് യൂണിറ്റുകളിൽ ഭക്ഷണ വില വർധിപ്പിച്ചുഅത്യാധുനിക ഫീച്ചറുകളുമായി ‘യുപിഐ ടാപ്പ് ആൻഡ് പേ’ എത്തിക്രെഡിറ്റ് സ്വിസ് ബോണ്ട് കേസ്: എച്ച്ഡിഎഫ്സി ബാങ്കിന് ബഹ്‌റൈൻ കോടതിയിൽ വൻ ആശ്വാസംഎൽ നിനോ രാജ്യത്തെ പഞ്ചസാര ഉൽപാദനത്തെ ബാധിക്കുന്നു; അടുത്ത വർഷം ഇറക്കുമതി വേണ്ടിവരുമെന്ന് റിപ്പോർട്ട്

തിരിച്ചുകയറി ബെഞ്ച്മാര്‍ക്ക് സൂചികകള്‍

മുംബൈ: തിരുത്തല്‍ വരുത്തിയ വിപണി, ചൊവ്വാഴ്ച തുടക്കത്തില്‍ തിരിച്ചുകയറി. സെന്‍സെക്‌സ് 408.76 പോയിന്റ് അഥവാ 0.68 ശതമാനമുയര്‍ന്ന് 60501.73 ലെവലിലും നിഫ്റ്റി 111.20 പോയിന്റ് അഥവാ 0.62 ശതമാനമുയര്‍ന്ന് 18006 ലെവലിലും വ്യാപാരം തുടരുന്നു. 1512 ഓഹരികള്‍ മുന്നേറുമ്പോള്‍ 1320 എണ്ണമാണ് തിരിച്ചടി നേരിടുന്നത്.

179 ഓഹരിവിലകളില്‍ മാറ്റമില്ല. ഹിന്ദുസ്ഥാന്‍ യൂണിലിവര്‍,എച്ച്‌സിഎല്‍ ടെക്, എല്‍ടി,എച്ച്ഡിഎഫ്‌സി,ടാറ്റ മോട്ടോഴ്‌സ്,എന്‍ടിപിസി,പവര്‍ഗ്രിഡ്,യുപിഎല്‍,അള്‍ട്രാസിമന്റ്,ഐടിസി,ഗ്രാസിം,റിലയന്‍സ്,ഇന്‍ഫോസിസ്,ഐഷര്‍മോട്ടോഴ്‌സ്,ബ്രി്ട്ടാനിയ,ടെക്മഹീന്ദ്ര,ടിസിഎസ് എന്നിവ മികച്ച നേട്ടം സ്വന്തമാക്കുമ്പോള്‍ സണ്‍ഫാര്‍മ,ബജാജ് ഫിനാന്‍സ്,ബിപിസിഎല്‍,ഹീറോമോട്ടോകോര്‍പ്,ടാറ്റ സ്റ്റീല്‍,ഡോ.റെഡ്ഡീസ്, മഹീന്ദ്ര ആന്റ് മഹീന്ദ്ര തുടങ്ങിയവയാണ് നഷ്ടത്തില്‍. മേഖലകളില്‍ എഫ്എംസിജി 1.05 ശതമാനവും ഊര്‍ജ്ജം 1.31 ശതമാനവും കാപിറ്റല്‍ ഗുഡ്‌സ് 0.58 ശതമാനവും ഉയര്‍ച്ച കൈവരിച്ചു.

ഹെല്‍ത്ത് കെയര്‍,റിയാലിറ്റി നഷ്ടം നേരിടുന്നു. ബിഎസ്ഇ മിഡ്ക്യാപ്,സ്‌മോള്‍ക്യാപ് സൂചികകള്‍ സ്്ഥിരത പുലര്‍ത്തി.എഫ്‌ഐഐ (വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍)കളുടെ വില്‍പന കാരണം ദുര്‍ബലമാണ് വിപണിയെന്ന് ജിയോജിത്, ചീഫ് ഇന്‍വെസ്റ്റ്‌മെന്റ് സ്ട്രാറ്റജിസ്റ്റ് വികെ വിജയകുമാര്‍ ചൂണ്ടിക്കാട്ടി.

ലാര്‍ജ്ക്യാപുകളിലുള്ള ക്രമാനുഗത നിക്ഷേപമായിരിക്കും അനുയോജ്യം. മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന ബാങ്കിംഗ്, കാപിറ്റല്‍ഗുഡ്‌സ്,ടെലികോം,നിര്‍മ്മാണ മേഖല ഓഹരികളെ ഇതിനായി പരിഗണിക്കാവുന്നതാണ്.

X
Top