ഓണത്തിന് നികുതി വരുമാനം കുതിച്ചു; ആഗസ്റ്റിലെ കേരളത്തിന്റെ ജിഎസ്ടി വരുമാനം 4,700 കോടി കവിഞ്ഞുറഷ്യൻ എണ്ണ വാങ്ങിയാൽ പിടിവീഴും; ഇന്ത്യയ്ക്ക് മേൽ തീരുവ ചുമത്താൻ യുഎസ് ബിൽഇന്ത്യയുടെ രത്ന, സ്വർണ്ണാഭരണ കയറ്റുമതിയിൽ വളർച്ചരാജ്യത്തെ റീറ്റെയ്ൽ പണപ്പെരുപ്പം 8 മാസത്തെ ഉയരത്തിൽറെയിൽവേ സ്റ്റേഷനുകളിലെ കാറ്ററിങ് യൂണിറ്റുകളിൽ ഭക്ഷണ വില വർധിപ്പിച്ചു

നേട്ടം തുടര്‍ന്ന് ബെഞ്ച്മാര്‍ക്ക് സൂചികകള്‍

മുംബൈ: ബെഞ്ച്മാര്‍ക്ക് സൂചികകള്‍ തുടര്‍ച്ചയായ നാലാം ദിവസവും നേട്ടത്തിലായി. സെന്‍സെക്‌സ് 238.42 പോയിന്റ് അഥവാ 0.40 ശതമാനം ഉയര്‍ന്ന് 59199.02 ലെവലിലെത്തിയപ്പോള്‍ നിഫ്റ്റി 63.40 പോയിന്റ് അഥവാ 0.36 ശതമാനം നേട്ടത്തില്‍ 17550.40 ലെവലില്‍ വ്യാപാരം തുടരുന്നു.. മൊത്തം 1748 ഓഹരികളാണ് മുന്നേറുന്നത്.

1321 ഓഹരികള്‍ ഇടിവ് നേരിടുമ്പോള്‍ 119 ഓഹരി വിലകളില്‍ മാറ്റമില്ല. റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ആക്‌സിസ് ബാങ്ക്, എച്ച്ഡിഎഫ്‌സി,ഐടിസി, നെസ്ലെ എന്നിവ നിഫ്റ്റിയില്‍ മികച്ച പ്രകടനവുമായി മുന്നില്‍ നില്‍ക്കുമ്പോള്‍ എച്ച്‌സിഎല്‍ടെക്, ജെഎസ്ഡബ്ല്യു സ്റ്റീല്‍, കോള്‍ ഇന്ത്യ, ഇന്‍ഫോസിസ്, എസ്ബിഐ എന്നിവ നഷ്ടത്തിലാണ്.

ഇതേ ഓഹരികള്‍ സെന്‍സെക്‌സിലും സമാന പ്രകടനം തുടരുന്നു.ഐടി ഒഴികെയുള്ള മേഖല സൂചികകളെല്ലാം ഉയര്‍ച്ച കൈവരിച്ചു. ഓയില്‍ ആന്റ് ഗ്യാസ്, റിയാലിറ്റി എന്നിവ 1 ശതമാനമാണ് ഉയര്‍ന്നത്.

X
Top