രാജ്യത്തെ റീറ്റെയ്ൽ പണപ്പെരുപ്പം 8 മാസത്തെ ഉയരത്തിൽറെയിൽവേ സ്റ്റേഷനുകളിലെ കാറ്ററിങ് യൂണിറ്റുകളിൽ ഭക്ഷണ വില വർധിപ്പിച്ചുഅത്യാധുനിക ഫീച്ചറുകളുമായി ‘യുപിഐ ടാപ്പ് ആൻഡ് പേ’ എത്തിക്രെഡിറ്റ് സ്വിസ് ബോണ്ട് കേസ്: എച്ച്ഡിഎഫ്സി ബാങ്കിന് ബഹ്‌റൈൻ കോടതിയിൽ വൻ ആശ്വാസംഎൽ നിനോ രാജ്യത്തെ പഞ്ചസാര ഉൽപാദനത്തെ ബാധിക്കുന്നു; അടുത്ത വർഷം ഇറക്കുമതി വേണ്ടിവരുമെന്ന് റിപ്പോർട്ട്

നേട്ടം തുടര്‍ന്ന് ബെഞ്ച് മാര്‍ക്ക് സൂചികകള്‍

മുംബൈ: ബെഞ്ച്മാര്‍ക്ക് സൂചികകള്‍ തുടര്‍ച്ചയായ എട്ടാം ദിവസത്തിലും മുന്നേറ്റത്തിലാണ്. സെന്‍സെക്‌സ് 323.66 പോയിന്റ് അഥവാ 0.51 ശതമാനം ഉയര്‍ന്ന് 63423.31 ലെവലിലും നിഫ്റ്റി 85.60 പോയിന്റ് അഥവാ 0.46 ശതമാനം ഉയര്‍ന്ന് 18843.90 ലെവലിലും വ്യാപാരം തുടരുന്നു. മൊത്തം 2020 ഓഹരികളാണ് മുന്നേറുന്നത്. 894 എണ്ണം തിരിച്ചടി നേരിടുമ്പോള്‍ 134 ഓഹരികളില്‍ മാറ്റമില്ല.

മേഖലകളില്‍, ലോഹം, വിവര സാങ്കേതിക വിദ്യ എന്നിവ 1-2 ശതമാനം ഉയര്‍ന്നു. ഹിന്‍ഡാല്‍കോ, ടിസിഎസ്, ടെക് മഹീന്ദ്ര, എച്ച്‌സിഎല്‍ ടെക്, ഇന്‍ഫോസിസ്, വിപ്രോ, എച്ച്ഡിഎഫ്‌സി ബാങ്ക്, അള്‍ട്രാടെക് സിമന്റ്, എച്ച്ഡിഎഫ്‌സി ലൈഫ്, അപ്പോളോ ഹോസ്പിറ്റല്‍, എല്‍ടി, ഗ്രാസിം, ഹീറോ മോട്ടോകോര്‍പ് എന്നിവയാണ് നേട്ടത്തില്‍ മുന്നില്‍. അതേസമയം, ബജാജ് ഓട്ടോ,യുപിഎല്‍,സിപ്ല,ഹിന്ദുസ്ഥാന്‍ യൂണിലിവര്‍, നെസ്ലെ, മഹീന്ദ്ര ആന്റ് മഹീന്ദ്ര എന്നിവ നഷ്ടം സഹിക്കുന്നു.

ആഗോള സൂചികകള്‍ മികച്ച പ്രകടനം പുറത്തെടുത്ത് തുടങ്ങിയതോടെയാണ് ഇന്ത്യന്‍ വിപണി മെച്ചപ്പെട്ടതെന്ന് ജിയോജിത് റിസര്‍ച്ച് ഹെഡ് വിനോദ് നായര്‍ നിരീക്ഷിക്കുന്നു. ക്രൂഡ് ഓയില്‍, ചരക്ക് വിലകളിലെ ഇടിവ് നേട്ടം തുടരാന്‍ സഹായിച്ചു. കോര്‍പറേറ്റ് വരുമാന അനുമാനം ഇതോടെ വര്‍ധിക്കുകയായിരുന്നു.

ഡിസംബറിലെ ഫെഡ് റിസര്‍വ്, ആര്‍ബിഐ പോളിസി മീറ്റിംഗുകളായിരിക്കും ഇനി ഗതി നിര്‍ണ്ണിയിക്കുക.

X
Top