ഓൺലൈൻ ഗെയിമുകൾക്കും കാസിനോകൾക്കും നാളെ മുതൽ 28% ജിഎസ്ടിക്രൂഡ്‌ ഓയില്‍ വില വര്‍ധന തുടരുന്നത്‌ വിപണിയെ സമ്മര്‍ദത്തിലാഴ്‌ത്തുംദേശീയപാതകളിലെ കുഴിയടയ്ക്കാൻ സംവിധാനം: പ്രത്യേകനയം രൂപവത്കരിക്കാൻ കേന്ദ്രസർക്കാർഇന്ത്യയുടെ വിദേശ കടം ഉയർന്നുപശ്ചാത്യലോകം നിശ്ചയിച്ച വില പരിധിയും മറികടന്ന് റഷ്യ – ഇന്ത്യ ക്രൂഡ‍ോയിൽ വ്യാപാരം

ഏകദിന ക്രിക്കറ്റ് ലോകകപ്പ്: നാലുലക്ഷം ടിക്കറ്റുകള്‍ വില്‍ക്കാനൊരുങ്ങി ബിസിസിഐ

ന്യൂഡല്ഹി: ഇന്ത്യയില് നടക്കുന്ന ഏകദിന ക്രിക്കറ്റ് ലോകകപ്പിനായി ഏകദേശം നാലുലക്ഷം ടിക്കറ്റുകള് കൂടി പുറത്തിറക്കുമെന്ന് ബിസിസിഐ.

അടുത്തഘട്ട ടിക്കറ്റ് വില്പ്പന വെള്ളിയാഴ്ച രാത്രി എട്ടിന് തുടങ്ങുമെന്ന് ബോര്ഡ് ബുധനാഴ്ച അറിയിച്ചു. ഓണ്ലൈനായാണ് ടിക്കറ്റ് വാങ്ങേണ്ടത്.

ഔദ്യോഗിക വെബ്സൈറ്റായ https://tickets.cricketworldcup.com വഴി ടിക്കറ്റുകള് വാങ്ങാം. ടിക്കറ്റുകള്ക്കായുള്ള ഉയര്ന്ന ആവശ്യകത കണക്കിലെടുത്താണ് തീരുമാനം.

ആദ്യ ഘട്ടത്തില് ഇന്ത്യ ഒഴികെയുള്ള ടീമുകളുടെ സന്നാഹ മത്സരങ്ങളുടെയും ലോകകപ്പ് മത്സരങ്ങളുടെയും ടിക്കറ്റ് വില്പ്പന ഓഗസ്റ്റ് 28-ന് ആരംഭിച്ചിരുന്നു.

സെപ്റ്റംബര് മൂന്നിന് വില്പ്പനയ്ക്കുവെച്ച ഇന്ത്യ – പാകിസ്താന് മത്സരത്തിന്റെ ടിക്കറ്റുകള് റെക്കോഡ് വേഗത്തിലാണ് വിറ്റുപോയത്.

സെമിഫൈനല്, ഫൈനല് മത്സരങ്ങളുടെ ടിക്കറ്റ് വില്പ്പന സെപ്റ്റംബര് 15-ന് ആരംഭിക്കും.

X
Top