സാമ്പത്തിക വളർച്ച 8% വരെ നിലനിർത്താൻ കഴിയുമെന്ന് ആർബിഐ ഗവർണർമൊത്ത വില പണപ്പെരുപ്പം മൂന്ന് മാസത്തെ താഴ്ന്ന നിലയില്‍ലോകത്ത് ഏറ്റവും കൂടുതൽ സ്വർണം ഉൽപ്പാദിപ്പിക്കുന്ന ‘കെജിഎഫി’ൽ നിന്ന് 2022-ൽ ഖനനം ചെയ്തത് 2,26,796 കിലോഗ്രാംക്രൂഡ് ഓയിൽ, ശുദ്ധീകരിച്ച ഭക്ഷ്യ എണ്ണ എന്നിവയുടെ ഇറക്കുമതി നികുതി കേന്ദ്രസർക്കാർ വർധിപ്പിച്ചു2045 ഓടേ രാജ്യത്ത് തൊഴില്‍ രംഗത്തേയ്ക്ക് 18 കോടി ജനങ്ങള്‍ കൂടിയെത്തുമെന്ന് റിപ്പോര്‍ട്ട്

ബസാര്‍ സ്റ്റൈല്‍ റീട്ടെയില്‍ഐപിഒ ഓഗസ്റ്റ്‌ 29 മുതല്‍

മുംബൈ: കൊല്‍ക്കത്ത ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബസാര്‍ സ്റ്റൈല്‍ റീട്ടെയില്‍ ലിമിറ്റഡിന്റെ ഇനീഷ്യല്‍ പബ്ലിക്‌ ഓഫര്‍ (ഐപിഒ) ഓഗസ്റ്റ്‌ 29ന്‌ തുടങ്ങും.

സെപ്‌റ്റംബര്‍ മൂന്ന്‌ വരെയാണ്‌ ഈ ഐപിഒ സബ്‌സ്‌ക്രൈബ്‌ ചെയ്യാവുന്നത്‌. 370-389 രൂപയാണ്‌ ഐപിഒയുടെ ഓഫര്‍ വില.

സെപ്‌റ്റംബര്‍ ആറിന്‌ സ്റ്റോക്ക്‌ എക്‌സ്‌ചേഞ്ചുകളില്‍ ലിസ്റ്റ്‌ ചെയ്യുമെന്നാണ്‌ പ്രതീക്ഷിക്കുന്നത്‌.
834.68 കോടി രൂപയാണ്‌ കമ്പനി ഐപിഒ വഴി സമാഹരിക്കുന്നത്‌. 148 കോടി രൂപയുടെ പുതിയ ഓഹരികളുടെ വില്‍പ്പനയും 687 കോടി രൂപയുടെ ഓഫര്‍ ഫോര്‍ സെയിലും (ഒഎഫ്‌എസ്‌) ഉള്‍പ്പെട്ടതാണ്‌ ഐപിഒ.

ഓഫര്‍ ഫോര്‍ സെയില്‍ വഴി പ്രൊമോട്ടര്‍മാരും ഓഹരിയുടമകളുമാണ്‌ ഓഹരികള്‍ വില്‍ക്കുന്നത്‌. ഇഷ്യു വില പ്രകാരം കമ്പനിയുടെ മൊത്തം വിപണിമൂല്യം 2900 കോടി രൂപയായിരിക്കും. പ്രമുഖ നിക്ഷേപകയായ രേഖ ജുന്‍ജുന്‍വാല ബസാര്‍ സ്റ്റൈല്‍ റീട്ടെയിലിന്റെ 27.2 ലക്ഷം ഓഹരികള്‍ ഐപിഒ വഴി വില്‍ക്കും.

ഐപിഒയുടെ 50 ശതമാനം നിക്ഷേപക സ്ഥാപനങ്ങള്‍ക്കും 15 ശതമാനം ഉയര്‍ന്ന ആസ്‌തിയുള്ള വ്യക്തികള്‍ക്കും 35 ശതമാനം ചില്ലറ നിക്ഷേപകര്‍ക്കും സംവരണം ചെയ്‌തിരിക്കുന്നു. ഐപിഒ വഴി സമാഹരിക്കുന്ന തുക കടം തിരിച്ചടയ്‌ക്കുന്നതിനും പൊതുവായ കോര്‍പ്പറേറ്റ്‌ ആവശ്യങ്ങള്‍ക്കും വിനിയോഗിക്കും.

ബസാര്‍ സ്റ്റൈല്‍ റീട്ടെയില്‍ പ്രധാനമായും ഒഡീഷയിലും പശ്ചിമ ബംഗാളിലുമാണ്‌ പ്രവര്‍ത്തിക്കുന്നത്‌. അതേ സമയം കമ്പനിയുടെ സ്റ്റോറുകള്‍ ഒന്‍പത്‌ സംസ്ഥാനങ്ങളിലുണ്ട്‌.

വാല്യു റീട്ടെയില്‍ സ്റ്റോറുകള്‍ വഴി താങ്ങാവുന്ന വിലയിലുള്ള വസ്‌ത്രങ്ങളുടെ വില്‍പ്പനയാണ്‌ കമ്പനി നടത്തുന്നത്‌. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 21 കോടി രൂപയാണ്‌ കമ്പനി കൈവരിച്ച ലാഭം.

320 ശതമാനം വളര്‍ച്ചയാണ്‌ ലാഭത്തിലുണ്ടായത്‌. 2022-23ല്‍ അഞ്ച്‌ കോടി രൂപയായിരുന്നു ലാഭം. 23 ശതമാനം വളര്‍ച്ചയോടെ 982 കോടി രൂപ വരുമാനം കൈവരിച്ചു.

X
Top