വിമാന യാത്രാ നിരക്കുകള്‍ നിയന്ത്രിക്കാന്‍ പുതിയ സംവിധാനം ഉടന്‍ഐഡിബിഐ ബാങ്കിന്റെ വില്‍പ്പന ഒക്ടോബറില്‍ പൂര്‍ത്തിയാകുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ഇന്ത്യ-യുഎസ് വ്യാപാര ഉടമ്പടിയ്ക്ക് തടസ്സം ജിഎം വിത്തിനങ്ങളെന്ന് റിപ്പോര്‍ട്ട്ഇന്ത്യയില്‍ നിന്നും കളിപ്പാട്ടങ്ങള്‍ ഇറക്കുമതി ചെയ്യുന്നത് 153 രാജ്യങ്ങള്‍ഇന്ത്യ-യുകെ വ്യാപാര കരാര്‍ ഈ മാസം അവസാനം ഒപ്പിടും

ബവെജ സ്റ്റുഡിയോസ് ഐപിഒ വഴി 97.2 കോടി രൂപ സമാഹരിക്കുന്നു

കൊച്ചി: മുന്‍നിര സിനിമാ നിര്‍മാണ കമ്പനിയായ ബവെജ സ്റ്റുഡിയോസ് നാഷനല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിന്റെ എന്‍എസ്ഇ എമേര്‍ജ് പ്ലാറ്റ്‌ഫോം വഴി പ്രഥമ ഓഹരി വില്‍പ്പനയ്‌ക്കൊരുങ്ങുന്നു.

ജനുവരി 29 മുതല്‍ ഫെബ്രുവരി 1 വരെ നടക്കുന്ന ഐപിഒയിലൂടെ 97.20 കോടി രൂപ സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. 10 രൂപ മുഖവിലുള്ള 54 ലക്ഷം ഇക്വിറ്റി ഓഹരികള്‍, 170-180 രൂപ നിരക്കില്‍ വിറ്റഴിക്കും.

നിക്ഷേപകര്‍ക്ക് വാങ്ങാവുന്ന ചുരുങ്ങിയ ഓഹരികള്‍ 800 ആണ്. ചുരുങ്ങി ഐപിഒ അപേക്ഷ തുക 1.44 ലക്ഷം രൂപയും. ഓഹരി വില്‍പ്പനയിലൂടെ സമാഹരിക്കുന്ന തുക കമ്പനിയുടെ പ്രവര്‍ത്തന മൂലധന ആവശ്യങ്ങള്‍ക്കും കോര്‍പറേറ്റ് ആവശ്യങ്ങള്‍ക്കുമായി ചെലവിടും.

2022-23 സാമ്പത്തിക വര്‍ഷം കമ്പനി 76.28 കോടി രൂപ വരുമാനവും 7.97 കോടി രൂപ ലാഭവും നേടിയിരുന്നു.

ക്യാപ്റ്റന്‍ ഇന്ത്യ, ടൈഗര്‍ര്‍ര്‍, ആഷിയാന, ഭഗത്, സൂപ്പര്‍ വി, ചിഡിയ ഉഡ്, വിക്റ്റിംസ് തുടങ്ങി വിവിധ സിനിമകളും വെബ്് സീരീസുകളും ആനിമേഷന്‍ ചിത്രങ്ങളുമാണ് ബവെജ സ്റ്റുഡിയോസില്‍ നിന്നും പുറത്തിറങ്ങാനിരിക്കുന്നത്.

X
Top