8 അത്യാധുനിക യുദ്ധക്കപ്പൽ നിർമിക്കാൻ ഇന്ത്യഊർജ പ്രതിസന്ധി: എൽപിജി വിതരണത്തിൽ ആശങ്ക വേണ്ടെന്ന് ആവർത്തിച്ച് കേന്ദ്രംഅലുമിനിയം ഉത്പാദനം നിലയ്ക്കുന്നുഎണ്ണവിതരണം സാധാരണ നിലയിലാകാൻ ആറുമാസമോ അതിലധികമോ എടുത്തേക്കാമെന്ന് മുന്നറിയിപ്പ്ഹോർമുസ് കടലിടുക്ക് കടന്ന് രണ്ട് ഇന്ത്യൻ കപ്പലുകൾ; വഹിക്കുന്നത് 92,000 ടൺ എൽപിജി

ഗൂഗിൾ ബാർഡ് ഇനി മലയാളത്തിലും

ചാറ്റ്ജിപിടിയോടു മത്സരിക്കാൻ ഗൂഗിൾ പുറത്തിറക്കിയ എഐ ചാറ്റ്ബോട്ട് ആയ ബാർഡ് മലയാളത്തിലും. ഏറ്റവും പുതിയ അപ്ഡേറ്റിലാണ് മലയാളം ഉൾപ്പെടെ 40 ഭാഷകൾ കൂടി ഉൾപ്പെടുത്തി ബാർഡിന്റെ സേവനം വിപുലമാക്കിയത്.

മലയാളത്തിൽ ഉള്ളടക്കം സൃഷ്ടിക്കുന്ന മുഖ്യധാരയിലെ ആദ്യത്തെ എഐ ചാറ്റ്ബോട്ട് ആണ് ഗൂഗിൾ ബാർഡ്. മലയാളം ചാറ്റ്ബോട്ടുകൾ നേരത്തെ ഉണ്ടെങ്കിലും പരിഭാഷ അടിസ്ഥാനമാക്കിയാണ് അവയിലേറെയും പ്രവർത്തിക്കുന്നത്.

ബാർഡിൽ ഇനി മുതൽ‌ മലയാളത്തിൽ ആവശ്യങ്ങൾ ഉന്നയിക്കാം, മറുപടി മലയാളത്തിൽ വേണമെന്ന് ഇംഗ്ലിഷിലും പറയാം. മലയാളത്തിൽ കഥയും കവിതയും ലേഖനങ്ങളുമൊക്കെ എഴുതാം.

ഇംഗ്ലിഷിൽ നിന്ന് മലയാളത്തിലേക്കും തിരിച്ചുമുള്ള പരിഭാഷയും ബാർഡ് നിർവഹിക്കും. വോയ്സ് ഐകണിൽ ക്ലിക്ക് ചെയ്താൽ തന്റെ സൃഷ്ടികൾ ബാർഡ് ശുദ്ധമലയാളത്തിൽ വായിച്ചുതരികയും ചെയ്യും.

നൽകുന്ന വിവരങ്ങളിൽ പിശകുണ്ടാകാമെന്നതിനാൽ ഗൂഗിൾ സേർച്ചിനു പകരം ബാർഡ് ഉപയോഗിക്കാനാകില്ല. വിലാസം: bard.google.com.

X
Top