നിക്ഷയ് മിത്രയുമായി കൈകോർത്ത് യുഎസ്ടിസുരക്ഷിതവും വിശ്വസനീയവുമായ എഐ ചർച്ച ചെയ്ത് ഇന്ത്യ എഐ ഇംപാക്ട് സമ്മിറ്റ്സംരംഭകർക്ക് വഴികാണിക്കാൻ ടൈകോൺ കേരളവിമാനക്കമ്പനികളുടെ നഷ്ടം ഇക്കുറി ഇരട്ടിയാകുമെന്ന് റിപ്പോർട്ട്ഡിജിറ്റല്‍ സ്വര്‍ണത്തിന് സുരക്ഷ ഉറപ്പാക്കാന്‍ സെബിയെ സമീപിച്ച് കമ്പനികള്‍

യുവാനില്‍ ഇടപാടുകള്‍ നടത്താന്‍ അനുവദിക്കണമെന്ന് ഗിഫ്റ്റ് സിറ്റിയിലെ ബാങ്കുകള്‍

അഹമ്മദാബാദ്: ഗുജ്‌റാത്ത് ഇന്റര്‍നാഷണല്‍ ഫിനാന്‍സ് ടെക്ക് സിറ്റിയില്‍ (ഗിഫ്റ്റ് സിറ്റി) പ്രവര്‍ത്തിക്കുന്ന ബാങ്കുകള്‍ ചൈനീസ് കറന്‍സിയായ യുവാനില്‍ ഇടപാടുകള്‍ നടത്താനൊരുങ്ങുന്നു. യുവാനിലോ അതിന്റെ ഓഫ്‌ഷോര്‍ പതിപ്പായ റെന്‍മിന്‍ബിയിലോ (സിഎന്‍എച്ച്) സാമ്പത്തിക ഇടപാടുകള്‍ നടത്താനനുവദിക്കണമെന്ന് ഇവര്‍ സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. ഇന്ത്യ-ചൈന ബന്ധം ഊഷ്മളമായതിന്റെ പശ്ചാത്തലത്തിലാണ് നീക്കം.

ഇത് സംബന്ധിച്ച് കേന്ദ്രസര്‍ക്കാറിനും ഇന്റര്‍നാഷണല്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസ് സെന്റര്‍സ് അതോറിറ്റിയ്ക്കും ഇവര്‍ നിവേദനം നല്‍കി. സിഎന്‍എച്ച്് ഇടപാടുകള്‍ അനുവദിക്കുന്നതു വഴി ചൈനയുമായി വ്യാപാരത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ക്ലയ്ന്റുകള്‍ക്ക് കൂടുതല്‍ സേവനങ്ങള്‍ നല്‍കാനാകും. കൂടാതെ രൂപയുടേയും യുവാനിന്റേയും ലിക്വിഡിറ്റി ഇതുവഴി വര്‍ദ്ധിക്കും.

സിഎന്‍എച്ച് ഉള്‍പ്പടെ അഞ്ച് കറന്‍സികള്‍ 8.2 ബില്യണ്‍ ഡോളറിന്റെ ബിസിനസാണ് സാധ്യമാക്കുക. ഇവയുടെ മൂല്യം വിപണി ശക്തികളാണ് നിര്‍ണ്ണയിക്കുന്നതെന്നും അന്താരാഷ്ട്ര പേയ്മെന്റുകളില്‍ ഉപയോഗിക്കുന്ന മികച്ച 20 കറന്‍സികളില്‍ ഇവ ഉള്‍പ്പെടുന്നതായും ബാങ്കുകള്‍ ബോധിപ്പിച്ചു.

വ്യാപാരത്തിനായി കൂടുതല്‍ കറന്‍സികള്‍ അംഗീകരിക്കുന്നത് അന്താരാഷ്ട്ര ബന്ധങ്ങള്‍ ശക്തിപ്പെടുത്തുന്നതിനുള്ള ഒരു പ്രായോഗിക മാര്‍ഗമാണെന്ന് ഗ്രാന്റ് തോണ്‍ടണ്‍ ഭാരതിലെ പങ്കാളിയും സാമ്പത്തിക സേവന ഉപദേഷ്ടാവുമായ വിവേക് അയ്യര്‍ പറഞ്ഞു. നിരവധി രാജ്യങ്ങള്‍ക്കിടയില്‍ അധികാരവും സ്വാധീനവും പങ്കിടുന്ന ഒരു ബഹുധ്രുവ ലോകത്ത്, എല്ലാ പ്രധാന സമ്പദ്വ്യവസ്ഥകളുമായും നല്ല ബന്ധം നിലനിര്‍ത്തേണ്ടത് പ്രധാനമാണ്.

ഗിഫ്റ്റ് സിറ്റിയില്‍, ഇന്റര്‍നാഷണല്‍ ബാങ്കിംഗ് യൂണിറ്റുകള്‍ അല്ലെങ്കില്‍ ഐബിയുകള്‍ എന്നറിയപ്പെടുന്ന പ്രത്യേക യൂണിറ്റുകള്‍ വഴിയാണ് ബാങ്കുകള്‍ പ്രവര്‍ത്തിക്കുന്നത്. ഈ യൂണിറ്റുകള്‍ക്ക് വിദേശ കറന്‍സികളില്‍ ഇടപാട് നടത്താനും അന്താരാഷ്ട്ര ക്ലയന്റുകള്‍ക്ക് കറന്‍സി എക്‌സ്‌ചേഞ്ച്, ഫിനാന്‍ഷ്യല്‍ ഡെറിവേറ്റീവുകള്‍ പോലുള്ള സേവനങ്ങള്‍ നല്‍കാനും അനുവാദമുണ്ട്. നിലവില്‍ 15 വിദേശ കറന്‍സികളില്‍ ഇവ ഇടപാടുകള്‍ നടത്തുന്നു. 2024 ല്‍ സ്വീഡിഷ് ക്രോണ, ഡാനിഷ് ക്രോണ്‍, നോര്‍വീജിയന്‍ ക്രോണ്‍, ന്യൂസിലന്റ് ഡോളര്‍ എന്നിവ സേവനങ്ങളില്‍ ഉള്‍പ്പെടുത്തി.

X
Top