
ന്യൂഡല്‍ഹി: 2023 മാര്‍ച്ച് 31 വരെ 48,461.44 കോടി രൂപയുടെ ക്ലെയിം ചെയ്യാത്ത നിക്ഷേപം ബാങ്കുകള്‍ ഡെപ്പോസിറ്റര്‍ എഡ്യൂക്കേഷന്‍ ആന്‍ഡ് അവയര്‍നെസ് ഫണ്ടിലേക്ക് മാറ്റി. 16,79,32,112 അക്കൗണ്ടുകളുമായി ബന്ധപ്പെട്ട തുകയാണിത്. കോര്‍പറേറ്റ് കാര്യ മന്ത്രാലയം പറയുന്നതനുസരിച്ച് ഇന്‍വസ്റ്റര്‍ എഡ്യുക്കേഷന്‍ ആന്റ് പ്രൊട്ടക്ഷന്‍ ഫണ്ടില്‍ മാര്‍ച്ച് 31 വരെ 5714.51 കോടി രൂപയുണ്ട്.
ധനകാര്യ സഹമന്ത്രി ഭഗവത് കരാദ് രാജ്യസഭയെ അറിയിച്ചതാണിത്. 10 വര്‍ഷത്തേക്ക് പ്രവര്‍ത്തിക്കാത്ത സേവിംഗ്‌സ് അല്ലെങ്കില്‍ കറന്റ് അക്കൗണ്ടുകളിലെ ബാലന്‍സ്, കാലാവധി പൂര്‍ത്തിയായ തീയതി മുതല്‍ 10 വര്‍ഷത്തേക്ക് ക്ലെയിം ചെയ്യാത്ത ടേം ഡെപ്പോസിറ്റുകള്‍ എന്നിവയെ ബാങ്കുകള്‍ ക്ലെയിം ചെയ്യാത്ത നിക്ഷേപങ്ങളായി തരംതിരിക്കുന്നു.റിസര്‍വ് ബാങ്ക് പരിപാലിക്കുന്ന ഡെപ്പോസിറ്റര്‍ എഡ്യൂക്കേഷന്‍ ആന്‍ഡ് അവയര്‍നസ് (ഡിഇഎ) ഫണ്ടിലേക്കാണ് ഈ തുകകള്‍ കൈമാറുന്നത്.
കൂടാതെ,ഓഗസ്റ്റ് 2 വരെ എട്ട് ഒളിച്ചോടിയ സാമ്പത്തിക കുറ്റവാളികളാണുള്ളത്. ഇവര്‍ മന: പൂര്‍വ്വം വീഴ്ച വരുത്തിയവരാണെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടെത്തി, മന്ത്രി പറഞ്ഞു.2018ലാണ് ഫ്യൂജിറ്റീവ് ഇക്കണോമിക് ഒഫെന്ഡര് ആക്ട് നിലവില് വന്നത്. 2
023 ഓഗസ്റ്റ് 2 വരെ കുറ്റകൃത്യങ്ങളില്‍ നിന്നുള്ള വരുമാനം കണ്ടുകെട്ടിയത് 34,118.53 കോടി രൂപയാണ്. 15,838.91 കോടി രൂപയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടിയതും 15,113.02 കോടി രൂപയുടെ ആസ്തികള്‍ പൊതുമേഖലാ ബാങ്കുകള്‍ക്ക് തിരികെ നല്‍കിയതും.






