നാണയപ്പെരുപ്പം നിയന്ത്രിക്കുന്നതിനുള്ള നടപടികൾ ആർബിഐ വീണ്ടും ശക്തമാക്കിയേക്കുംഇന്ത്യയില്‍ കറന്‍സി പ്രചാരം ഇരട്ടിയായിഭക്ഷ്യ ഉത്പന്നങ്ങളുടെ വിലക്കയറ്റം: വിപണി ഇടപെടലുകൾ ശക്തമാക്കി കേന്ദ്രവും ആർബിഐയുംഅമേരിക്കയിൽ നാണയപ്പെരുപ്പ ഭീഷണി: വിദേശ നിക്ഷേപകർ ഇന്ത്യൻ വിപണിയിൽ കരുതലെടുക്കുന്നുബസ്മതി അരിയുടെ കയറ്റുമതി വര്‍ധിച്ചു

അടുത്ത സാമ്പത്തികവര്‍ഷത്തില്‍ വായ്പാ വളര്‍ച്ച 15 ശതമാനമാകുമെന്ന് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: സാമ്പത്തിക വീണ്ടെടുപ്പിന്റെയും ശക്തമായ ബാലന്‍സ് ഷീറ്റിന്റെയും ബലത്തില്‍ രാജ്യത്തെ വായ്പാ വളര്‍ച്ച മികച്ചതാകുമെന്ന് റിപ്പോര്‍ട്ട്. അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ വായ്പാ വളര്‍ച്ച 15 ശതമാനമാകുമെന്നാണ് വായ്പാ ദാതാക്കള്‍ പ്രതീക്ഷിക്കുന്നത്. റേറ്റിംഗ് ഏജന്‍സി ക്രിസിലാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

മൂലധനച്ചെലവിനും പ്രവര്‍ത്തന മൂലധനത്തിനുമായി കോര്‍പ്പറേറ്റുകള്‍ ഇതിനോടകം ബാങ്കുകളെ നോട്ടമിട്ടിട്ടുണ്ടെന്ന് ക്രിസില്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. നടപ്പ് സാമ്പത്തികവര്‍ഷം രാജ്യം 7 ശതമാനം വളര്‍ച്ച കൈവരിക്കുമെന്ന അനുമാനത്തിലാണ് ഏജന്‍സി ഇത്രയും വായ്പ കണക്കുകൂട്ടുന്നത്. മാത്രമല്ല, വളര്‍ച്ച ഉറപ്പുവരുത്താനായി അടിസ്ഥാന സൗകര്യങ്ങളില്‍ പണമിറക്കുന്ന കേന്ദ്രസര്‍ക്കാര്‍ നടപടിയും പണപ്പെരുപ്പത്തിന്റെ കാലത്ത് പ്രവര്‍ത്തന മൂലധന ആവശ്യം അധികമാകുന്നതും വായ്പാ ഡിമാന്റ് സൃഷ്ടിക്കും.

അതുപോലെ ഡെബ്റ്റ് വിപണിയില്‍ നിന്നുള്ള പിന്മാറ്റവും ബാങ്കുകള്‍ക്ക് ഗുണം ചെയ്യും.വളര്‍ച്ചാ തോതില്‍ രാജ്യം കുറവ് വരുത്തിയാലും വായ്പാവളര്‍ച്ച സംഭവിക്കുമെന്നും ക്രിസില്‍ പറഞ്ഞു. നടപ്പ് സാമ്പത്തികവര്‍ഷം ഇതുവരെ 18 ശതമാനം വായ്പാവളര്‍ച്ചയാണുണ്ടായത്.

ദശാബ്ദത്തിലെ മികച്ച പ്രകടനമാണിത്. എസ്ബിഐയാണ് രണ്ടാം പാദത്തില്‍ മികച്ച കോര്‍പറേറ്റ് വായ്പ വില്‍പ്പന രേഖപ്പെടുത്തിയത് 20 ശതമാനം. സ്വകാര്യമേഖലയിലെ മറ്റു ബാങ്കുകളും സമാനതോതില്‍ മികച്ച പ്രകടനം കാഴ്ചവച്ചു.

കഴിഞ്ഞ 5 വര്‍ഷങ്ങളിലായി ആസ്തി ഗുണമേന്മ കുറയുകയാണ്. നിഷ്‌ക്രിയ ആസ്തികള്‍ ഏറുന്നതോടെയാണ് ഇത്. ബാങ്കുകളെ തിരുത്തല്‍ വരുത്താനായി ആര്‍ബിഐ പ്രേരിപ്പിക്കുകയാണെന്നും ക്രിസില്‍ റിപ്പോര്‍ട്ട് പറയുന്നു.

X
Top