വിമാന യാത്രാ നിരക്കുകള്‍ നിയന്ത്രിക്കാന്‍ പുതിയ സംവിധാനം ഉടന്‍ഐഡിബിഐ ബാങ്കിന്റെ വില്‍പ്പന ഒക്ടോബറില്‍ പൂര്‍ത്തിയാകുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ഇന്ത്യ-യുഎസ് വ്യാപാര ഉടമ്പടിയ്ക്ക് തടസ്സം ജിഎം വിത്തിനങ്ങളെന്ന് റിപ്പോര്‍ട്ട്ഇന്ത്യയില്‍ നിന്നും കളിപ്പാട്ടങ്ങള്‍ ഇറക്കുമതി ചെയ്യുന്നത് 153 രാജ്യങ്ങള്‍ഇന്ത്യ-യുകെ വ്യാപാര കരാര്‍ ഈ മാസം അവസാനം ഒപ്പിടും

ജൂണ്‍ പാദ ബാങ്ക്‌ വായ്പാ വളര്‍ച്ച 14 ശതമാനമായി ഉയര്‍ന്നു

ന്യൂഡല്‍ഹി: ജൂണിലവസാനിച്ച പാദത്തില്‍ രാജ്യത്തെ ബാങ്കുകള്‍ 14 ശതമാനം അധികം വായ്പകള്‍ വിതരണം ചെയ്തു.തൊട്ടുമുന്‍പാദത്തില്‍ 10.7 ശതമാനവും മുന്‍വര്‍ഷത്തെ സമാനപാദത്തില്‍ 5.8 ശതമാനവുമായിരുന്നു വളര്‍ച്ച. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഈ കണക്കുകളുള്ളത്.

വ്യക്തിഗത വായ്പ 20.8 ശതമാനം വളര്‍ച്ച നേടിയപ്പോള്‍ വ്യാവസായിക വായ്പ വളര്‍ച്ച 7.2 ശതമാനമായാണ് ഉയര്‍ന്നത്. പ്രവര്‍ത്തന മൂലധന,ടേം ലോണുകളും ഇരട്ടഅക്ക വളര്‍ച്ച നേടി. മൊത്തം വായ്പകളിലെ വ്യക്തി ലോണ്‍ വിഹിതം 44.1 ശതമാനമാണ്.

മുന്‍പാദത്തിലെ വിഹിതം 43.7 ശതമാനമായിരുന്നു. സ്ത്രീകള്‍ക്ക് അനുവദിക്കപ്പെട്ട വായ്പകള്‍ പുരുഷന്മാര്‍ക്ക് ലഭ്യമായതിനേക്കാള്‍ അധികമായി. വായ്പാ വിതരണത്തില്‍ സ്വകാര്യമേഖല ബാങ്കുകള്‍ പൊതുമേഖല ബാങ്കുകളെ മറികടക്കുകയും ചെയ്തു.മൊത്തം വായ്പയില്‍ സ്വകാര്യമേഖലാ ബാങ്കുകളുടെ വിഹിതം 38 ശതമാനമാണ്.

2020 ജൂണില്‍ ഇത് 35.3 ശതമാനവും 2015 ജൂണില്‍ 22.2 ശതമാനവും ആയിരുന്നു. കഴിഞ്ഞ ഒരു വര്‍ഷത്തെ ഇന്‍ക്രിമെന്റല്‍ ക്രെഡിറ്റിന്റെ 47.8 ശതമാനം സ്വകാര്യബാങ്കുകള്‍ വഹിച്ചു. എല്ലാ പ്രദേശങ്ങളും ജനസംഖ്യാ ഗ്രൂപ്പുകളും ഇരട്ട അക്ക ക്രെഡിറ്റ് വളര്‍ച്ച രേഖപ്പെടുത്തിയ പാദമായിരുന്നു 2022 ജൂണ്‍.

X
Top