അന്താരാഷ്ട്ര വിനോദസ‍ഞ്ചാര കേന്ദ്രമായി ഉയരാൻ പാതിരാമണൽസ്വർണ വില ഇനിയും 30 ശതമാനം ഉയരുമെന്ന് വിദഗ്ധർഇന്ത്യയുടെ വളര്‍ച്ചാനിരക്ക് 7.4 ശതമാനത്തിലേക്ക് കുതിക്കുമെന്ന് ഫിച്ച്റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് കുറച്ച് ആർബിഐസഹാറ തട്ടിപ്പ്: 6,840 കോടി തിരിച്ചുകൊടുത്തെന്ന് അമിത് ഷാ

മികച്ച പ്രകടനം കാഴ്ചവെച്ച് ബന്ധൻ ബാങ്ക്

മുംബൈ: 2022 സെപ്റ്റംബർ പാദത്തിൽ 22 ശതമാനം വർധനവോടെ 99,374 കോടി രൂപയുടെ വായ്പാ വിതരണം രേഖപ്പെടുത്തി ബന്ധൻ ബാങ്ക്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ബാങ്കിന്റെ വായ്പകളും അഡ്വാൻസുകളും 81,661 കോടി രൂപയായിരുന്നു.

പ്രസ്തുത പാദത്തിൽ സ്വകാര്യമേഖലയിലെ വായ്പക്കാരന്റെ മൊത്തം നിക്ഷേപം ഒരു വർഷം മുമ്പ് ഇതേ കാലയളവിലെ 81,898 കോടിയിൽ നിന്ന് 21 ശതമാനം ഉയർന്ന് 99,365 കോടി രൂപയായി വർധിച്ചു. ഇതിൽ റീട്ടെയിൽ നിക്ഷേപം 73,660 കോടി രൂപയായിരുന്നു. ഇത് മുൻവർഷത്തെ 68,787 കോടി രൂപയേക്കാൾ 7 % കൂടുതലാണ്.

മൊത്തം നിക്ഷേപത്തിന്റെ 74 ശതമാനവും ബാങ്കിന്റെ റീട്ടെയിൽ നിക്ഷേപമാണ്. കൂടാതെ റീട്ടെയിൽ നിക്ഷേപത്തിൽ കറന്റ് അക്കൗണ്ട് സേവിംഗ്‌സ് അക്കൗണ്ടിന്റെ (കാസ) 40,509 കോടി രൂപ ഉൾപ്പെടുന്നു. അവലോകന കാലയളവിലെ കാസ അനുപാതം 40.8 ശതമാനമാണ്.

അതേപോലെ 97 ശതമാനമാണ് ബാങ്കിന്റെ ശേഖരണ കാര്യക്ഷമതയെന്ന് ബന്ധൻ ബാങ്ക് അറിയിച്ചു.

X
Top