ജിഎസ്ടി കൗൺസിൽ യോഗം 7ന്ഇന്ത്യയുടെ വളർച്ച നിരക്ക് നിലനിർത്തി എസ് ആൻഡ് പിനഗരവീടുകൾക്ക് പലിശ സബ്‌സിഡി വായ്പാ പദ്ധതി ഒരുങ്ങുന്നുവിദേശ നിക്ഷേപകര്‍ കടപ്പത്ര വിപണിയില്‍നിന്ന് പിന്മാറുന്നുഇന്ത്യൻ സ്മാര്‍ട്ട്ടിവി വിപണി കുതിക്കുന്നു

ഏകീകൃത ലൈറ്റിംഗ് ബിസിനസ്സ് രൂപീകരിച്ച്‌ ബജാജ് ഇലക്ട്രിക്കൽസ്

ഡൽഹി: കൺസ്യൂമർ ഡ്യൂറബിൾസ് നിർമ്മാതാക്കളായ ബജാജ് ഇലക്ട്രിക്കൽസ്, സ്ഥാപനത്തിന്റെ പുനഃസംഘടന പദ്ധതിയുടെ ഭാഗമായി ഉപഭോക്തൃ ലൈറ്റിംഗും പ്രൊഫഷണൽ ലൈറ്റിംഗ് ബിസിനസുകളും സംയോജിപ്പിച്ച് ഒരു ഏകീകൃത ലൈറ്റിംഗ് ബിസിനസ്സ് രൂപീകരിക്കുന്നതായി പ്രഖ്യാപിച്ചു. കമ്പനിയുടെ നേതൃത്വം ശക്തിപ്പെടുത്തുന്നതിനായി രാജേഷ് നായിക്കിനെ ലൈറ്റിംഗ് ബിസിനസിന്റെ തലവനായും രവീന്ദ്ര സിംഗ് നേഗിയെ ഉപഭോക്തൃ ഉൽപ്പന്ന ബിസിനസിന്റെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറായും (സിഒഒ) കമ്പനി നിയമിച്ചു. രണ്ട് എക്സിക്യൂട്ടീവുകളും ബജാജ് ഇലക്ട്രിക്കൽസ് എക്സിക്യൂട്ടീവ് ഡയറക്ടർ അനൂജ് പൊദ്ദാറിന് റിപ്പോർട്ട് ചെയ്യുമെന്ന് കമ്പനി അറിയിച്ചു.

ജൂലൈയിൽ കമ്പനിയിൽ ചേരുന്ന നേഗി ഹാവെൽസ് ഇന്ത്യയുടെ ഇലക്ട്രിക്കൽ കൺസ്യൂമർ ഡ്യൂറബിൾസ് വിഭാഗത്തിന്റെ പ്രസിഡന്റായിരുന്നു. അതേസമയം, നായിക് 2019 ഡിസംബറിൽ ബജാജ് ഇലക്‌ട്രിക്കൽസിൽ ചേർന്നിരുന്നു, ഈ കാലയളവിലാണ് കമ്പനിയുടെ ലൈറ്റിംഗ് ബിസിനസിൽ ഒരു വഴിത്തിരിവ് ഉണ്ടായത്. ഇദ്ദേഹത്തിന് ഈ മേഖലയിൽ രണ്ട് പതിറ്റാണ്ടിലേറെയായുള്ള അനുഭവസമ്പത്തുണ്ട്. ബജാജ് ഗ്രൂപ്പിന്റെ ഭാഗമായ ബജാജ് ഇലക്ട്രിക്കൽസിന്റെ വിറ്റുവരവ് 2022 ൽ 4,813 കോടി രൂപയായിരുന്നു.

X
Top