അന്താരാഷ്ട്ര വിനോദസ‍ഞ്ചാര കേന്ദ്രമായി ഉയരാൻ പാതിരാമണൽസ്വർണ വില ഇനിയും 30 ശതമാനം ഉയരുമെന്ന് വിദഗ്ധർഇന്ത്യയുടെ വളര്‍ച്ചാനിരക്ക് 7.4 ശതമാനത്തിലേക്ക് കുതിക്കുമെന്ന് ഫിച്ച്റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് കുറച്ച് ആർബിഐസഹാറ തട്ടിപ്പ്: 6,840 കോടി തിരിച്ചുകൊടുത്തെന്ന് അമിത് ഷാ

അറ്റാദായത്തിൽ ഇടിവ് രേഖപ്പെടുത്തി ബജാജ് കൺസ്യൂമർ കെയർ

ഡൽഹി: 2022 ജൂൺ 30ന് അവസാനിച്ച ആദ്യ പാദത്തിൽ എഫ്എംസിജി സ്ഥാപനമായ ബജാജ് കൺസ്യൂമർ കെയർ ലിമിറ്റഡിന്റെ ഏകീകൃത അറ്റാദായം 30.69 ശതമാനം ഇടിഞ്ഞ് 33.89 കോടി രൂപയായി കുറഞ്ഞു. ബ്യൂട്ടി കെയർ വിഭാഗത്തിൽ പ്രവർത്തിക്കുന്ന ബജാജ് കൺസ്യൂമർ കെയർ ഒരു വർഷം മുമ്പ് ഏപ്രിൽ-ജൂൺ പാദത്തിൽ 48.90 കോടി രൂപയുടെ അറ്റാദായം നേടിയിരുന്നു.

അവലോകന കാലയളവിൽ പ്രവർത്തനങ്ങളിൽ നിന്നുള്ള മൊത്ത വരുമാനം 15.10 ശതമാനം ഉയർന്ന് 249.44 കോടി രൂപയായതായി ബജാജ് കൺസ്യൂമർ കെയർ റെഗുലേറ്ററി ഫയലിംഗിൽ പറഞ്ഞു. കൂടാതെ ഈ കാലയളവിൽ ബജാജ് കൺസ്യൂമർ കെയറിന്റെ മൊത്തം ചെലവ് 29.81 ശതമാനം ഉയർന്ന് 215.22 കോടി രൂപയായി. തിങ്കളാഴ്ച ബിഎസ്ഇയിൽ കമ്പനിയുടെ ഓഹരികൾ 2.83 ശതമാനത്തിന്റെ നേട്ടത്തിൽ 167.25 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

X
Top