കേരളത്തിന്‍റെ സ്വപ്ന പദ്ധതിക്ക് കേന്ദ്രത്തിന്‍റെ പച്ചക്കൊടി; മാരാരിക്കുളം – ആലപ്പുഴ റെയിൽപ്പാത ഇരട്ടിപ്പിക്കും, ചെലവ് 220.51 കോടിരാജ്യത്തെ പൊതുമേഖല എണ്ണക്കമ്പനികൾ ഓരോ എൽപിജി സിലണ്ടറിലും 700 രൂപയുടെ നഷ്‌ടം സഹിക്കുന്നുഇന്ത്യയുടെ വിദേശനാണ്യ കരുതല്‍ ശേഖരം ഉയര്‍ന്നുപെട്രോൾ, ഡീസൽ വില വർദ്ധിച്ചേക്കുമെന്ന മുന്നറിയിപ്പുമായി ആർബിഐ ഗവർണർഇന്ത്യ-യുഎസ് വ്യാപാര കരാർ: ആദ്യ ഘട്ടം ജൂലൈ പകുതിയോടെ ഒപ്പുവെച്ചേക്കും

മെയ് മാസത്തെ വാഹന വിൽപ്പനയിൽ നേട്ടമുണ്ടാക്കി ബജാജ് ഓട്ടോ

മുംബൈ: മെയ് മാസത്തിൽ നേരിയ വളർച്ചയോടെ മൊത്തം 2,75,868 യൂണിറ്റുകളുടെ വാഹന വിൽപ്പന രേഖപ്പെടുത്തി ബജാജ് ഓട്ടോ. മുൻ വർഷം ഇതേ കാലയളവിൽ കമ്പനി 2,71,862 വാഹനങ്ങൾ വിറ്റഴിച്ചിരുന്നു. സമാനമായി, വാണിജ്യ വാഹനങ്ങൾ ഉൾപ്പെടെയുള്ള മൊത്തം ആഭ്യന്തര വിൽപ്പന 85 ശതമാനം ഉയർന്ന് 1,12,308 യൂണിറ്റിലെത്തി, 2021 മെയ് മാസത്തിൽ കമ്പനി 60,830 വാഹനങ്ങൾ വിറ്റിരുന്നു. അതേസമയം, കയറ്റുമതി 2021 മെയ് മാസത്തെ 2,11,032 യൂണിറ്റുകളെ അപേക്ഷിച്ച് 22 ശതമാനം ഇടിഞ്ഞ് 1,63,560 യൂണിറ്റായി കുറഞ്ഞതായി ബജാജ് ഓട്ടോ പ്രസ്താവനയിൽ പറഞ്ഞു.

ഇരുചക്രവാഹനങ്ങളുടെ മൊത്തം വിൽപ്പന 4 ശതമാനം ഉയർന്ന് 2,49,499 യൂണിറ്റിലെത്തി, 2021 മെയ് മാസത്തിൽ ഇത് 2,40,554 യൂണിറ്റായിരുന്നുവെന്ന് കമ്പനി അറിയിച്ചു. എന്നാൽ, മൊത്തം വാണിജ്യ വാഹന വിൽപ്പന 16 ശതമാനം കുറഞ്ഞ് 26,369 യൂണിറ്റായി. കൂടാതെ 2021ലെ ഇതേ മാസത്തിൽ ഇന്ത്യയിൽ വിറ്റ 60,342 വാഹനങ്ങളെ അപേക്ഷിച്ച് ഇരുചക്രവാഹനങ്ങളുടെ മൊത്തം ആഭ്യന്തര വിൽപ്പന 2022 മെയ് മാസത്തിൽ 59 ശതമാനം വർധിച്ച് 96,102 യൂണിറ്റായി.

മോട്ടോർ സൈക്കിളുകൾ, സ്കൂട്ടറുകൾ, ഓട്ടോ റിക്ഷകൾ എന്നിവയുടെ നിർമ്മാണത്തിൽ ഏർപ്പെട്ടിരിക്കുന്ന ഒരു ഇന്ത്യൻ ബഹുരാഷ്ട്ര വാഹന നിർമ്മാണ കമ്പനിയാണ് ബജാജ് ഓട്ടോ ലിമിറ്റഡ്.

X
Top