8 അത്യാധുനിക യുദ്ധക്കപ്പൽ നിർമിക്കാൻ ഇന്ത്യഊർജ പ്രതിസന്ധി: എൽപിജി വിതരണത്തിൽ ആശങ്ക വേണ്ടെന്ന് ആവർത്തിച്ച് കേന്ദ്രംഅലുമിനിയം ഉത്പാദനം നിലയ്ക്കുന്നുഎണ്ണവിതരണം സാധാരണ നിലയിലാകാൻ ആറുമാസമോ അതിലധികമോ എടുത്തേക്കാമെന്ന് മുന്നറിയിപ്പ്ഹോർമുസ് കടലിടുക്ക് കടന്ന് രണ്ട് ഇന്ത്യൻ കപ്പലുകൾ; വഹിക്കുന്നത് 92,000 ടൺ എൽപിജി

യൂണിറ്റി ബാങ്ക് സ്ഥിര നിക്ഷേപങ്ങളിൽ 9% വരെ റിട്ടേൺ നൽകുന്നു

യൂണിറ്റി സ്മോൾ ഫിനാൻസ് ബാങ്ക് ലിമിറ്റഡ് (യൂണിറ്റി ബാങ്ക്) തിരഞ്ഞെടുത്ത കാലയളവിലെ സ്ഥിര നിക്ഷേപങ്ങൾക്ക് വാഗ്ദാനം ചെയ്യുന്ന പലിശ നിരക്കുകൾ വർദ്ധിപ്പിച്ചു. 2023 ഒക്‌ടോബർ 9 മുതൽ പ്രാബല്യത്തിൽ വന്ന ₹2 കോടിയിൽ താഴെയുള്ള നിക്ഷേപങ്ങൾക്ക് ഈ നിരക്കുകൾ ബാധകമാണ്.

1001 ദിവസത്തെ കാലാവധിയിൽ മുതിർന്ന പൗരന്മാർക്കായി 9.50 ശതമാനം പലിശ നിരക്കും, പൊതു നിക്ഷേപകർക്കായി 9.00 ശതമാനം പലിശ നിരക്കുമാണ് യൂണിറ്റ് ബാങ്ക് നല്കുന്നത്.

181 – 201, 501 ദിവസങ്ങളുടെയും കാലാവധിക്കായി, യൂണിറ്റി ബാങ്ക് 9.25% പലിശ നിരക്ക് മുതിർന്ന പൗരന്മാർക്കും 8.75% പി.എ. പൊതു നിക്ഷേപകർക്കും വാഗ്ദാനം ചെയ്യുന്നു. ബാങ്ക് ഓഫ് ബറോഡ സ്ഥിരനിക്ഷേപ നിരക്കുകളുടെ പലിശ നിരക്ക് 3 വർഷം വരെ വിവിധ കാലയളവുകളിലായി 50 ബേസിസ് പോയിന്റുകൾ (ബിപിഎസ്) വരെ വർദ്ധിപ്പിച്ചു.

2023 ഒക്‌ടോബർ 9 മുതൽ പ്രാബല്യത്തിൽ വന്ന 2 കോടിയിൽ താഴെയുള്ള നിക്ഷേപങ്ങൾക്ക് ഈ നിരക്കുകൾ ബാധകമാണ്.

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) ഒക്ടോബർ 6ന് പ്രഖ്യാപിച്ച പോളിസിയിൽ തുടർച്ചയായി നാലാം തവണയും പലിശ നിരക്കിൽ മാറ്റമില്ല. 2023 ഫെബ്രുവരി മുതൽ ബെഞ്ച്മാർക്ക് റിപ്പോ നിരക്ക് 6.50 ശതമാനമാണ്.

X
Top