ഇന്ത്യയും യുഎഇയും സാമ്പത്തിക പങ്കാളിത്തം ശക്തിപ്പെടുത്തുന്നുയുഎസ് നവംബറോടെ തീരുവ പിന്‍വലിച്ചേയ്ക്കും: സിഇഎഡോളറിനെതിരെ വീണ്ടും ദുര്‍ബലമായി രൂപജിഎസ്ടി പരിഷ്‌കരണം: ജനങ്ങള്‍ക്ക് 2 ലക്ഷം കോടി രൂപയുടെ നേട്ടമെന്ന് നിർമ്മല സീതാരാമൻമികച്ച പ്രകടനവുമായി ഇന്ത്യൻ കയറ്റുമതി മേഖല

ആക്സിറ്റ കോട്ടണ് 3.54 കോടി രൂപ അറ്റാദായം

കൊച്ചി: മുന്‍നിര കോട്ടണ്‍ ഉല്‍പ്പാദകരും കയറ്റുമതി കമ്പനിയുമായ ആക്സിറ്റ കോട്ടണ്‍(Axita Cotton) ലിമിറ്റഡ് ഈ സാമ്പത്തിക വര്‍ഷം ആദ്യ പാദത്തില്‍ 3.54 കോടി രൂപ അറ്റാദായം നേടി.

ജൂണ്‍ 30ന് അവസാനിച്ച ആദ്യ പാദത്തില്‍ 154.96 കോടി രൂപയാണ് കമ്പനി നേടിയ മൊത്ത വരുമാനം.

മൂന്ന് ഇക്വിറ്റി ഓഹരിക്ക് ഒന്ന് എന്ന അനുപാതത്തില്‍ ഓഹരി ഉടമകള്‍ക്ക് ബോണസ് ഓഹരി വിതരണം ചെയ്യാനും കമ്പനി തീരുമാനിച്ചു.

ഈ തീരുമാനത്തിന് ഓഹരി ഉടമകളുടെ അംഗീകാരം ലഭിക്കേണ്ടതുണ്ട്. ആഗോള തലത്തില്‍ വ്യവസായ രംഗത്തെ മന്ദഗതിക്കും വെല്ലുവിളികള്‍ക്കുമിടയില്‍ കരുത്തുറ്റ നേട്ടം കൊയ്യാന്‍ കമ്പനിക്കു കഴിഞ്ഞെന്ന് ആക്സിറ്റ കോട്ടണ്‍ ലിമിറ്റഡ് ചെയര്‍മാനും എംഡിയുമായ നിതിന്‍ഭായ് പട്ടേല്‍ പറഞ്ഞു.

പരുത്തി കൃഷി വ്യാപകമായുള്ള ഗുജറാത്തിലെ സൗരാഷ്ട്ര മേഖലയില്‍ ഉള്‍പ്പെടുന്ന മെഹ്സാന ജില്ലയിലെ കാഡിയിലാണ് കമ്പനിയുടെ ആസ്ഥാനം.

X
Top