
മുംബൈ: മാക്‌സ് ലൈഫിന്റെ 7% ഓഹരികൾ 1,612 കോടി രൂപയ്ക്ക് ആക്‌സിസ് ബാങ്ക് വാങ്ങും. ഓഹരിയൊന്നിന് 113.06 രൂപയുടെ നിരക്കില്‍ 14,25,79,161 ഓഹരികളാണ് ബാങ്ക് വാങ്ങുക.
ഇതോടെ മാക്സ് ലൈഫില്‍ ആക്സിസ് ബാങ്കിന്റെ ഓഹരി 16.22 ശതമാനാമാവും. ആക്‌സിസ് എന്റിറ്റികളുടെ മൊത്തം ഓഹരി 19.02 ശതമാനമായി ഉയരും.
ഓഹരി വാങ്ങുന്നതിന് ആക്സിസ് ബാങ്കിന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ അനുമതിയുണ്ട്, എന്നാൽ ഇതിന് ഐആർഡിഐ, പിഎഫ്ആർഡിഎ, സിസിഐ എന്നിവയുൾപ്പെടെയുള്ള മറ്റ് റെഗുലേറ്റർമാരുടെ അനുമതിയും ആവശ്യമാണ്.
ഓഹരി ഏറ്റെടുക്കൽ ലൈഫ് ഇൻഷുറൻസ് ബിസിനസിൽ ബാങ്കിന്റെ സ്ഥാനം ശക്തിപ്പെടുത്തും.
4-6 മാസത്തിനുള്ളിൽ ഇടപാട് പൂർത്തിയാക്കാമെന്നാണ് ആക്‌സിസ് ബാങ്ക് പ്രതിക്ഷിക്കുന്നത്.