ഹാഫ് കുക്ക്ഡ് പൊറോട്ടയ്ക്ക് 5% ജിഎസ്ടി മാത്രംആഭ്യന്തര ഫിനിഷ്ഡ് സ്റ്റീല്‍ ഉപഭോഗം 13% വര്‍ധിച്ച് 136 മെട്രിക്ക് ടണ്‍ ആയതായി റിപ്പോർട്ട്കേരളത്തിലെ ഏറ്റവും ഉയരം കൂടിയ ഐടി വ്യവസായ സമുച്ചയം കൊച്ചിയിൽകുതിപ്പിനൊടുവിൽ സ്വർണ്ണവിലയിൽ ഇന്ന് ഇടിവ്രാജ്യത്തെ വൈദ്യുതി ഉപയോഗം കുതിച്ചുയർന്നു

സിറ്റി ബാങ്ക് ഇടപാട്; 5728 കോടി രൂപ നഷ്ടം രേഖപ്പെടുത്തി ആക്സിസ് ബാങ്ക്

ന്യൂഡല്‍ഹി: സിറ്റിബാങ്ക് ഇന്ത്യയുടെ ഉപഭോക്തൃ ബിസിനസ് ഏറ്റെടുത്തതിനെ തുടര്‍ന്ന് സ്വകാര്യ ബാങ്കായ ആക്സിസ് ബാങ്ക് നാലാംപാദത്തില്‍ 5718.42 കോടി രൂപയുടെ നഷ്ടം റിപ്പോര്‍ട്ട് ചെയ്തു. ഇടപാട് കാരണമുള്ള തിരിച്ചടി ഒഴിവാക്കിയാല്‍ നാലാംപാദത്തില്‍ 6625 കോടി രൂപയുടെ അറ്റാദായമാണ് ബാങ്ക് രേഖപ്പടുത്തിയിരിക്കുന്നത്. ഇത് 61 ശതമാനം വളര്‍ച്ചയാണ്.

ബാങ്കിന്റെ അറ്റ പലിശ വരുമാനം 33 ശതമാനം ഉയര്‍ന്ന് 11,742 കോടി രൂപയായും അറ്റ പലിശ മാര്‍ജിന്‍ (എന്‍ഐഎം) 73 ബിപിഎസ് ഉയര്‍ന്ന് 4.22 ശതമാനമായും ഉയര്‍ന്നിട്ടുണ്ട്. വായ്പ 19 ശതമാനം ഉയര്‍ന്ന് 845303 കോടി രൂപയുടേതായി. ആഭ്യന്തര അറ്റ വായ്പകള്‍ 23 ശതമാനവും വര്‍ദ്ധിച്ചു.

റീട്ടെയില്‍ വായ്പകള്‍ 22 ശതമാനമുയര്‍ന്ന് 487571 കോടി രൂപ. ബാങ്കിന്റെ ബാലന്‍സ് ഷീറ്റ് 12 ശതമാനം ഉയര്‍ന്ന് 13,17,326 കോടി രൂപയായി. മൊത്തം നിക്ഷേപം 15% വാര്‍ഷികാടിസ്ഥാനത്തിലും 12% പാദാടിസ്ഥാനത്തിലും വര്‍ദ്ധിച്ചു.

പ്രധാന പ്രവര്‍ത്തന ലാഭം 46 ശതമാനം ഉയര്‍ന്ന് 9,084 കോടി രൂപയായും ഫീസ് വരുമാനം 24 ശതമാനം ഉയര്‍ന്ന് 4,676 കോടി രൂപയായും ഉയര്‍ന്നിട്ടുണ്ട്. നാലാം പാദത്തില്‍ ബാങ്കിന്റെ വിഹിതവും ആകസ്മിക ചെലവുകളും 306 കോടി രൂപയായിരുന്നു.

ജിഎന്‍പിഎ 2.02 ശതമാനം ഇടിഞ്ഞപ്പോള്‍ എന്‍എന്‍പിഎ 0.39 ശതമാനം ഇടിഞ്ഞ് 34 ബിപിഎസ് കുറഞ്ഞു. ബാങ്കിന്റെ മൊത്തത്തിലുള്ള മൂലധന പര്യാപ്തതാ അനുപാതം (സിഎആര്‍) 17.64 ശതമാനവും സിഇടി 1 അനുപാതം 14.02 ശതമാനവുമാണ്. ഈ പാദത്തില്‍ 1.13 ദശലക്ഷം ക്രെഡിറ്റ് കാര്‍ഡുകള്‍ വിതരണം ചെയ്തപ്പോള്‍ മൊബൈല്‍ ബാങ്കിംഗ് വിപണി വിഹിതം 17 ശതമാനം.

X
Top