ഇന്ത്യൻ വിപണിയിൽ ചൈനീസ് ടീവി ബ്രാൻഡുകൾക്ക് നിരാശഇന്ത്യ ജെപി മോർഗൻ സൂചികയിൽ; സ്വാഗതം ചെയ്‌ത്‌ സാമ്പത്തിക കാര്യ സെക്രട്ടറി അജയ് സേത്ത്ഇന്ത്യയിലേക്കുള്ള എണ്ണ കയറ്റുമതി പ്രീമിയം സൗദി വെട്ടിക്കുറച്ചുക്രൂഡ് ഓയിൽ ഇറക്കുമതിയിൽ തുടർച്ചയായ മൂന്നാം മാസവും ഇടിവ്ആഭ്യന്തര വിമാനയാത്രക്കാരുടെ എണ്ണത്തില്‍ വര്‍ധന

എവിറ്റി നാച്വറല്‍സിന് 14.3 കോടി രൂപ ലാഭം

കേരളം ആസ്ഥാനമായ പ്ലാന്റ് എക്‌സ്ട്രാക്ട്- പ്രകൃതിദത്ത ഭക്ഷ്യ ചേരുവ ഉത്പാദക കമ്പനിയായ എ.വി.റ്റി നാച്വറല്‍ പ്രോഡക്ട് ലിമിറ്റഡ് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ (2022-23) അവസാന പാദമായ ജനുവരി-മാര്‍ച്ചില്‍ 14.14 കോടി രൂപയുടെ ലാഭം രേഖപ്പെടുത്തി.

മുന്‍ വര്‍ഷത്തെ സമാനപാദത്തിലെ 16.86 കോടി രൂപയില്‍ നിന്ന് 16 ശതമാനം കുറഞ്ഞു. ഇക്കാലയളവില്‍ വരുമാനം 133.95 കോടി രൂപയില്‍ നിന്ന് 133.69 കോടി രൂപയായി.

സാമ്പത്തിക വര്‍ഷത്തെ മൊത്ത വരുമാനം 684.61 കോടി രൂപയാണ്. 2021-22 ലെ 669.68 കോടി രൂപയേക്കാള്‍ രണ്ട് ശതമാനം ഉയര്‍ന്നു. കഴിഞ്ഞ വര്‍ഷം കമ്പനി 77.39 കോടി രൂപയയുടെ ലാഭവും രേഖപ്പെടുത്തി. 2021-22ല്‍ 72.86 കോടി ലാഭമായിരുന്നു കമ്പനി രേഖപ്പെടുത്തിയിരുന്നത്.

ഒരു രൂപ മുഖവിലയുള്ള ഓഹരിക്ക് 60 പൈസ വീതം ലാഭവിഹിതത്തിനും കമ്പനി ഡയറക്ടര്‍ ബോര്‍ഡ് ശുപാര്‍ശ ചെയ്തു.

X
Top