
ന്യൂഡല്‍ഹി: ഓഗസ്റ്റില്‍ രാജ്യത്തെ വാഹന വില്‍പന 8.31 ശതമാനം ഉയര്‍ന്നതായി വാഹന വ്യാപാരികളുടെ സംഘടനയായ എഫ്എഡിഎ വ്യാഴാഴ്ച അറിയിച്ചു. 15,21,490 യൂണിറ്റുകളാണ് 2022 ഓഗസ്റ്റില്‍ വില്‍പന നടത്തിയത്. 2021 ഓഗസ്റ്റില്‍ 14,04,704 യൂണിറ്റുകള്‍ മാത്രമായിരുന്നു വില്‍പന.
യാത്ര വാഹനങ്ങളുടെ (പിവി) ചെറുകിട വില്‍പന 2,74,448 യൂണിറ്റായാണ് വളര്‍ന്നത്. മുന്‍ വര്‍ഷം ഇത് 2,57,672 മാത്രമായിരുന്നു. ഇരുചക്ര വാഹന ചെറുകിട വില്‍പന 8.52 ശതമാനം ഉയര്‍ന്ന് 10,74,266 യൂണിറ്റുകളായി. 2021 ലേത് 9,89,969 യൂണിറ്റ്.
ത്രീ-വീലര്‍ വിഭാഗമാണ് ഉയര്‍ന്ന വില്‍പന വളര്‍ച്ച കാഴ്ചവച്ചത്. 8 3.14 ശതമാനം വര്‍ധിച്ച് 56,313 യൂണിറ്റുകള്‍. അതേസമയം ഓഗസ്റ്റിലെ റീട്ടെയില്‍ വില്‍പ്പന പ്രോത്സാഹജനകമല്ലെന്ന് എഫ്എഡിഎ പ്രസിഡന്റ് മനീഷ് രാജ് സിംഗാനിയ പറയുന്നു. കോവിഡിന് മുമ്പുള്ള 2019 ഓഗസ്റ്റുമായി താരതമ്യപ്പെടുത്തുമ്പോള്‍, മൊത്തം വാഹന റീട്ടെയില്‍ വില്‍പനയില്‍ 7 ശതമാനം കുറവുണ്ടായി.
41 ശതമാനം വളര്‍ച്ചയോടെ പിവി മികച്ച പ്രകടനം കാഴ്ചവെച്ചപ്പോള്‍, സിവി(വാണിജ്യ വാഹനങ്ങങള്‍) 6 ശതമാനം വളര്‍ച്ചയോടെ പോസിറ്റീവ് ആയി മാറുകയും കൊവിഡ് ഭീതിയില്‍ നിന്ന് പുറത്തുവരികയും ചെയ്തു. മറ്റെല്ലാ സെഗ്‌മെന്റുകളും ചുവപ്പിലാണ്, ഇരുചക്ര, മുചക്ര, ട്രാക്ടറുകള്‍ യഥാക്രമം 16 ശതമാനം, 1 ശതമാനം, 7 ശതമാനം ഇടിഞ്ഞു,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.