സാമ്പത്തിക വളർച്ച 8% വരെ നിലനിർത്താൻ കഴിയുമെന്ന് ആർബിഐ ഗവർണർമൊത്ത വില പണപ്പെരുപ്പം മൂന്ന് മാസത്തെ താഴ്ന്ന നിലയില്‍ലോകത്ത് ഏറ്റവും കൂടുതൽ സ്വർണം ഉൽപ്പാദിപ്പിക്കുന്ന ‘കെജിഎഫി’ൽ നിന്ന് 2022-ൽ ഖനനം ചെയ്തത് 2,26,796 കിലോഗ്രാംക്രൂഡ് ഓയിൽ, ശുദ്ധീകരിച്ച ഭക്ഷ്യ എണ്ണ എന്നിവയുടെ ഇറക്കുമതി നികുതി കേന്ദ്രസർക്കാർ വർധിപ്പിച്ചു2045 ഓടേ രാജ്യത്ത് തൊഴില്‍ രംഗത്തേയ്ക്ക് 18 കോടി ജനങ്ങള്‍ കൂടിയെത്തുമെന്ന് റിപ്പോര്‍ട്ട്

ഉല്‍സവ സീസണ് മുന്നോടിയായി വാഹന വില്‍പ്പനയില്‍ 20% വളർച്ച

മുംബൈ: ഉല്‍സവ സീസണ്‍ പ്രമാണിച്ച് വാഹന വിഭാഗങ്ങളിലുടനീളം ഡിമാൻഡ് കുതിച്ചുയർന്നതിനാൽ സെപ്റ്റംബറിൽ ഇന്ത്യയിലെ ഓട്ടോമൊബൈൽ റീട്ടെയിൽ വിൽപ്പന 20 ശതമാനത്തിലധികം ഉയർന്നതായി ഡീലർമാരുടെ സംഘടനയായ എഫ്എഡിഎ അറിയിച്ചു.

മൊത്തത്തിലുള്ള ഓട്ടോമൊബൈൽ രജിസ്‌ട്രേഷൻ 2022 സെപ്റ്റംബറിലെ 15,63,735 യൂണിറ്റുകളിൽ നിന്ന് ഇക്കഴിഞ്ഞ സെപ്റ്റംബറില്‍ 18,82,071 യൂണിറ്റുകളിലേക്ക് ഉയർന്നതായി ഫെഡറേഷൻ ഓഫ് ഓട്ടോമൊബൈൽ ഡീലേഴ്‌സ് അസോസിയേഷൻസ് പ്രസ്താവനയിൽ പറഞ്ഞു.

2022 സെപ്റ്റംബറിലെ 2,79,137 യൂണിറ്റുകളെ അപേക്ഷിച്ച് യാത്രാ വാഹന രജിസ്ട്രേഷൻ കഴിഞ്ഞ മാസം 19 ശതമാനം ഉയർന്ന് 3,32,248 യൂണിറ്റായി. പുതിയ ഉൽപ്പന്ന ലോഞ്ചുകളും ഈ ഉണര്‍വിന് കാരണമായി.

ഇരുചക്രവാഹന ചില്ലറ വിൽപ്പന 22 ശതമാനം വർധിച്ച് 13,12,101 യൂണിറ്റിലെത്തി, 2022 സെപ്റ്റംബറില്‍ 10,78,286 യൂണിറ്റുകളുടെ വില്‍പ്പനയാണ് നടന്നിരുന്നത്.

“പുതിയ മോഡലുകളും ആകർഷകമായ പ്രൊമോഷണൽ ഓഫറുകളും അവതരിപ്പിച്ചതോടെ, ഡിമാൻഡ് വർദ്ധിച്ചു, പ്രത്യേകിച്ച് ഗ്രാമപ്രദേശങ്ങളിൽ, ഇത് മെച്ചപ്പെട്ട വിപണി വികാരം വളർത്തിയെടുക്കുന്നു,” എഫ്എഡിഎ പ്രസിഡന്‍റ് മനിഷ് രാജ് സിംഘാനിയ പറഞ്ഞു.

വാണിജ്യ വാഹന രജിസ്ട്രേഷൻ 2022 സെപ്റ്റംബറിലെ 68,937 യൂണിറ്റുകളിൽ നിന്ന് 5 ശതമാനം ഉയർന്ന് 80,804 യൂണിറ്റിലെത്തി. മുച്ചക്ര വാഹന വിൽപ്പന 49 ശതമാനം വർധിച്ച് 1,02,426 യൂണിറ്റുകളായി. ട്രാക്ടർ വിൽപ്പന 54,492 യൂണിറ്റായി കുറഞ്ഞു, 2022 സെപ്റ്റംബറിൽ ഇത് 60,321 യൂണിറ്റായിരുന്നു.

“വിപണി നവരാത്രിയുടെ ആരംഭത്തിന് ഒരുങ്ങുകയാണ്, ഇത് 42 ദിവസത്തെ ഉത്സവ കാലത്തിന്‍റെ തുടക്കമാണ്. ഓട്ടോ റീട്ടെയിൽ മേഖലയ്ക്ക് ഉത്സവ സീസൺ അഭിവൃദ്ധി നല്‍കുമെന്ന ശുഭാപ്തി വിശ്വസമാണ് ഉള്ളത്,” വിൽപ്പന വീക്ഷണത്തെക്കുറിച്ച് സിംഘാനിയ പറഞ്ഞു.

രാജ്യത്തുടനീളമുള്ള 1,440 ആർടിഒകളിൽ 1,352 എണ്ണത്തിൽ നിന്നുള്ള റീട്ടെയിൽ ഡാറ്റയുടെ അടിസ്ഥാനത്തിലുള്ള വിവരങ്ങളാണ് എഫ്‍എഡിഎ പങ്കുവെച്ചത്.

X
Top