ഇന്ത്യയുടെ വളര്‍ച്ചാ പ്രവചനം ഉയര്‍ത്തി ലോകബാങ്ക് ◆ ഇന്ത്യ-യുഎസ് വ്യാപാര ചർച്ചകൾ വഴിമുട്ടുന്നു; വിട്ടുവീഴ്ചകൾ ദുഷ്‌കരമെന്ന് ധനമന്ത്രി നിർമല സീതാരാമൻ ◆ പശ്ചിമേഷ്യൻ പ്രതിസന്ധി: കടുത്ത സാമ്പത്തിക ഞെരുക്കത്തിൽ വിമാനക്കമ്പനികൾ; കേന്ദ്രത്തിന്റെ അടിയന്തര സഹായം തേടി എഫ്ഐഎ ◆ വാഹന ഇന്‍ഷുറന്‍സ് കമ്മിഷന് കടിഞ്ഞാണിടാന്‍ ഐആര്‍ഡിഎഐ ◆ പഞ്ചസാര ഉത്പാദനത്തിൽ ഇടിവ്; എഥനോൾ നിർമാണത്തിന് കരിമ്പ് ഉപയോഗിക്കുന്നത് വിലക്കിയേക്കും ◆

യുഎസ് പ്രവര്‍ത്തനം: കരാറില്‍ ഒപ്പുവച്ച് അരബിന്ദോ യൂണിറ്റും ഇവീവ് ബയോടെക്കും

ബെഗളൂരു: റൈസ്‌ന്യൂട്ടയെ യുഎസ് വിപണിയില്‍ വാണിജ്യവത്കരിക്കുന്നതിനായിഎവിവ് ബയോടെക്കുമായി ലൈസന്‍സിംഗുമായി കരാറില്‍ ഏര്‍പ്പെട്ടതായി അരബിന്ദോ ഫാര്‍മ ബുധനാഴ്ച അറിയിച്ചു.

പെഗൈലേഷന്‍ ഇല്ലാതെ ഒരു നോവല്‍ ഡൈമെറിക് ജി-സിഎസ്എഫ് ഉത്പന്നം നിലവില്‍ യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ പരിശോധിച്ചുവരികയാണ്.

കീമോതെറാപ്പി ചെയ്യുമ്പോഴുണ്ടാകുന്ന ന്യൂട്രോപെനിയ (സിഐഎന്‍) ക്കായുള്ള മരുന്നാണിത്. യുഎസ് റെഗുലേറ്റര്‍ക്ക് പുറമേ, പുതിയ ഡ്രഗ് ആപ്ലിക്കേഷന്‍ (എന്‍ഡിഎ) എന്നിവ നിലവില്‍ യൂറോപ്യന്‍, ചൈനീസ് റെഗുലേറ്റര്‍മാരുടെ അവലോകനത്തിലാണ്.കീമോതെറാപ്പിയുടെ ഒരു സാധാരണ പാര്‍ശ്വഫലമാണ് ന്യൂട്രോപെനിയ.

തങ്ങളുടെ യു.എസ് സബ്‌സിഡിയറിയായ അക്രോടെക് ബയോഫാര്‍മയും (അക്രോടെക്) എവിവും തമ്മിലാണ് യോജിച്ച് പ്രവര്‍ത്തിക്കുകയെന്ന് അരബിന്ദോ ഫാര്‍മ അറിയിച്ചു.

കരാറിന്റെ ഭാഗമായി, റൈസ്‌നയൂട്ടയുടെ നിലവിലെ വികസനം, നിര്‍മ്മാണം, രജിസ്‌ട്രേഷന്‍, വിതരണം എന്നിവയുടെ ഉത്തരവാദിത്തം എവിവിനായിരിക്കും.

അതേസമയം അക്രോടെക് അതിന്റെ വില്‍പ്പനയും വാണിജ്യവല്‍ക്കരണവും ഏറ്റെടുക്കും.

X
Top