സ്മാർട്ട്‌ സിറ്റി: ടീകോമിന് നഷ്ടപരിഹാരം നൽകാനുള്ള മന്ത്രിസഭാ തീരുമാനം കരാറിന് വിരുദ്ധംസ്മാർട് സിറ്റിയിൽ ടീകോമിനെ ഒഴിവാക്കൽ: തകരുന്നത് ദുബായ് മോഡൽ ഐടി സിറ്റിയെന്ന സ്വപ്നംകേരളത്തിൽ റിയൽ എസ്റ്റേറ്റ് വളരുമെന്ന് ക്രിസിൽസ്വർണക്കള്ളക്കടത്തിന്റെ മുഖ്യകേന്ദ്രമായി മ്യാൻമർസേവന മേഖലയിലെ പിഎംഐ 58.4 ആയി കുറഞ്ഞു

സൊമാറ്റോയുടെ ഉപകമ്പനികളുടെ ഓഡിറ്റർ ചുമതല ഒഴിഞ്ഞു

കൊച്ചി: പ്രമുഖ ഭക്ഷ്യ ഉത്പന്ന വിതരണക്കാരായ സൊമാറ്റോയുടെ ഉപകമ്പനികളായ ഹൈപ്പർപുവർ, ബ്ളിങ്ക് കൊമേഴ്സ് എന്നിവയുടെ ഓഡിറ്ററായ ബാറ്റ്ലിബോയി ആൻഡ് അസോസിയേറ്റ്സ് ചുമതലയൊഴിഞ്ഞു.

കഴിഞ്ഞ വർഷം മാർച്ചിലാണ് അഞ്ച് വർഷ കാലാവധിയിലേക്ക് ബാറ്റ്ലിബോയിയെ ഈ കമ്പനികളുടെ ഓഡിറ്റർമാരായി നിയമിച്ചത്.

മാതൃകമ്പനിയായ സൊമാറ്റോയുടെ സ്റ്റാറ്റ്യൂട്ടറി ഓഡിറ്റർമാരായ ഡെലോയിറ്റ് ഹാസ്ക്കിൻസ് ആൻഡ് സെൽസാണ് പുതുതായി ചുമതല ഏറ്റെടുക്കുന്നത്.

ഗ്രൂപ്പ് തലത്തിൽ കമ്പനിയുടെ കാര്യക്ഷമത വർദ്ധിപ്പിക്കാനും കണക്കുകളിലെ ഇരട്ടിപ്പ് ഇല്ലാതാക്കാനും ലക്ഷ്യമിട്ടാണ് ചുമതല ഒഴിയുന്നതെന്ന് ബാറ്റ്ലിബോയി ആൻഡ് അസോസിയേറ്റ്സ് അറിയിച്ചു.

ജനുവരി മുതൽ മാർച്ച് വരെയുള്ള മൂന്ന് മാസത്തിലെ പ്രവർത്തന ഫലം പ്രഖ്യാപിക്കാൻ സൊമാറ്റോയുടെ ബോർഡ് യോഗം ഇന്ന് നടക്കും.

X
Top