ഓണച്ചന്തകളിൽ പഴം, പച്ചക്കറികൾക്ക് 30% വിലക്കുറവ്: മന്ത്രി പി പ്രസാദ്ആരോഗ്യ, ലൈഫ് ഇൻഷുറൻസ് പ്രീമിയം തൽക്കാലം കുറയില്ലസ്വർണശേഖരത്തിൽ ജപ്പാനെ പിന്തള്ളി ഇന്ത്യ5ജി ഫോണ്‍ വിപണി: യുഎസിനെ പിന്തള്ളി ഇന്ത്യ രണ്ടാമത്ചൈനയില്‍ ആവശ്യം കുറഞ്ഞതോടെ ചെമ്പിന്റെ വില ഇടിയുന്നു

ഓഡി ഇന്ത്യയ്ക്ക് ഈ വര്‍ഷം ആദ്യ പകുതിയില്‍ 97% വളര്‍ച്ച

ര്‍മ്മന്‍ ആഢംബര കാര്‍ നിര്‍മ്മാതാക്കളായ ഓഡി 2023 ജനുവരി മുതല്‍ ജൂണ്‍ വരെയുള്ള കാലയളവില്‍ 3474 കാറുകള്‍ വിറ്റഴിച്ചു കൊണ്ട് കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിലെ വില്‍പ്പനയുമായി താരതമ്യം ചെയ്യുമ്പോള്‍ 97% വളര്‍ച്ച രേഖപ്പെടുത്തി.

ആഢംബര കാര്‍ മേഖലയിലെ ശക്തമായ ആവശ്യവും വളര്‍ച്ചയും അതോടൊപ്പം പുതിയ വില്‍പന മേഖലകള്‍ വളര്‍ന്ന് വരികയും സാമ്പത്തിക സാഹചര്യങ്ങള്‍ അനുകൂലമാവുകയും ചെയ്തതിലൂടേയാണ് ഇത് സാധ്യമായിരിക്കുന്നത്.

ഓഡി അപ്രൂവ്ഡ്: പ്ലസ് എന്ന പ്രീ ഓണ്‍ഡ് കാര്‍ ബിസിനസ്സ് 2023-ലെ ആദ്യ 6 മാസങ്ങളില്‍ 53% വളര്‍ച്ചയാണ് നേടിയത്. 2023 അവസാനത്തോട് കൂടി നിലവിലെ 23 ഓഡി അപ്രൂവ്ഡ്: പ്ലസ് സൗകര്യങ്ങള്‍ 27 ആക്കുകയാണ് കമ്പനിയുടെ ലക്ഷ്യം.

ഓഡി ക്യു 3, ഓഡി ക്യു 3 സ്പോര്‍ട്ട് ബാക്ക്, ഓഡി ക്യു 5, ഓഡി എ 4, ഓഡി എ 6 എന്നീ മോഡലുകള്‍ക്ക് നല്ല ഡിമാന്റുണ്ടെന്നും ഓഡി ക്യു 7, ഓഡി ക്യു 8, ഓഡി എ 8 എല്‍, ഓഡി എസ് 5 സ്പോര്‍ട്ട് ബാക്ക്, ഓഡി ആര്‍ എസ് 5 സ്പോര്‍ട്ട് ബാക്ക്, ഓഡി ആര്‍ എസ് ക്യു 8, ഓഡി ആര്‍ എസ് ഇ-ട്രോണ്‍ ജി ടി എന്നീ ഉയര്‍ന്ന ശ്രേണിയിലുള്ള മോഡലുകള്‍ വില്‍പ്പനയില്‍ ആരോഗ്യപരമായ വളര്‍ച്ച കാണിക്കുന്നുണ്ടെന്നും ഇതിന്റെ തുടര്‍ച്ചയായി ഓഡി ക്യു 8 ഇ-ട്രോണ്‍ എന്ന പുതിയ മോഡല്‍ ഇലക്ട്രിക് വാഹനം കൂടി ഈ നിരയില്‍ ഉടനെ സാന്നിധ്യം അറിയിക്കുമെന്ന് ഓഡി ഇന്ത്യയുടെ തലവനായ ശ്രീ ബല്‍ബീര്‍ സിങ്ങ് ദില്ലന്‍ പറഞ്ഞു.

X
Top