ആഗോള സെമികണ്ടക്ടര്‍ ഹബ്ബാകാൻ കേരളംവസ്തു വില്പന: പണപ്പെരുപ്പ ക്രമീകരണ സൂചിക പുറത്തുവിട്ടുരാജ്യത്ത് എഥനോൾ ഉത്പാദനം കൂടി; ഇറക്കുമതി കുറയുന്നില്ലെന്ന് കണക്കുകൾരാജ്യത്തിൻറെ കടബാധ്യത ജിഡിപിയുടെ 150 ശതമാനത്തിലേക്ക് എത്തിയേക്കുമെന്ന് ക്രിസില്‍ഉല്‍പ്പാദന മേഖലയില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് ഇന്ത്യ; 189 ബില്യണ്‍ ഡോളറിന്റെ ഇറക്കുമതി ഒഴിവാക്കാന്‍ പദ്ധതി

നിക്ഷേപകരെ ആകര്‍ഷിക്കാനാകാതെ എയു ഫിനാന്‍സ് ബാങ്ക് ഓഹരി

മുംബൈ: എയു ഫിനാന്‍സ് ബാങ്ക് ഓഹരിയ്ക്ക് വ്യാഴാഴ്ച നിക്ഷേപകരെ ആകര്‍ഷിക്കാനായില്ല. 4.32 ശതമാനം ഇടിവ് നേരിട്ട് 599.10 രൂപയിലാണ് സ്‌റ്റോക്കുള്ളത്. മിതമായ പ്രവര്‍ത്തന ലാഭമാണ് ബാങ്കിന്റേതെന്ന് ക്രെഡിറ്റ് സ്യൂസ് നിരീക്ഷിക്കുന്നു.

അറ്റ പലിശവരുമാനം 44 ശതമാനം ഉയര്‍ത്തി 1083 കോടി രൂപയും അറ്റാദായം 23 ശതമാനം ഉയര്‍ത്തി 343 കോടി രൂപയുമാക്കാന്‍ ബാങ്കിനായിരുന്നു. നിഷ്‌ക്രിയാസ്തി 0.56 ശതമാനം കുറഞ്ഞ് 1.65 ശതമാനമായി. അതേസമയം 700 രൂപ ലക്ഷ്യവില വച്ച് ഓഹരി വാങ്ങാന്‍ മോതിലാല്‍ ഓസ്വാള്‍ നിര്‍ദ്ദേശിക്കുന്നു.

2022-24 സാമ്പത്തിക വര്‍ഷത്തില്‍ 25 ശതമാനം കോമ്പൗണ്ട് വാര്‍ഷിക വളര്‍ച്ച ബാങ്ക് രേഖപ്പെടുത്തുമെന്ന് ബ്രോക്കറേജ് സ്ഥാപനം പറഞ്ഞു. ആര്‍ഒഎ/ആര്‍ഒഇ എന്നിവ 1.8 ശതമാനം/14.9 ശതമാനം എന്നിങ്ങനെയാണ് പ്രതീക്ഷിക്കപ്പെടുന്നത്.

മോര്‍ഗന്‍ സ്റ്റാന്‍ലിയും ഓവര്‍വെയ്റ്റ് റേറ്റിംഗ് നല്‍കിയിട്ടുണ്ട്. ലക്ഷ്യവില 875 രൂപ. ആസ്തി ഗുണമേന്മ മെച്ചപ്പെട്ടതും വളര്‍ച്ച ഉയര്‍ന്നതും സ്റ്റോക്കിനെ ആകര്‍ഷണീയമാക്കി,വരുന്ന രണ്ട്, മൂന്ന് വര്‍ഷങ്ങളില്‍ ഉയര്‍ന്ന വളര്‍ച്ച തുടരും, അവര്‍ പറഞ്ഞു.

എന്നാല്‍ ആഗോള ബ്രോക്കറേജ് സ്ഥാപനമായ ക്രെഡിറ്റ് സ്യൂസ് അണ്ടര്‍പെര്‍ഫോം റേറ്റിംഗാണ് നല്‍കുന്നത്. 530 രൂപ അവര്‍ ടാര്‍ഗറ്റ് നിശ്ചയിച്ചിരിക്കുന്നു.

X
Top