ദീപാവലി: ആഭ്യന്തര റൂട്ടുകളില്‍ വിമാന നിരക്ക് കുറയുന്നുഇന്ത്യ-യുഎഇ ഭക്ഷ്യ ഇടനാഴി വരുന്നു; 10000 കോടി ഡോളര്‍ വരെ നിക്ഷേപിക്കുന്ന പദ്ധതികേന്ദ്ര സർക്കാരിന്റെ നികുതി വരുമാനം കുതിച്ചുയരുന്നു; ആദായ നികുതി വഴി മാത്രം ഖജനാവിലെത്തിയത് 6 ലക്ഷം കോടിരാജ്യത്തെ വ്യാവസായിക ഉത്പാദനത്തിൽ ഇടിവ്റെക്കോർഡ് തക‌ർത്ത് മ്യൂച്വൽഫണ്ടിലെ മലയാളി നിക്ഷേപം; കഴിഞ്ഞമാസം 2,​930.64 കോടി രൂപയുടെ വർധന

സ്ത്രീകൾക്കും കുട്ടികൾക്കും മാത്രമായുള്ള ഏറ്റവും വലിയ ആശുപത്രി ഹൈദരാബാദിൽ തുറക്കാനൊരുങ്ങിആസ്റ്റർ ഡിഎം ഹെൽത്ത്കെയർ

കൊച്ചി: സ്ത്രീകൾക്കും കുട്ടികൾക്കും വേണ്ടിയുള്ള ഏറ്റവും വലിയ ആശുപത്രി ഹൈദരാബാദിൽ തുറക്കാനൊരുങ്ങിരാജ്യത്തെ ഏറ്റവും വമ്പൻ ആശുപത്രി ശൃംഖലകളിൽ ഒന്നായ ആസ്റ്റർ ഡിഎം ഹെൽത്ത്കെയർ. എല്ലാ പ്രായത്തിലുമുള്ള സ്ത്രീകൾക്കുംകുട്ടികൾക്കും ആവശ്യമായ സവിശേഷ ചികിത്സനൽകുന്നതിന് 300 കിടക്കകളുള്ള ആശുപത്രിയാണ് ഒരുങ്ങുന്നത്. സമഗ്രമായഗർഭകാലചികിത്സ, പ്രസവചികിത്സ, പ്രസവാനന്തര ശുശ്രൂഷ, ഗൈനക്കോളജി എന്നിവയ്ക്ക് പുറമെ നവജാതശിശുക്കൾക്കും കുട്ടികൾക്കുംആവശ്യമായ എല്ലാവിധ ചികിത്സയും ലഭ്യമാക്കും. മൂന്ന് ലക്ഷം ചതുരശ്രയടി വിശാലമായ പുതിയ ആശുപത്രിക്കായി 220 കോടി രൂപയാണ്ആസ്റ്റർ ഡിഎം ഹെൽത്ത്കെയർ വകയിരുത്തിയിട്ടുള്ളത്. നിർമാണത്തിന്റെ ആദ്യഘട്ടം 2026ന്റെ മധ്യത്തിൽ പൂർത്തിയാക്കി പ്രവർത്തനംതുടങ്ങാനാണ് പദ്ധതി.
പ്രസവകാല ബുദ്ധിമുട്ടുകൾ, സ്ത്രീകളെ ബാധിക്കുന്ന വിവിധ രോഗങ്ങൾ, ശിശുരോഗചികിത്സ, നവജാതശിശുക്കൾക്ക് ആവശ്യമായപ്രത്യേക പരിചരണം, പ്രജനനാരോഗ്യം തുടങ്ങിയ വിഭാഗങ്ങളിലെല്ലാം ഏറ്റവും വിദഗ്ധ ചികിത്സ ആസ്റ്റർ വിമൺ ആൻഡ് ചിൽഡ്രൻഹോസ്പിറ്റലിൽ നിന്നും ലഭിക്കും. 100 കിടക്കകൾ ഉള്ള തീവ്രപരിചരണ വിഭാഗവും പത്ത് മോഡുലാർ ഓപ്പറേഷൻ തിയറ്ററുകളും ഉണ്ടാകും. പ്രസവം അനായാസമാക്കാൻ ആഡംബര പ്രസവമുറികൾ ഉണ്ടാകും. ഗർഭിണികളായ അമ്മമാർക്കും കുട്ടികൾക്കും വേണ്ടി അത്യാധുനികസജ്ജീകരണങ്ങൾ ഒരുക്കും. ലോകോത്തര സാങ്കേതികവിദ്യകളുടെ മികവുള്ള കാത് ലാബ്, സിടി, എംആർഐ, ഇസിഎംഒ, ഐവിയുഎസ്, ഇബിയുഎസ്, ഇആർസിപി സംവിധാനങ്ങളാണ് നിർമിക്കുന്നത്. എല്ലാദിവസവും 24 മണിക്കൂറും പ്രവർത്തിക്കുന്ന അടിയന്തിര/അത്യാഹിതചികിത്സാവിഭാഗവുമുണ്ടാകും.
സ്ത്രീകളുടെയും കുട്ടികളുടെയും ചികിത്സയിൽ ഹൈദരാബാദിലെ ആസ്റ്റർ വുമൺ ആൻഡ് ചിൽഡ്രൻസ് ആശുപത്രി രാജ്യത്ത് പുതിയഉയരങ്ങൾ കീഴടക്കുമെന്ന് ആസ്റ്റർ ഡിഎം ഹെൽത്ത്കെയറിന്റെ സ്ഥാപക ചെയർമാൻ ഡോ. ആസാദ് മൂപ്പൻ പറഞ്ഞു. വിവിധോന്മുഖമായമൾട്ടിസ്പെഷ്യലിറ്റി ചികിത്സകൾ ഇവിടെ ലഭ്യമായിരിക്കും. ഹൈദരാബാദിലെ മാത്രമല്ല, ദക്ഷിണേന്ത്യയിലുള്ള എല്ലാവർക്കും ഗുണമേന്മയുള്ളചികിത്സ താങ്ങാനാവുന്ന നിരക്കിൽ ലഭ്യമാക്കുകയാണ് ഗ്രൂപ്പിന്റെ ലക്‌ഷ്യം. ആ ലക്ഷ്യത്തിലേക്കുള്ള ഒരു ചുവടുവെയ്പ്പാണ് ഈ പുതിയആശുപത്രിയുടെ നിർമാണം. ആരോഗ്യകാര്യത്തിൽ സവിശേഷമായ ശ്രദ്ധയും പരിഗണനയും വേണ്ടവരാണ് സ്ത്രീകളും കുട്ടികളും. അവരുടെപ്രത്യേക ആവശ്യങ്ങൾക്കനുസരിച്ചുള്ള ചികിത്സ നൽകും. ഇതിനായി ഏറ്റവും മികച്ച മെഡിക്കൽ പ്രൊഫഷണലുകളെ ആയിരിക്കുംനിയോഗിക്കുക. ആഗോളനിലവാരമുള്ള ചികിത്സ നൽകുന്നതിനൊപ്പം ഏറ്റവും ഉയർന്ന സുരക്ഷാസംവിധാനങ്ങൾ ഒരുക്കുന്നതിലും സദാജാഗരൂകരായിക്കുമെന്നും ഡോ. ആസാദ് മൂപ്പൻ പറഞ്ഞു.
ആസ്റ്റർ ഡിഎം ഹെൽത്ത്കെയർ ഗ്രൂപ്പിനെ സംബന്ധിച്ചിടത്തോളം വളരെ തന്ത്രപ്രധാനമായ ഒരു ബിസിനസ് നീക്കംകൂടിയാണിത്. നഗരവത്കരണം വേഗത്തിലായിക്കൊണ്ടിരിക്കെ, ഇടത്തരം വരുമാനക്കാരുടെ എണ്ണത്തിലും വലിയ വർധനവാണ് സംഭവിക്കുന്നത്. ഇതിന്റെഫലമായി ആരോഗ്യസംരക്ഷണത്തിനായി ചെലവഴിക്കുന്ന പണവും കൂടുകയാണ്. രാജ്യത്തിൻറെ വിവിധയിടങ്ങളിൽ നിന്ന് വിദഗ്ധചികിത്സയ്ക്കായി ജനങ്ങളെത്തുന്ന ഒരു നഗരമായി ഹൈദരാബാദ് മാറിക്കഴിഞ്ഞു. അത്യാധുനിക പ്രസവചികിത്സയ്ക്കും പീഡിയാട്രിക്ചികിത്സയ്ക്കും ആവശ്യക്കാരേറെയുള്ള മെഡിക്കൽ ഹബ്ബാണ് ഹൈദരാബാദ് നഗരമിപ്പോൾ. എങ്കിലും സ്ത്രീകളുടെയും കുട്ടികളുടെയുംസൂപ്പർസ്പെഷ്യലിറ്റി ചികിത്സയിൽ മാത്രം ശ്രദ്ധകേന്ദ്രീകരിക്കുന്ന ആശുപത്രികൾ കുറവാണ്. ജോലിക്കായും വാണിജ്യാവശ്യങ്ങൾക്കായുംനിരവധി ചെറുപ്പക്കാർ കുടിയേറിപ്പാർക്കുന്ന ഹൈദരാബാദിലെ ഒരു പ്രധാന ജനവാസകേന്ദ്രമാണ് ആസ്റ്റർ വുമൺ ആൻഡ് ചിൽഡ്രൻസ്ആശുപത്രിയുടെ നിർമാണത്തിനായി തെരെഞ്ഞെടുത്തിട്ടുള്ളത്. മികച്ച അടിസ്ഥാനസൗകര്യങ്ങളുള്ള ഈ നഗരകേന്ദ്രം, മെഡിക്കൽ ടൂറിസംരംഗത്ത് വളർച്ചയ്ക്കുള്ള സാധ്യതകളും പ്രകടിപ്പിക്കുന്നുണ്ട്. ഇത്തരം അനുകൂല വിപണിസാഹചര്യങ്ങളെല്ലാം പ്രയോജനപ്പെടുത്തുന്നതരത്തിലാണ് ആസ്റ്റർ ഡിഎം ഹെൽത്ത്കെയർ ഈ പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്.
നിലവിൽ ആസ്റ്റർ ഡിഎം ഹെൽത്ത്കെയറിന്റെ ഒരു മൾട്ടി സ്പെഷ്യലിറ്റി ആശുപതി ഹൈദരാബാദിൽ പ്രവർത്തിക്കുന്നുണ്ട്. അമീർപേട്ടിലുള്ള ആസ്റ്റർ പ്രൈം ആശുപത്രിയിൽ 158 കിടക്കകളാണുള്ളത്. ഇന്ത്യയിലെ ആരോഗ്യരംഗത്തുണ്ടാകുന്ന മാറ്റങ്ങൾക്കനുസരിച്ച്പല സേവനങ്ങളും പുതുമകളും ആസ്റ്റർ ഡിഎം ഹെൽത്ത്കെയർ ആവിഷ്കരിച്ചിട്ടുണ്ട്. ഓരോ രോഗിക്കുമാവശ്യമായ സവിശേഷ ശ്രദ്ധയുംപരിചരണവും നൽകുന്നതിനാണ് എല്ലായ്‌പ്പോഴും ഊന്നൽ. ആസ്റ്റർ ഡിഎം ഹെൽത്ത്കെയർ ഗ്രൂപ്പിന്റെ മികവിന്റെ കേന്ദ്രങ്ങളിൽ (സിഒഇ) മികച്ച പരിചയസമ്പത്തുള്ള ഡോക്ടർമാരും അത്യാധുനിക ചികിത്സസംവിധാനങ്ങളും ലോകോത്തരസാങ്കേതികവിദ്യയുമാണുള്ളത്. ആതുരസേവനരംഗത്ത് പുതിയ ഉയർച്ചകൾ കീഴടക്കാനും മാതൃകാപരമായ ദൗത്യങ്ങൾ ഏറ്റെടുത്ത് നിർവഹിക്കാനുമുള്ള ആസ്റ്റർ ഡിഎംഹെൽത്ത്കെയറിന്റെ പ്രതിബദ്ധതയുടെ തെളിവാണ് നിരന്തരമുള്ള ഈ വികസനപ്രവർത്തനങ്ങൾ.
ഇന്ത്യയിലുടനീളമുള്ള ആസ്റ്റർ ഡിഎം ഹെൽത്ത്കെയർ ശൃംഖലയിലെ ആശുപത്രികളിൽ 2000 കിടക്കകൾ കൂടിയുൾപ്പെടുത്തിവിപുലപ്പെടുത്തുന്നതിനുള്ള ശ്രമങ്ങളിലാണ് ആസ്റ്റർ ഡിഎം ഹെൽത്ത്കെയർ. ഇതിനായി നിലവിലുള്ള ആശുപത്രികളുടെ ശേഷിവർധിപ്പിക്കുകയും മറ്റ് ആശുപത്രികൾ ഏറ്റെടുക്കുകയും ചെയ്യും. 2027 ആകുമ്പോഴേക്കും 6800ലധികം കിടക്കകളുള്ള ബൃഹത്തായ ഒരുആശുപത്രി നെറ്റ്‌വർക്കായി ആസ്റ്റർ ഡിഎം ഹെൽത്ത്കെയർ മാറും. ഇന്ത്യയിലെ ഏറ്റവും വലിയ മൂന്ന് ആശുപത്രി ശൃംഖലകളിലൊന്നായിമാറാനുള്ള സജീവ പരിശ്രമത്തിലാണ് ഗ്രൂപ്പ്. രാജ്യത്തുടനീളം ലാബുകൾ, ഫാർമസികൾ എന്നിവ സ്ഥാപിച്ചും സാന്നിധ്യം ശക്തിപ്പെടുത്തും. ഗ്രാമങ്ങളിലും നഗരങ്ങളിലും ഒരുപോലെ വളർച്ച കൈവരിക്കാനാണ് ലക്‌ഷ്യം. തിരുവനന്തപുരത്ത് വിശാലമായ ആസ്റ്റർ ക്യാപിറ്റലിന്റെയുംകാസർഗോഡ് ആസ്റ്റർ മിംസിന്റെയും നിർമാണം പുരോഗമിക്കുകയാണ്. കൂടാതെ നിലവിലുള്ള ആശുപത്രികളിൽ കിടക്കകളുടെ എണ്ണംകൂട്ടുന്നതിനുള്ള പദ്ധതികളും പ്രഖ്യാപിച്ചിട്ടുണ്ട്. മഹാരാഷ്ട്ര, ഉത്തർപ്രദേശ് പോലെയുള്ള പുതിയ വിപണികളിലേക്കും ആസ്റ്റർ ഡിഎംഹെൽത്ത്കെയർ കണ്ണുവെച്ചിട്ടുണ്ട്. ആകെ 1200 കോടിരൂപ മൂലധനമാണ് വികസനപ്രവർത്തനങ്ങൾക്കായി നീക്കിവെച്ചിട്ടുള്ളത്.

X
Top