വജ്ര ഇറക്കുമതി താൽക്കാലികമായി നിർത്തുന്നുനോമുറ ഇന്ത്യന്‍ വിപണിയെ അപ്‌ഗ്രേഡ്‌ ചെയ്‌തുഇന്ത്യയുടെ കറണ്ട് അക്കൗണ്ട് കമ്മിയിൽ വർധനജിഎസ്ടി കൗൺസിൽ യോഗം 7ന്ഇന്ത്യയുടെ വളർച്ച നിരക്ക് നിലനിർത്തി എസ് ആൻഡ് പി

ഏഷ്യന്‍ ഓഹരികള്‍ നേട്ടത്തില്‍

ഹോങ്കോങ്: ആഗോള മാന്ദ്യ ഭീഷണിയും വാള്‍സ്ട്രീറ്റിന്റെ പതനവും ബുധനാഴ്ച ഏഷ്യന്‍ വിപണികളെ സ്വാധീനിച്ചില്ല. പ്രധാനപ്പെട്ട സൂചികകളെല്ലാം നേട്ടത്തിലാണ് ഇന്ന് വ്യാപാരം ആരംഭിച്ചത്. ജപ്പാനൊഴികെയുള്ള ഏഷ്യ പസഫിക് ഓഹരികളുടെ സൂചിക എംഎസ്സിഐ 0.35 ശതമാനം ഉയര്‍ന്നു.
ഓസ്‌ട്രേലിയന്‍ ഓഹരി സൂചിക 0.33 ശതമാനം നേട്ടത്തിലായപ്പോള്‍ കൊറിയന്‍ കോസ്പി, തായ് വാന്‍ സൂചിക എന്നിവ യഥാക്രമം 0.61 ശതമാനം, 0.2 ശതമാനം എന്നിങ്ങിനെ മെച്ചപ്പെട്ടു. ഹോങ്കോങ് സൂചികയും ഷാങ്ഗായി, ചൈന സിഎസ്‌ഐ300 സൂചികകളും ബുധനാഴ്ച നേട്ടത്തിലായി.
അതേസമയം ജപ്പാന്റെ നിക്കൈ 0.18 ശതമാനം ഇടിവ് നേരിട്ടു. ഇന്ത്യന്‍ വിപണിയില്‍ പോസിറ്റീവ് തുടക്കത്തിന്റെ സൂചന നല്‍കി എസ്ജിഎക്‌സ് നിഫ്റ്റി 71 പോയിന്റുകള്‍ ഉയര്‍ന്നിട്ടുണ്ട്. സിംഗപ്പൂരിയന്‍ എക്‌സ്‌ചേഞ്ചിലെ നിഫ്റ്റി അവധി വ്യാപാരം 16,185 ലെവലിലാണുള്ളത്.
വാള്‍സ്ട്രീറ്റ് സൂചികകളില്‍ നസ്ദാഖ് ഇന്നലെ 2.35 ശതമാനം ഇടിവ് നേരിട്ടിരുന്നു. എസ് ആന്ററ് പി500 0.81 ശതമാനം കുറവ് രേഖപ്പെടുത്തിയപ്പോള്‍ ഡൗജോണ്‍സ് നേരിയ തോതില്‍ ഉയര്‍ന്നു. അതേസമയം ഇന്ന് ചേരുന്ന ധനനയ യോഗത്തില്‍ ദക്ഷിണകൊറിയന്‍ കേന്ദ്രബാങ്ക് പലിശനിരക്ക് വര്‍ധിപ്പിക്കുമെന്ന് ഉറപ്പായിട്ടുണ്ട്. അത് വിപണിയെ സ്വാധീനിച്ചേക്കാം.

X
Top