ഡിസംബര്‍ വരെ 21,253 കോടി കടമെടുക്കാൻ കേരളത്തിന് കേന്ദ്രാനുമതിതൊഴിലില്ലായ്മ നിരക്കിൽ കേരളം ഒന്നാമതെന്ന് കേന്ദ്ര റിപ്പോർട്ട്ഇന്ത്യ ഏറ്റവുമധികം കയറ്റുമതി ചെയ്യുന്ന നാലാമത്തെ ഉത്പന്നമായി സ്മാർട്ട് ഫോൺകേന്ദ്ര സര്‍ക്കാരിന് ആര്‍ബിഐയുടെ ലാഭവീതം 2.11 ലക്ഷം കോടിഎണ്ണവിലയിൽ ഇന്ത്യക്കുള്ള ഡിസ്‌കൗണ്ട് പാതിയാക്കി കുറച്ച് റഷ്യ

മെഹുൽ ഷായെ സിഎഫ്ഒ ആയി നിയമിച്ച് ഏഷ്യൻ ഗ്രാനിറ്റോ ലിമിറ്റഡ്

ഡൽഹി: കമ്പനിയുടെ ചീഫ് ഫിനാൻഷ്യൽ ഓഫീസറായി (സിഎഫ്ഒ) മെഹുൽ ഷായെ നിയമിച്ചതായി സെറാമിക് ടൈൽസ് നിർമ്മാതാക്കളായ ഏഷ്യൻ ഗ്രാനിറ്റോ ലിമിറ്റഡ് അറിയിച്ചു. ജൂൺ 9 ന് സ്ഥാനമൊഴിഞ്ഞ അമരേന്ദ്ര കുമാർ ഗുപ്തയ്ക്ക് പകരമാണ് ഷായുടെ നിയമനം. നോമിനേഷൻ ആൻഡ് റെമ്യൂണറേഷൻ കമ്മിറ്റിയുടെ വിലയിരുത്തലിനും ശുപാർശയ്ക്കും ഓഡിറ്റ് കമ്മിറ്റിയുടെ അംഗീകാരത്തിനും അനുസൃതമായിയാണ് മെഹുൽ ഷായെ സിഎഫ്ഒ ആയും കീ മാനേജീരിയൽ പേഴ്സണലായും (കെഎംപി) നിയമിച്ചതെന്ന് കമ്പനി റെഗുലേറ്ററി ഫയലിംഗിൽ പറഞ്ഞു.

കഴിഞ്ഞ ദിവസം നടന്ന കമ്പനിയുടെ ഡയറക്ടർ ബോർഡ് യോഗം ഈ നിയമനത്തിന് അംഗീകാരം നൽകി. സ്ട്രാറ്റജിക് അക്കൗണ്ടിംഗ്, ഫിനാൻഷ്യൽ ഓപ്പറേഷൻസ്, ലാഭക്ഷമത മാനേജ്‌മെന്റ്, എസ്എപി, ഇആർപി ഇംപ്ലിമെന്റേഷൻ, കോസ്റ്റ് ഒപ്റ്റിമൈസേഷൻ, ഇന്റേണൽ ഓഡിറ്റ്, കംപ്ലയൻസ് മാനേജ്‌മെന്റ്, ടാക്സേഷൻ, ഫണ്ട് മാനേജ്‌മെന്റ്, ബഡ്ജറ്റിംഗ്, പരിശീലനം എന്നിവയിൽ 22 വർഷത്തിലേറെ പരിചയമുള്ള ചാർട്ടേഡ് അക്കൗണ്ടന്റാണ് മെഹുൽ ഷായെന്ന് ഏഷ്യൻ ഗ്രാനിറ്റോ ലിമിറ്റഡ് വിശദീകരിച്ചു.

സമർത്ഥമായ നേതൃത്വത്തിലൂടെയും ആപ്ലിക്കേഷനിലൂടെയും സ്ഥിരമായ ബിസിനസ്സ് ഫലങ്ങൾ നൽകുന്നതിന്റെ തെളിയിക്കപ്പെട്ട ട്രാക്ക് റെക്കോർഡുള്ള വ്യക്തിയാണ് അദ്ദേഹമെന്ന് കമ്പനി പറഞ്ഞു.

X
Top