ജിഎസ്ടി പരിഷ്‌ക്കരണം ധനക്കമ്മി ലക്ഷ്യം കൈവരിക്കുന്നതില്‍ നിന്നും കേന്ദ്രസര്‍ക്കാറിനെ തടയില്ല-റിപ്പോര്‍ട്ട്‌യുഎസിലേയ്ക്കുള്ള ഇന്ത്യയുടെ കയറ്റുമതിയില്‍ വര്‍ദ്ധനഎസ്ആന്റ്പിയുടെ റേറ്റിംഗ് വര്‍ദ്ധന കുറഞ്ഞ നിരക്കില്‍ വായ്പയെടുക്കാന്‍ രാജ്യത്തെ സഹായിക്കും100 കാര്‍ഷിക ജില്ലകളെ ശാക്തീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍, 24,000 കോടി രൂപ വകയിരുത്തുംജിഎസ്ടി പരിഷ്‌ക്കരണം: പത്തിലൊന്ന് നിത്യോപയോഗ വസ്തുക്കളുടെ വില കുറയും

1669 കോടിയുടെ പദ്ധതിക്കായി എൽഒഎ നേടി അശോക ബിൽഡ്കോൺ

മുംബൈ: 1,668.50 കോടി രൂപയുടെ നിർമ്മാണ പദ്ധതിക്കായി കമ്പനിക്ക് എൻഎച്ച്എഐയിൽ നിന്ന് അംഗീകാരപത്രം (എൽഒഎ) ലഭിച്ചതായി അശോക ബിൽഡ്കോൺ റെഗുലേറ്ററി ഫയലിംഗിൽ അറിയിച്ചു.

നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (എൻഎച്ച്എഐ) നടത്തിയ ലേലത്തിലൂടെയാണ് കമ്പനി ഈ പദ്ധതി സ്വന്തമാക്കിയത്. ഇതിന്റെ ലേല മൂല്യം 1,668.50 കോടി രൂപയാണ്. ഇപിസി അടിസ്ഥാനത്തിൽ ഭാരത്‌മാല പരിയോജനയുടെ കീഴിൽ കേരളത്തിലെ എൻഎച്ച് – 66 ന്റെ അരൂർ മുതൽ തുറവൂർ വരെയുള്ള (ദൈർഘ്യം 12.752 കി.മീ.) നിലവിലുള്ള 4 വരി പാത വികസിപ്പിക്കുന്നതിനൊപ്പം 6 വരി എലിവേറ്റഡ് കോറിഡോർ നിർമ്മിക്കുന്നതാണ്‌ നിർദിഷ്ട പദ്ധതി.

എഞ്ചിനീയറിംഗ്, പ്രൊക്യുർമെന്റ്, കൺസ്ട്രക്ഷൻ അടിസ്ഥാനത്തിലുള്ള (ഇപിസി) ഇൻഫ്രാസ്ട്രക്ചർ സൗകര്യങ്ങളുടെ നിർമ്മാണത്തിലും റെഡി മിക്‌സ് കോൺക്രീറ്റിന്റെ ബിഒടി അടിസ്ഥാനത്തിലുള്ള വിൽപ്പനയിലും ഏർപ്പെട്ടിരിക്കുന്ന പ്രമുഖ കമ്പനിയാണ് അശോക ബിൽഡ്‌കോൺ. കഴിഞ്ഞ പാദത്തിൽ കമ്പനിയുടെ ഏകീകൃത അറ്റാദായം 20.4% ഇടിഞ്ഞ് 63.66 കോടി രൂപയായി കുറഞ്ഞിരുന്നു.

X
Top