തൊഴിലില്ലായ്മ നിരക്ക് ഓഗസ്റ്റില്‍ 5.1 ശതമാനമായി കുറഞ്ഞുഇന്ത്യന്‍ കാര്‍ഷിക മേഖലയുടെ ആദ്യപാദ വളര്‍ച്ചാ നിരക്ക് ലോകത്തിലെ ഉയര്‍ന്നത്:  ശിവരാജ് സിംഗ് ചൗഹാന്‍ഡോളറിനെതിരെ 8 പൈസ നേട്ടത്തില്‍ രൂപനിക്ഷേപത്തട്ടിപ്പിന് കേന്ദ്ര ധനമന്ത്രിയുടെ വ്യാജ എഐ വീഡിയോ; ജാഗ്രത വേണമെന്ന് സൈബർ പോലീസ്ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിലൂടെ വ്യവസായ രംഗത്ത് വലിയ മുന്നേറ്റം സാധ്യമായി;പി രാജീവ്

208 കോടി രൂപയുടെ പദ്ധതിക്കുള്ള ഓർഡർ സ്വന്തമാക്കി അശോക ബിൽഡ്‌കോൺ

മുംബൈ: ഈസ്റ്റ് സെൻട്രൽ റെയിൽവേയിൽ നിന്ന് പുതിയ പദ്ധതിക്കുള്ള ഓർഡർ ലഭിച്ചതായി അശോക ബിൽഡ്‌കോൺ പ്രസ്താവനയിൽ അറിയിച്ചു. ഓർഡറുമായി ബന്ധപ്പെട്ട് അശോക ബിൽഡ്‌കോണിന് ഈസ്‌റ്റ് സെൻട്രൽ റെയിൽവേയിൽ നിന്ന് ഒരു ലെറ്റർ ഓഫ് അക്‌സെപ്റ്റൻസ് (LOA) ലഭിച്ചു.

ഈസ്റ്റ് സെൻട്രൽ റെയിൽവേയുടെ പിടി. ദീൻ ദയാൽ ഉപാധ്യായ്‌ക്കും (ഡിഡിയു) പ്രധാൻഖുണ്ടയും (പികെഎ) ഇടയിൽ പ്രൊവിഷൻ ഓഫ് ട്രെയിൻ കൊളിഷൻ അവോയ്ഡൻസ് സിസ്റ്റത്തോടൊപ്പം (KAVACH) രണ്ട് 24 ഫൈബർ ഒഎഫ് സി ബാക്ക്ബോൺ ഭാഗങ്ങൾ വിതരണം ചെയ്യുന്നതിനുള്ളതാണ് നിർദിഷ്ട ഓർഡർ.

208.89 കോടി രൂപയാണ് പദ്ധതിക്കായി അംഗീകരിച്ച ബിഡ് ചെലവ്. സിവിൽ കൺസ്ട്രക്ഷൻ ബിസിനസ്സിൽ ഏർപ്പെട്ടിരിക്കുന്ന മുൻ നിര കമ്പനിയാണ് അശോക ബിൽഡ്‌കോൺ ലിമിറ്റഡ്. കമ്പനി ഇന്ത്യയിൽ റോഡുകളും പാലങ്ങളും ബിൽഡ്, ഓപ്പറേഷൻ, ട്രാൻസ്ഫർ (ബിഒടി) അടിസ്ഥാനത്തിൽ നടപ്പിലാക്കുന്നു.

X
Top