പുതുനിക്ഷേപത്തിൽ വൻകുതിപ്പുമായി കേരളം; 2021-25 കാലഘട്ടത്തിൽ മാത്രം 70,916 കോടിയുടെ 
പുതിയ നിക്ഷേപംഇന്ത്യയും യുഎഇയും സാമ്പത്തിക പങ്കാളിത്തം ശക്തിപ്പെടുത്തുന്നുയുഎസ് നവംബറോടെ തീരുവ പിന്‍വലിച്ചേയ്ക്കും: സിഇഎഡോളറിനെതിരെ വീണ്ടും ദുര്‍ബലമായി രൂപജിഎസ്ടി പരിഷ്‌കരണം: ജനങ്ങള്‍ക്ക് 2 ലക്ഷം കോടി രൂപയുടെ നേട്ടമെന്ന് നിർമ്മല സീതാരാമൻ

ഈ വർഷം മെയ് വരെ കാനഡ നിരസിച്ചത് 595 ഇന്ത്യൻ സ്റ്റഡി പെർമിറ്റ് വിസകൾ

തെറ്റായ വിവരങ്ങൾ ചേർത്തതോ തിരുത്തിയതോ ആയ രേഖകൾ ഉപയോഗിച്ച് കാനഡയിൽ ഉപരിപഠന പ്രവേശനത്തിന് ശ്രമം നടത്തിയതിന്റെ പേരിൽ 2018 ജനുവരി മുതൽ 2023 മെയ് വരെ ഇന്ത്യയിൽ നിന്നുള്ള 7528 സ്റ്റഡി പെർമിറ്റ് അപേക്ഷകൾ കനേഡിയൻ അധികൃതർ നിരസിച്ചതായി ഇമിഗ്രേഷൻ റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡയുടെ (ഐആർസിസി) കണക്കുകൾ. ഈ വർഷം മെയ് 31 വരെ സ്റ്റഡി വിസ എക്സ്റ്റൻഷൻ ഉൾപ്പെടെ ഇന്ത്യൻ വിദ്യാർത്ഥികളുടെ മൊത്തം 595 അപേക്ഷകൾ നിരസിക്കപ്പെട്ടതായും, ഒരു മാസത്തിനുള്ളിൽ തന്നെ ഇത്തരം 195 കേസുകൾ കണ്ടെത്തിയതായും, റിപ്പോർട്ടുകൾ പറയുന്നു.

തെറ്റിദ്ധരിപ്പിക്കുന്നതോ അപൂർണ്ണമോ അയാഥാർത്ഥമോ ആയ വിവരങ്ങൾ നൽകി കൃത്രിമത്വം നടത്തുന്നത് കണ്ടുപിടിക്കപ്പെട്ടാൽ അപേക്ഷകൻ രാജ്യത്ത്
അഞ്ച് വർഷത്തേക്ക് തുടരുന്നത് അനുവദനീയമല്ലാതാക്കുകയോ, രാജ്യത്ത് നിന്ന് സ്ഥിരമായി നീക്കം ചെയ്യുന്നതിന് കാരണമാവുകയോ ചെയ്യും. ചുരുക്കത്തിൽ അപേക്ഷകൻ രാജ്യത്ത് സ്ഥിര താമസത്തിന് യോഗ്യനല്ലാതാകും; അവരുടെ ഇമിഗ്രേഷൻ ഫയലിൽ സ്ഥിരമായി ‘ഫ്രോഡ്’ സ്റ്റാറ്റസ് രേഖപ്പെടുത്താനും ഇത് കാരണമാകും.

ഇത്തരത്തിലുള്ള തട്ടിപ്പുകൾ കണ്ടെത്തുന്നതിനും കൃത്യമായ നടപടികൾ സ്വീകരിക്കുന്നതിനും ഐആർസിസി ജീവനക്കാർക്ക് പ്രത്യേക പരിശീലനം നൽകുന്നുണ്ടെന്ന് ന്യൂഡൽഹിയിലെ കാനഡ ഹൈക്കമ്മീഷനിൽ നിന്നുള്ള വക്താവ് പറഞ്ഞു. റിപ്പോർട്ടുകൾ പ്രകാരം ഭൂരിഭാഗം അപേക്ഷകളും A40(1)(a) വകുപ്പ് പ്രകാരമാണ് നിരസിക്കപ്പെട്ടത്. കനേഡിയൻ ഇമിഗ്രേഷൻ നിയമപ്രകാരം, ഇമിഗ്രേഷൻ ആന്റ് റഫ്യൂജി പ്രൊട്ടക്ഷൻ ആക്ടിലെ സെക്ഷൻ 40(1)(എ) ‘മിസ്റെപ്രസന്റേഷൻ’ (തെറ്റിദ്ധരിപ്പിക്കുന്നത്) കൃത്യമായി നിർവചിക്കുന്നു. ഏതെങ്കിലും കുടുംബാംഗത്തെ പരാമർശിക്കാത്തത്, ഫാമിലി സ്റ്റാറ്റസിലെ മാറ്റം അപ്ഡേറ്റ് ചെയ്യാത്തത്, വർക്ക് എക്സ്പീരിയൻസ് സംബന്ധിച്ച് തെറ്റായ ഡോക്യുമെന്റുകൾ നൽകുന്നത് എന്നിവയെല്ലാം മിസ്റെപ്രസന്റേഷനു കീഴിൽ വരുന്നു.

സ്റ്റഡി പെർമിറ്റ് ആപ്ലിക്കേഷന്റെ ഭാഗമായി സമർപ്പിച്ച ലെറ്റേഴ്സ് ഓഫ് അക്സെപ്റ്റൻസിൽ തിരിമറി നടത്തിയതായി കണ്ടെത്തിയതിന്റെ പേരിൽ 100 കണക്കിന് ഇന്ത്യൻ വിദ്യാർഥികൾക്കെതിരെ കാനഡ അടുത്തിടെ പുറത്താക്കൽ നടപടികൾ എടുത്തിരുന്നു. അതേസമയം കാനഡയിലെ വിദ്യാഭ്യാസ രംഗത്ത് അന്താരാഷ്ട്ര വിദ്യാർഥികളുടെ സംഭാവന വലുതാണെന്നും അതുകൊണ്ടുതന്നെ തട്ടിപ്പിൽ പങ്കാളികളാകുന്നവർക്കെതിരെ മാത്രമാകും നടപടിയെന്നും യഥാർത്ഥ വിദ്യാർത്ഥികൾക്ക് താൽക്കാലിക റസിഡന്റ് പെർമിറ്റ് ലഭ്യമാക്കുമെന്നും കനേഡിയൻ ഇമിഗ്രേഷൻ മിനിസ്റ്റർ സീൻ ഫ്രേസർ അറിയിച്ചു. ഇമിഗ്രേഷൻ/സിറ്റിസൺഷിപ്പ് മേഖലകളിൽ അഡ്വൈസറി, കൺസൾട്ടൻസി രംഗങ്ങളിൽ പ്രവർത്തിക്കുന്ന ഏജൻസികൾ ഔദ്യോഗിക അംഗീകാരത്തോടെ മാത്രമാണ് പ്രവർത്തിക്കുന്നതെന്ന് കർശന നടപടികളിലൂടെ ഉറപ്പാക്കുമെന്നും അധികൃതർ വ്യക്തമാക്കുന്നു.

ഈ വർഷം പുറത്തിറക്കിയ ഐആർസിസി റിപ്പോർട്ട് പ്രകാരം 2022-ൽ കാനഡയിലേക്ക് ഏറ്റവും അധികം അന്താരാഷ്ട്ര വിദ്യാർഥികൾ എത്തിയത് ഇന്ത്യയിൽ നിന്നാണ്; 226450 പേർ. കാനഡയിലെ സ്റ്റഡി പെർമിറ്റ് ഉടമകളിൽ 35 ശതമാനവും ഇന്ത്യൻ പൗരന്മാരാണെന്ന് ഇമിഗ്രേഷനുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കായുള്ള രാജ്യത്തെ പ്രാഥമിക വകുപ്പും കഴിഞ്ഞ വർഷം പ്രഖ്യാപിച്ചിരുന്നു.

ലോകത്തിലെ ഏറ്റവും വലിയ പഞ്ചാബി പ്രവാസി സമൂഹത്തിന്റെ ആസ്ഥാനവും കാനഡയാണ്. പഞ്ചാബിൽ നിന്നുള്ള വിദ്യാർത്ഥികൾ ഏറ്റവും ഇഷ്ടപ്പെടുന്ന ഉന്നത വിദ്യാഭ്യാസ കേന്ദ്രവും കാനഡ തന്നെ. കാനഡയിലെ ഇന്ത്യൻ വിദ്യാർത്ഥി സമൂഹത്തിൽ ഏകദേശം 70 ശതമാനം വരും പഞ്ചാബി വിദ്യാർത്ഥികൾ.

X
Top