ഇന്ത്യൻ വ്യോമയാനരംഗത്തേക്ക് കൂടുതൽ കമ്പനികൾവളര്‍ച്ചയില്‍ ഇന്ത്യ ലോകത്തെ ഞെട്ടിക്കുമെന്ന് ഗോള്‍ഡ്മാന്‍ സാക്സ്വിദേശപഠനത്തിന് ഇന്ത്യൻ വിദ്യാർഥികൾ ഒഴുക്കിയത് 6.2 ലക്ഷം കോടിഒന്നര പതിറ്റാണ്ടിനിടെ കേരളം വളർന്നത് മൂന്നര മടങ്ങോളംപുതിയ വിപണികളിലേക്ക് കടന്നുകയറി ഇന്ത്യ

കേരളത്തിലേയ്ക്കുള്ള വിമാനനിരക്കില്‍ നാലിരട്ടി വര്‍ധന

ന്യൂഡല്‍ഹി: കേരളത്തിലേയ്ക്കുള്ള വ്യോമഗതാഗത നിരക്ക് നാലിരട്ടി വര്‍ധിച്ചു. നിരക്കുയര്‍ത്താന്‍ വിമാന കമ്പനികള്‍ മത്സരിക്കുകയാണ്. ക്രിസ്മസ് അവധിയാത്ര, ഇതോടെ ചെലവേറിയതായി.

ബെംഗളൂരു, ചെന്നൈ, ഡല്‍ഹി, മുംബൈ തുടങ്ങിയ പ്രധാന നഗരങ്ങളില്‍ നിന്നും കൊച്ചിയിലേക്കുള്ള വണ്‍വേ ടിക്കറ്റ് നിരക്ക് 10,000 മുതല്‍ 26,000 രൂപ വരെയാണ്. 2,800 മുതല്‍ 10,000 രൂപവരെ വാങ്ങുന്ന സ്ഥാനത്താണിത്.

“പാന്‍ഡെമിക്കിന് ശേഷം, ഓഫീസ് ജോലികള്‍ പുനരാരംഭിച്ചു. ഇതോടെ ഡിമാന്റ് കൂടി,” ഇന്റര്‍നാഷണല്‍ എയര്‍ ട്രാന്‍സ്പോര്‍ട്ട് അസോസിയേഷന്‍(IATA) ഉദ്യോഗസ്ഥര്‍ പറയുന്നു. “കൊച്ചിയിലേക്കുള്ള നേരിട്ടുള്ള വിമാന നിരക്ക് നാലിരട്ടി വര്‍ധിച്ചു.”

തിരിച്ച് മറ്റ് നഗരങ്ങളിലേക്കുള്ള നിരക്കും വര്‍ധിപ്പിച്ചിട്ടുണ്ട്. അവധി ആഘോഷിച്ച് മടങ്ങുന്നവരെ ലക്ഷ്യം വച്ചാണിത്. ഉത്സവ സീസണുകളിലെ നിരക്ക് വര്‍ധന പതിവുള്ളതാണെന്ന്‌ അതേസമയം ഏജന്റുമാര്‍ പറയുന്നു.

X
Top