കേരളം 2,000 കോടി കൂടി കടമെടുക്കുന്നുപയര്‍വര്‍ഗങ്ങള്‍ക്ക് സ്റ്റോക്ക് പരിധി ഏര്‍പ്പെടുത്തി, വിലകയറ്റവും പൂഴ്ത്തിവപ്പും തടയുക ലക്ഷ്യംഡോളറിനെതിരെ നേരിയ നേട്ടം കൈവരിച്ച് രൂപഇലക്ട്രോണിക് മാലിന്യ പുനരുപയോഗം; ഇന്ത്യയ്ക്ക് വലിയ സാധ്യതകള്‍എംപിസി മീറ്റിംഗ്: നിരക്ക് വര്‍ദ്ധനയുണ്ടാകില്ലെന്ന് ഗോള്‍ഡ്മാന്‍

അരവിന്ദ് സ്മാർട്ട്‌സ്‌പേസ്സിന്റെ ലാഭത്തിൽ വൻ വർദ്ധന

മുംബൈ: 2022 മാർച്ചിൽ അവസാനിച്ച പാദത്തിൽ റിയൽറ്റി ഡെവലപ്പർ അരവിന്ദ് സ്മാർട്ട്‌സ്‌പേസിന്റെ അറ്റാദായം 112 ശതമാനം ഉയർന്ന് 14 കോടി രൂപയിലെത്തി. എന്നാൽ, ഈ പാദത്തിലെ പുതിയ വിൽപ്പന ഒരു വർഷം മുമ്പുള്ളതിൽ നിന്ന് 27% കുറഞ്ഞ് 150 കോടി രൂപയായി. അതേസമയം, കമ്പനിയുടെ കളക്ഷനുകൾ 20 ശതമാനം വർധിച്ച് 160 കോടി രൂപയായി. അഹമ്മദാബാദിലെ നിലവിലുള്ള പ്രോജക്‌റ്റിലെ ആഡംബര വില്ലകൾക്കായുള്ള ഡിമാൻഡാണ് ഡെവലപ്പറുടെ ഈ പാദത്തിലെ പുതിയ വിൽപ്പനയ്ക്ക് സഹായകമായത്.
2021-22 മുഴുവൻ സാമ്പത്തിക വർഷത്തിൽ കമ്പനിയുടെ അറ്റാദായം 186 ശതമാനം വർധിച്ച് 25 കോടി രൂപയായപ്പോൾ, വരുമാനം 72 ശതമാനം വർധിച്ച് 257 കോടി രൂപയായി. കഴിഞ്ഞ സാമ്പത്തിക വർഷം കമ്പനിയെ സംബന്ധിച്ചിടത്തോളം വമ്പിച്ച വളർച്ചയുടെ വർഷമായിരുനെന്നും, തങ്ങളുടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിൽപ്പനയും ശേഖരണവും ഈ കാലയളവിൽ കൈവരിച്ചതായും കമ്പനി അറിയിച്ചു. ഡിജിറ്റൽ സെയിൽസ് പ്ലാറ്റ്‌ഫോമിന്റെ സമാരംഭം ഉൾപ്പെടെയുള്ള ഡെവലപ്പറുടെ ഡിജിറ്റൽ സെയിൽസ് സംരംഭങ്ങൾ, ഡിജിറ്റൽ ചാനലുകളിലൂടെയുള്ള പുതിയ വിൽപ്പനയുടെ 35 ശതമാനം വർദ്ധിപ്പിക്കാൻ സഹായിച്ചു. ഉപഭോക്താക്കളുടെ ജീവിതശൈലിക്ക് മൂല്യവർധിത പരിഹാരങ്ങൾ സൃഷ്ടിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന കമ്പനിയാണ് 2009-ൽ സ്ഥാപിതമായ അരവിന്ദ് ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ്.

X
Top