സംസ്ഥാനത്തെ റിയൽ എസ്റ്റേറ്റ് വിപണിയിൽ ആവേശം2025ൽ ഇന്ത്യ ജപ്പാനെ മറികടക്കുമെന്ന് ഐഎംഎഫ്ധനകാര്യ അച്ചടക്കം: ഇന്ത്യയെ പ്രശംസിച്ച് ഐഎംഎഫ്കടപ്പത്രങ്ങളിൽ നിന്ന് വിദേശ നിക്ഷേപകരുടെ പിന്മാറ്റംവിദേശ നാണയ ശേഖരത്തിൽ ഇടിവ്

5 ബില്യൺ ഡോളറിന്റെ വരുമാനം ലക്ഷ്യമിട്ട് അപ്പോളോ ടയേഴ്‌സ്

മുംബൈ: ഇന്ത്യയിലെ മുൻനിര ടയർ നിർമ്മാതാക്കളിൽ ഒന്നായ അപ്പോളോ ടയേഴ്‌സ് 2026 സാമ്പത്തിക വർഷത്തോടെ 5 ബില്യൺ ഡോളറിന്റെ വരുമാന ലക്ഷ്യം കൈവരിക്കാൻ പദ്ധതിയിടുന്നതായി നിക്ഷേപക അവതരണത്തിൽ കമ്പനി അറിയിച്ചു. 2026 സാമ്പത്തിക വർഷത്തോടെ പലിശ, നികുതി, മൂല്യത്തകർച്ച, അമോർട്ടൈസേഷൻ എന്നിവയ്ക്ക് മുമ്പുള്ള വരുമാനം15% ത്തിൽ കൂടുതൽ വളരുമെന്ന് പ്രതീക്ഷിക്കുന്നതായി കമ്പനി കൂട്ടിച്ചേർത്തു. വരുന്ന വർഷങ്ങളിൽ ഡിജിറ്റലൈസേഷൻ, ടെക്‌നോളജി, ഇന്നൊവേഷൻ തുടങ്ങിയ പ്രധാന മേഖലകളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ടയർ നിർമ്മാതാവ് ലക്ഷ്യമിടുന്നത്. ചെലവ് നിയന്ത്രണം, പ്രോസസ്സ് കാര്യക്ഷമത മെച്ചപ്പെടുത്തൽ, സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തൽ എന്നിവയെ ചുറ്റിപ്പറ്റിയുള്ള പ്രവർത്തനങ്ങളിൽ പ്രത്യേക ശ്രദ്ധ തുടരുമെന്ന് കമ്പനിയുടെ ചെയർമാനും എംഡിയുമായ ഓങ്കാർ കൻവാർ പറഞ്ഞു.

മുന്നോട്ട് നോക്കുമ്പോൾ തങ്ങളുടെ എല്ലാ വളർച്ചാ സ്തംഭങ്ങളിലും സുസ്ഥിരമായ പുരോഗതി കാണുന്നതായും, കമ്പനി ഉറച്ച വളർച്ചാ പാതയിലാണെന്ന് തനിക്ക് ഉറപ്പുണ്ടെന്നും 2021-22 ലെ വാർഷിക റിപ്പോർട്ടിൽ ഷെയർഹോൾഡർമാരെ അഭിസംബോധന ചെയ്തുകൊണ്ട് കൻവാർ പറഞ്ഞു. നല്ല ചിലവുകളിൽ നിക്ഷേപിക്കുകയും മോശം ചിലവുകൾ കുറയ്ക്കുകയും, ജീവനക്കാരുടെ സുരക്ഷയും പണവും ലാഭിക്കുകയും ചെയ്യുന്നതിലാണ് തങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് എന്ന് സ്ഥാപനത്തിന്റെ വാർഷിക റിപ്പോർട്ട് പറയുന്നു.

ഇന്ത്യൻ, എപിഎംഇഎ വിപണികളിലെ പുതിയ ഡിമാൻഡ് ടാപ്പ് ചെയ്യാൻ എല്ലാ പ്രധാന സെഗ്‌മെന്റുകളിലും പുതിയ ഉൽപ്പന്നങ്ങൾ കൊണ്ടുവരുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും, ചില മുൻനിര ഉൽപ്പന്നങ്ങൾ ഉൾപ്പെടെ വരും വർഷങ്ങളിൽ ചില പ്രധാന ലോഞ്ചുകൾ നടത്തുമെന്നും കമ്പനി അറിയിച്ചു. മാർച്ചിൽ അവസാനിച്ച നാലാം പാദത്തിൽ അപ്പോളോ ടയേഴ്സിന്റെ ഏകീകൃത അറ്റാദായം 61 ശതമാനം ഇടിഞ്ഞ് 113 കോടി രൂപയായിരുന്നു.

X
Top