
മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഔദ്യോഗിക ജേഴ്സി സ്പോണ്‍സര്‍മാരായി അപ്പോളോ ടയേഴ്സിനെ തെരഞ്ഞെടുത്തു. ബോര്‍ഡ് ഓഫ് കണ്‍ട്രോള്‍ ഫോര്‍ ക്രിക്കറ്റ് ഇന്‍ ഇന്ത്യ (ബിസിസിഐ) യുടേതാണ് തീരുമാനം. 2027 വരെയാണ് തെരഞ്ഞടുപ്പ്.
ബെറ്റിംഗ് ആപ്പുകള്‍ക്ക് കേന്ദ്രം നിരോധനമേര്‍പ്പെടുത്തിയതോടെ ഡ്രീം ഇലവന്‍ സ്പോണ്‍സര്‍ഷിപ്പ് ഒഴിഞ്ഞിരുന്നു. കരാര്‍ പ്രകാരം ഓരോ അന്തര്‍ദ്ദേശീയ മത്സരങ്ങള്‍ക്കും അപ്പോളോ ടയേഴ്സ് ബിസിസിഐയ്ക്ക് 4.5 കോടി രൂപ വിതം നല്‍കും.ഡ്രീം ഇലവന്റെ കാര്യത്തില്‍ ഇത് 4 കോടി രൂപയായിരുന്നു.
മൂന്നുവര്‍ഷത്തെ ഇടപാടില്‍ ഏകദേശം 579 കോടി രൂപ അപ്പോളോ ടയേഴ്സ് നല്‍കേണ്ടി വരും. കമ്പനിയ്ക്ക് വലിയ തോതിലുള്ള പ്രചാരമാകും ഇതുവഴി ലഭ്യമാകുക. ടീം ഈകാലയളവില്‍ 121 ഉഭയകക്ഷി മത്സരങ്ങളും 21 ഐസിസി മത്സരങ്ങളും കളിക്കുമെന്നതിനാലാണിത്.
ഡ്രീം ഇലവന്‍, ജേഴ്സി സ്പോണ്‍സര്‍ഷിപ്പ് ഇനത്തില്‍ 358 കോടി രൂപയാണ് ബിസിസിഐയ്ക്ക് കൈമാറിയത്.