4 രാജ്യങ്ങളിലേക്ക് ഉള്ളി കയറ്റുമതിക്ക് അനുമതിഎണ്ണവില കുറയാനുള്ള സാധ്യത മങ്ങുന്നുക്രൂഡ് ഓയില്‍ ഇറക്കുമതി 21 മാസത്തെ ഉയര്‍ന്ന നിലയില്‍സർക്കാരിന്റെ ആണവോർജ പദ്ധതിയിൽ വമ്പന്മാർ ഭാഗമായേക്കുംസംരംഭകരായി സ്ത്രീകള്‍ വരുന്നത് സന്തോഷം: മുഖ്യമന്ത്രി

എൽ&ടി ഫിനാൻസിന്റെ റിയൽറ്റി ലോൺ ബുക്ക് ഏറ്റെടുക്കാൻ ചർച്ച നടത്തി അപ്പോളോ

ഡൽഹി: 8,000-9,000 കോടി രൂപയുടെ റിയൽ എസ്റ്റേറ്റ് വായ്‌പകൾ ഏറ്റെടുക്കാൻ എൽ ആൻഡ് ടി ഫിനാൻസ് ഹോൾഡിംഗ്‌സ് ലിമിറ്റഡുമായി അപ്പോളോ ഗ്ലോബൽ മാനേജ്‌മെന്റ് വിപുലമായ ചർച്ചകൾ നടത്തിവരികയാണെന്ന് അടുത്ത വൃത്തങ്ങൾ പറഞ്ഞു. എൽ ആൻഡ് ടി ഗ്രൂപ്പ് കമ്പനി അതിന്റെ അടിസ്ഥാന സൗകര്യ, റിയൽ എസ്റ്റേറ്റ് മേഖലകളിൽ നിന്ന് റീട്ടെയിൽ വിഭാഗത്തിലേക്ക് ശ്രദ്ധ കേന്ദ്രികരിക്കാൻ ഉദ്ദേശിക്കുന്നതായി വൃത്തങ്ങൾ വ്യക്തമാക്കി. 1 ബില്യൺ ഡോളറിന്റെ മൂല്യമുള്ള ഈ ഇടപാട് സ്തംഭിച്ച പേയ്‌മെന്റുകളിലൂടെ പണം മുൻകൂറായി ലഭിക്കാൻ എൽ ആൻഡ് ടിയെ സഹായിക്കും.

ഈ ഇടപാട് ഏതാനും ആഴ്‌ചകൾക്കുള്ളിൽ പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നതായും, ഇത് പുതുതായി ഫ്ലോട്ടുചെയ്‌ത ബദൽ നിക്ഷേപ ഫണ്ട് (എഐഎഫ്) ഘടന വഴി നടത്തുമെന്നും ഇത് പിരാമൽ എന്റർപ്രൈസസിന്റെ ഭാഗമായ പിരമൽ ക്യാപിറ്റൽ ആൻഡ് ഹൗസിംഗ് ഫിനാൻസുമായുള്ള അപ്പോളോയുടെ ഇടപാടിന് സമാനമായിരിക്കുമെന്നും അടുത്ത വൃത്തങ്ങൾ അറിയിച്ചു. ലിസ്റ്റുചെയ്ത എൽ ആൻഡ് ടി ഫിനാൻസിന്റെ റിയൽ എസ്റ്റേറ്റ് ബുക്ക് മുൻ സാമ്പത്തിക വർഷത്തിലെ 12,945 കോടിയിൽ നിന്ന് 2022 സാമ്പത്തിക വർഷത്തിൽ 11,210 കോടി രൂപയായി ചുരുങ്ങിയിരുന്നു. ഈ സാമ്പത്തിക സേവന വിഭാഗത്തിന്റെ 66.26% ഉടമസ്ഥത മാതൃസ്ഥാപനമായ എൽ ആൻഡ് ടിക്കാണ്.

ഇതോടെ എൽ ആൻഡ് ടി ഫിനാൻസിന്റെ റിയൽ എസ്റ്റേറ്റ് ബുക്കിൽ കുടിശ്ശികയുള്ള കടം ബോണ്ടുകൾ അല്ലെങ്കിൽ എൻസിഡികൾ വഴി റീഫിനാൻസ് ചെയ്യപ്പെടുകയും അപ്പോളോ ഗ്ലോബലിന്റെയും എൽ& ടി ഗ്രൂപ്പിന്റെയും ഉടമസ്ഥതയിലുള്ള എഐഎഫിലേക്ക് മാറുകയും ചെയ്യുമെന്നും, ഷാർദുൽ അമർചന്ദ് മംഗൾദാസ്, ട്രൈലീഗൽ എന്നിവരാണ് ഈ ഇടപാടിന്റെ നിയമോപദേശകരെന്നും വൃത്തങ്ങൾ വ്യക്തമാക്കി. എന്നിരുന്നാലും, റിയൽ എസ്റ്റേറ്റ് ലോൺ ബുക്കിനായി അപ്പോളോ കമ്പനി ചർച്ച നടത്തുന്നതുമായി ബന്ധപ്പെട്ട വിശദാംശങ്ങളെക്കുറിച്ച് പ്രതികരിക്കാൻ കമ്പനിയുടെ വക്താവ് വിസമ്മതിച്ചു.

X
Top