ദീപാവലി, ദസറ ഉത്സവകാലം: പഞ്ചസാര ന്യായ വിലയ്ക്ക് വിൽപന നടത്താൻ മില്ലുകൾക്ക് നിർദേശംജിഎസ്ടി വളര്‍ച്ച കണക്കില്‍ പാളിച്ചയില്ലെന്ന് കേന്ദ്രംരാജ്യത്ത് കൽക്കരി ക്ഷാമം രൂക്ഷംഓൺലൈൻ ഷോപ്പിംഗിലെ തട്ടിപ്പുകൾ പൂട്ടാൻ കേന്ദ്രം; പുതിയ ചട്ടങ്ങൾ 2027 മുതൽ പ്രാബല്യത്തിൽഎഥനോള്‍ ഉപയോഗം കൂട്ടാൻ പുതിയ വിപണി തേടി കേന്ദ്രസർക്കാർ

വിപണിയില്‍ ഏകീകകരണം, സമ്മിശ്ര പ്രകടനം നടത്തി സൂചികകള്‍

മുംബൈ: നേരിയ നേട്ടം കൈവരിച്ചെങ്കിലും മെയ് 11 ന് വിപണി അസ്ഥിരമായി. ആദ്യമണിക്കൂറില്‍ താഴ്ച വരിച്ച്‌ പിന്നീട് ബാങ്കിംഗ്, ഫിനാന്‍ഷ്യല്‍സ്, വാഹനം എന്നിവയുടെ ശക്തിയില്‍ വിപണി,ഉയര്‍ത്തെഴുന്നേല്‍ക്കുകയായിരുന്നു. ബിഎസ്ഇ മിഡ്ക്യാപും സ്‌മോള്‍ക്യാപും നേരിയ നേട്ടത്തില്‍ ക്ലോസ് ചെയ്തു.

സെന്‍സെക്സ് 123.38 പോയിന്റ് അഥവാ 0.20 ശതമാനം ഉയര്‍ന്ന് 62027.90 ലെവലിലും നിഫ്റ്റി 17.80 പോയിന്റ് അഥവാ 0.10 ശതമാനം ഉയര്‍ന്ന് 18314.80 ലെവലിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. സൂചികയില്‍ കൂടുതല്‍ ഏകീകരണം പ്രതീക്ഷിക്കുകയാണ് റെലിഗെയര്‍ ബ്രോക്കിംഗിലെ ടെക്‌നിക്കല്‍ റിസര്‍ച്ച് വൈസ് പ്രസിഡന്റ് അജിത് മിശ്ര.

ആഗോള രംഗത്തെ സമ്മിശ്ര ട്രെന്‍ഡ് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. മെച്ചപ്പെട്ട വരുമാന സീസണാണ് വിപണിയെ വിപണി പിടിച്ചുനിര്‍ത്തുന്നത്. റിസ്‌ക്ക് മാനേജ്‌മെന്റില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് പൊസിഷന്‍ ആസൂത്രണം ചെയ്യണം, മിശ്ര നിക്ഷേപകരെ ഉപദേശിച്ചു.

X
Top