
ബെഗളൂരു: സ്‌ക്കാപ്പിയ എന്ന പേരില്‍ ട്രാവല്‍ ക്രെഡിറ്റ് കാര്‍ഡ് സ്റ്റാര്‍ട്ടപ്പ് ആരംഭിച്ചിരിക്കയാണ് ഫ്‌ളിപ്പ്്കാര്‍ട്ടിന്റെ മുന്‍ സീനിയര്‍ വൈസ് പ്രസിഡന്റ് അനില്‍ ഗോട്ടെറ്റി. ഫെഡറല്‍ ബാങ്കുമായി സഹകരിച്ചാണ് സംരഭം. യുവതലമുറ വിദേശ യാത്ര നടത്തുമ്പോള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ മുന്നില്‍ കണ്ടാണ് സ്‌ക്കാപ്പിയ രൂപവത്്ക്കിരിച്ചിരിക്കുന്നത്.
ഈ രംഗത്ത് സ്‌ക്കാപ്പിയ ഒരു ഗെയിം ചേഞ്ചറായിരിക്കും, ഗോട്ടെറ്റി പറയുന്നു. യാത്രയ്ക്കിടെയുള്ള ചെലവ് ചെയ്യല്‍ സ്‌ക്കാപിയ കുറ്റമറ്റതാക്കും. കൂടാതെ പ്രതിഫലം നേടാനായി ആപ്ലിക്കേഷന്‍ പ്ലാറ്റ്‌ഫോമിനെ ഗെയിമൈസ് ചെയ്തിട്ടുണ്ട്.
25 വയസിനും 40 വയസിനുമിടയിലുള്ളവരാണ് തങ്ങളുടെ ടാര്‍ഗറ്റെന്ന് ഗോട്ടെറ്റി പറയുന്നു. മില്ലേനിയലുകളും ജെന്‍ ഇസഡുകളും യാത്രാനുഭവങ്ങള്‍ക്കായി കൂടുതല്‍ ചെലവഴിക്കാന്‍ തയ്യാറാണ്.
ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്‌കാപ്പിയ വ്യാഴാഴ്ചയാണ് വിപണിയിലെത്തി. ദൈനംദിന ചെലവുകള്‍ പ്രതിഫലമാക്കി മാറ്റുന്നതിന് ഒരു കോ-ബ്രാന്‍ഡഡ് ക്രെഡിറ്റ് കാര്‍ഡും ഒരു അപ്ലിക്കേഷനും പ്ലാറ്റ്‌ഫോം വാഗ്ദാനം ചെയ്യുന്നു. സമ്മാനങ്ങള്‍ ഹോട്ടലുകളും ഫ്‌ലൈറ്റുകളും ബുക്ക് ചെയ്യാന്‍ ഉപയോഗിക്കാം.