ദീപാവലി: ആഭ്യന്തര റൂട്ടുകളില്‍ വിമാന നിരക്ക് കുറയുന്നുഇന്ത്യ-യുഎഇ ഭക്ഷ്യ ഇടനാഴി വരുന്നു; 10000 കോടി ഡോളര്‍ വരെ നിക്ഷേപിക്കുന്ന പദ്ധതികേന്ദ്ര സർക്കാരിന്റെ നികുതി വരുമാനം കുതിച്ചുയരുന്നു; ആദായ നികുതി വഴി മാത്രം ഖജനാവിലെത്തിയത് 6 ലക്ഷം കോടിരാജ്യത്തെ വ്യാവസായിക ഉത്പാദനത്തിൽ ഇടിവ്റെക്കോർഡ് തക‌ർത്ത് മ്യൂച്വൽഫണ്ടിലെ മലയാളി നിക്ഷേപം; കഴിഞ്ഞമാസം 2,​930.64 കോടി രൂപയുടെ വർധന

ഒരു പതിറ്റാണ്ടിലേറെ നീണ്ട കടക്കെണിയ്ക്ക് ശേഷം അനിൽ അംബാനിയുടെ ആസ്തി വീണ്ടും ഉയരുന്നു

മുംബൈ: റിലയൻസ് പവർ(Reliance Power) അനിൽ അംബാനിക്ക്(Anil AMbani) ഭാഗ്യം കൊണ്ടുവരുമോ? 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന നിരക്കിലാണ് ഇപ്പോൾ റിലയൻസ് പവർ ഓഹരി വില. ബുധനാഴ്ച അഞ്ചുശതമാനത്തോളം ഉയർന്ന് 42.05 രൂപയിലാണ് ഓഹരി വില ക്ലോസ് ചെയ്തതത്.

ഒരു കാലത്ത് ലോകത്തിലെ തന്നെ ആറാമത്തെ വലിയ ശതകോടീശ്വരനായ അനിൽ അംബാനി ഒരു പതിറ്റാണ്ടിലേറെയായി കടക്കെണിയിലായിരുന്നു. ഇതിനിടയിലാണ് റിലയൻസ് ഇൻഫ്ര, പവർ ബിസിനസുകളുടെ മുന്നേറ്റം.

അനിൽ അംബാനിയുടെ ആസ്തി ഉയരുന്നു. ലിസ്റ്റഡ് കമ്പനി ഓഹരികളിൽ മുന്നേറ്റം. റിലയൻസ് പവ‍ർ ഓഹരികൾ ബുധനാഴ്ച ഓഹരി വിപണിയിൽ 52 ആഴ്ചയിലെ ഉയ‍ർന്ന നിരക്കിൽ എത്തി. 42 രൂപയാണ് ഇപ്പോൾ ഓഹരി വില.

റിലയൻസ് പവറിൻ്റെ വിപണി മൂല്യം ഉയരുന്നത് അനിൽ അംബാനിയുടെ ആസ്തിയിലും വ‍ർധന വരുത്തിയിട്ടുണ്ട്. അനിൽ അംബാനിയുടെ നേതൃത്വത്തിലുള്ള റിലയൻസ് പവർ കഴിഞ്ഞ ആറ് മാസത്തിനുള്ളിൽ മികച്ച മുന്നേറ്റം കാഴ്ച വയ്ക്കുകയാണ്.

ലോകത്തിലെ ഏറ്റവും വലിയ ശതകോടീശ്വരൻമാരിൽ ഒരാളായിരുന്ന അനിൽ അംബാനി ഒരു പതിറ്റാണ്ടിലേറെയായി കടക്കെണിയിൽ ആയിരുന്നു.റിലയൻസ് ക്യാപിറ്റലിൻ്റെ തകർച്ച ഉൾപ്പെടെ ഒട്ടേറെ പ്രതിസന്ധികൾ അനിൽ അംബാനിയെ നട്ടം തിരിച്ചു.

എന്നാൽ റിലയൻസ് പവ‍ ഇപ്പോൾ അനിൽ അംബാനിക്ക് പുതിയ തുറുപ്പ്ചീട്ടാകുകയാണ്. റിലയൻസ് പവറിൻ്റെ പുനരുജ്ജീവന പദ്ധതിയും ഓഹരികളിലെ മുന്നേറ്റവും അനിൽ അംബാനിയുടെ ബിസിനസിനെ വീണ്ടും ശ്രദ്ധേയമാക്കുകയാണ്.

റിലയൻസ് പവ‍ർ കമ്പനിയുടെ കടബാധ്യതകൾ ഗണ്യമായി കുറച്ചിട്ടുണ്ട്.റിലയൻസ് പവറിൻ്റെ മൂല്യം ഇപ്പോൾ 16,000 കോടി രൂപയിലേറെയായി വള‍ർന്നു. കഴിഞ്ഞ വർഷം 158 ശതമാനമാണ് ഓഹരി വിലയിലെ വർധന. 15.53 രൂപയിൽ നിന്നാണ് ഓഹരി വിലയിലെ മുന്നേറ്റം.

കമ്പനിയുടെ കട ബാധ്യത കുറച്ച നടപടികൾ ഓഹരികളിലെ മുന്നേറ്റത്തിന് കരുത്തായി. 2020-ൽ അനിൽ അംബാനി യുകെ കോടതിയിൽ പാപ്പരത്ത ഹ‍ർജി ഫയൽ ചെയ്തിരുന്നു. ആസ്തി ഒന്നുമില്ലെന്നാണ് അനിൽ അംബാനി അവകാശപ്പെട്ടത്.

റിലയൻസ് ഹോം ഫിനാൻസ് ഫണ്ട് വകമാറ്റം നടത്തിയെന്ന ആരോപണത്തെ തുടർന്ന് അടുത്തിടെ അനിൽ അംബാനിയെ സെബി വിലക്കിയിരുന്നു. സെബിയുടെ 222 പേജുള്ള ഉത്തരവിൽ, കുറഞ്ഞ ആസ്തിയോ വരുമാനമോ ഉള്ള കമ്പനികൾക്ക് എങ്ങനെയാണ് വായ്പ അനുവദിച്ചത് എന്ന് ചോദിക്കുന്നുണ്ട്.

25 കോടി രൂപ പിഴയും ചുമത്തിയിരുന്നു. അനിൽ അംബാനിയുടെ മക്കളായ ജയ് അൻമോളും അൻഷുലും റിലയൻസ് പവ‍ർ പുനരുജ്ജീവിപ്പിക്കാനുള്ള തീവ്ര ശ്രമത്തിലാണ്. 2025-ഓടെ റിലയൻസ് പവറിൻ്റെ കടം പൂർണമായി കുറക്കുകയാണ് ലക്ഷ്യം.

പ്രതീക്ഷ നൽകുന്ന റിലയൻസ് പവർ

റിലയൻസ് പവറിൻ്റെ മുന്നേറ്റം ആരംഭിച്ചത് 2023 ഡിസംബറിൽ കമ്പനി അതിൻ്റെ വലിയ കടങ്ങൾ തിരിച്ചടയ്ക്കാൻ തുടങ്ങിയതോടെയാണ്.

2024 മാർച്ചിൽ, 1,023 കോടി രൂപ വായ്പ തിരിച്ചടച്ചു, ഓഗസ്റ്റിൽ 800 കോടി രൂപ തിരിച്ചടച്ചിരുന്നു. ഇപ്പോൾ കമ്പനി വിവിധി ബാങ്കുകളിൽ ഉണ്ടായിരുന്ന 3,872 കോടി രൂപയുടെ വായ്പ തീർത്തിട്ടുണ്ട്.

2008-ൽ 4200 കോടി ഡോളർ ആസ്തിയുണ്ടായിരുന്ന അനിൽ അംബാനി ഒരിക്കൽ ലോകത്തിലെ ആറാമത്തെ ധനികനായിരുന്നു. എന്നാൽ വലിയ സാമ്പത്തിക ബാധ്യതകൾ പിന്നീട് ആസ്തി കുത്തനെ ഇടിയാൻ കാരണമായി.

റിലയൻസ് കമ്മ്യൂണിക്കേഷൻസ് ഉൾപ്പെടെയുള്ള അദ്ദേഹത്തിൻ്റെ ബിസിനസുകൾ ഒട്ടേറെ പാപ്പരത്ത നടപടികളുമായി മല്ലിട്ട ശേഷമാണ് ഇപ്പോൾ തിരിച്ചുവരവിനൊരുങ്ങുന്നത്.

X
Top